സംവാദം:സ്പ്രിംഗ് ട്രയാംഗിൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യാന്ത്രിക പരിഭാഷ[തിരുത്തുക]

ജ്യോതിശാസ്ത്രസംബന്ധമായ ലേഖനങ്ങളിലെ സംഭാവനയ്ക്ക് അഭിനന്ദനം രേഖപ്പെടുത്തുന്നു. ചില നിർദ്ദേശങ്ങൾ പങ്കുവയ്ക്കട്ടെ,

ഈ ലേഖനത്തിൽ ധാരാളം ഇംഗ്ലീഷ് പദങ്ങൾ, (അവ മലയാളത്തിൽ എഴുതാമെങ്കിലും) അങ്ങനെ തന്നെ ഉപയോഗിച്ചിരിക്കുന്നു. അത് വായന ദുർഗ്രഹമാക്കുന്നു.

ഉദാ- ആസ്ട്രോണമിക് ആസ്റ്ററിസം എന്നതിനെ ചെറു നക്ഷത്രക്കൂട്ടം എന്ന് എഴുതാമല്ലോ.

സ്പ്രിംഗ് ട്രയാംഗിൾ എന്നതിനെ വസന്ത തൃകോണം എന്നാക്കാവുന്നതേയുള്ളു.

ഇതുപോലെ,

  • വിന്റർ ട്രയാങ്കിൾ - ശിശിര തൃകോണം
  • നോർത്തേൺ ക്രോസ്സ് - വടക്കൻ കുരിശ്

യാന്ത്രിക പരിഭാഷ ഒഴിവാക്കാൻ ശ്രമിക്കുന്നത് ലേഖനം മെച്ചപ്പെടാൻ സഹായകമാകും എന്ന് കരുതുന്നു. N Sanu / എൻ സാനു / एन सानू 17:51, 20 ജൂൺ 2018 (UTC)


ഇതൊക്കെ മലയാളം ആക്കണം എന്നാണ് എന്റെയും ആഗ്രഹം. പക്ഷെ അങ്ങനെ ചെയ്‌താൽ കുറെ ടീമുകൾ "വിക്കിപീഡിയ പുതുതായി ഒന്നും കണ്ടെത്തരുത്" എന്ന മുദ്രാവാക്യം കൊണ്ടുവരും. ഇതിന്റെ സംവാദത്തിൽ നോക്കുക. അതിന്റെ പിന്നാലെ നടന്ന് അടിയുണ്ടാക്കാൻ എനിയ്ക്ക് എനർജിയോ താല്പര്യമോ ഇല്ല.

പിന്നെ ഒരു തരത്തിൽ പറഞ്ഞാൽ ആ പറയുന്നതിലും ചെറിയ കാര്യമുണ്ട്. സെർച്ച് എന്ന ആഗോളപ്രക്രിയയിൽ നിന്നല്ലേ വിക്കിപീഡിയയിൽ ആളുകൾ എത്തിചേരുന്നത്. അത്ര പോപ്പുലർ അല്ലാത്ത മലയാളം വാക്കുകൾ വെച്ച് ആളുകൾ സെർച്ച് ചെയ്യാൻ വഴിയില്ല. സ്പ്രിങ് ട്രയാങ്കിൾ എന്ന് എവിടെയെങ്കിലും കേട്ട് സെർച്ച് ചെയ്യുന്നവരാകും വസന്തത്രികോണം എന്ന് കേട്ട് സെർച്ച് ചെയ്യുന്നവരേക്കാൾ കൂടുതൽ. അതുകൊണ്ട് ചുമ്മാ ട്രാൻസ്ലേഷൻ ഇപ്പോഴും ഫലപ്രദമാകുമോ എന്ന് എനിയ്ക്കും വലിയ ഉറപ്പില്ല.

അതിനാൽ എനിയ്ക്കും ഈ വിഷയത്തിൽ ഒരു ഉറച്ച അഭിപ്രായം ഇല്ല. നിങ്ങൾക്ക് അതാണ് നല്ലതെന്ന് ഉറപ്പുണ്ടെങ്കിൽ മാറ്റിക്കൊള്ളുക. അതിന്റെ കൂടെ വരുന്ന അടികളും ഇടികളും സ്വയം ചെയ്യേണ്ടി വരും ;)

എനിയ്ക്ക് കോൺടെന്റ് ആണ് പ്രധാനം. ഭാഷ സെക്കന്ററി ആണ്.

btw, constellation എന്നത് നക്ഷത്രരാശി ആണ്. ചിലപ്പോൾ ഉപനക്ഷത്രരാശി ആകും 'ആസ്റ്ററിസത്തിന്' കൂടുതൽ ചേരുക. പക്ഷെ മുകളിൽ പറഞ്ഞപോലെ മലയാളത്തിന്റ കൃത്യതയ്ക്ക് വേണ്ടി അടിയുണ്ടാക്കാൻ ഞാൻ ആളല്ല.

another btw : "യാന്ത്രിക പരിഭാഷ ഒഴിവാക്കാൻ ശ്രമിക്കുന്നത് ..." => എവിടെയാണ് യാന്ത്രികപരിഭാഷ കണ്ടത്? കറക്റ്റ് സ്റ്റേറ്റ്മെന്റ് പറഞ്ഞാൽ നന്നാക്കാൻ ശ്രമിയ്ക്കാം. Because I always make sure to mean things properly in Malayalam. Ukri82 (സംവാദം) 20:09, 20 ജൂൺ 2018 (UTC)[മറുപടി]