സംവാദം:ഹെർമാസിന്റെ ആട്ടിടയൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊതുവർഷം - ഇത് വ്യാപകമായ പ്രയോഗമാണോ? പണ്ട് പലയിടത്തും ഉപയോഗിക്കാം എന്നുവിചാരിച്ചിട്ട് വേണ്ടെന്നു വച്ച ഒന്നാണിത്. ഏവർക്കും മനസിലാക്കാനാകുമെങ്കിൽ ഇനിമുതൽ ഉപയോഗിക്കാൻ തുടങ്ങാം എന്നുവിചാരിക്കുന്നു. --Vssun (സംവാദം) 02:51, 26 ഫെബ്രുവരി 2012 (UTC)[മറുപടി]

പാശ്ചാത്യർ, അക്കാദമികമായ സന്ദർഭങ്ങളിൽ CE (Common Era) എന്നാണ് ഇപ്പോൾ ഉപയോഗിക്കാറ്. അതു പിന്തുടർന്നാണ് ഞാൻ പൊതുവർഷം എന്നെഴുതിയത്. മലയാളത്തിലും ഇങ്ങനെ പ്രയോഗിച്ചു കണ്ടിട്ടുണ്ടെന്നാണ് ഓർമ്മ.Georgekutty (സംവാദം) 03:32, 26 ഫെബ്രുവരി 2012 (UTC)[മറുപടി]

തിരസ്കരണം[തിരുത്തുക]

ഇതിനെ ബൈബിളിൽ നിന്ന് തിരസ്കരിക്കാനുള്ള കാരണവും, ലേഖനം പുരോഗമിക്കുമ്പോൾ വന്നുചേരും എന്നു പ്രതീക്ഷിക്കുന്നു. --Vssun (സംവാദം) 02:58, 26 ഫെബ്രുവരി 2012 (UTC)[മറുപടി]

'ആട്ടിടയനിലെ' ക്രിസ്തുശാസ്ത്രം (Christology), ക്രിസ്തുവിന്റെ ദൈവ-മനുഷ്യസ്വഭാവങ്ങളെക്കുറിച്ച് പിൽക്കാലസഭ അംഗീകരിച്ച വീക്ഷണത്തെ പിന്തുണക്കുന്നില്ലെന്ന തോന്നലാകണം അതിന്റെ തിരക്സാരത്തിന്റെ മുഖ്യകാരണം. അതു സൂചിപ്പിച്ച്, 'ആട്ടിടയൻ' ബൈബിൾ സംഹിതയിൽ പെടാതെ പോയതിനെ വിശദീകരിക്കുന്ന ഒരു വാക്യം ഇപ്പോൾ ലേഖനത്തിൽ ചേർത്തിട്ടുണ്ട്. അത് ഒന്നുകൂടി വികസിപ്പിച്ച് എഴുതുന്നുണ്ട്.Georgekutty (സംവാദം) 03:32, 26 ഫെബ്രുവരി 2012 (UTC)[മറുപടി]

നന്ദി. --Vssun (സംവാദം) 14:36, 26 ഫെബ്രുവരി 2012 (UTC)[മറുപടി]