സംവാദം:സോപ് (സോഫ്റ്റ്‌വെയർ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോഫ്റ്റ്വെയറല്ലല്ലോ. പ്രോട്ടോകോളല്ലോ? --Vssun (സംവാദം) 06:09, 15 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

കമ്പ്യൂട്ടർശാസ്ത്രപ്രകാരം ഒരു വിനിമയശൃംഖല വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന രണ്ടോ അതിലധികമോ കമ്പ്യൂട്ടറുകൾ പരസ്പരം ആശയ വിനിമയം നടത്തുന്നതിനായുള്ള ഒരു കൂട്ടം നിയമങ്ങളാണ് പ്രോട്ടോക്കോളുകൾ‍. കമ്പ്യൂട്ടറിൽ ജോലികൾ ചെയ്തുതീർക്കാനാവശ്യമായ കമ്പ്യൂട്ടർ പ്രോഗ്രാമുകളും നടപടിക്രമങ്ങളും ഉപയോഗസഹായികളുമടങ്ങുന്ന സമാഹാരമാണ് കമ്പ്യൂട്ടർ സോഫ്റ്റ്വെയർ. അഖിൽ അപ്രേം (സംവാദം) 00:31, 17 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

ഈ ലേഖനത്തിന്റെ തലക്കെട്ടിൽ സോഫ്റ്റ്വെയർ എന്നുള്ളത് തെറ്റല്ലേ? പ്രോട്ടോകോൾ എന്നതല്ലേ ശരി? --Vssun (സംവാദം) 08:35, 17 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
സോപ് സോഫ്‌റ്റ്‌വെയർ എന്നെഴുതിയത് തെറ്റാണു്. സോപ്പ് യഥാർത്ഥത്തിൽ ഒരു പ്രോട്ടോക്കോളുമല്ല. ഒരു പ്രോട്ടോകോൾ സ്പെസിഫിക്കേഷനാണു്. സോപ്പ് എന്നത് Simple Object Access Protocol എന്നതിന്റെ ചുരുക്കെഴുത്താണെന്നത് സോപ്പ് 1.2 സ്പെസിഫിക്കേഷൻ വരെ മാത്രമേ ശരിയായുള്ളൂ. അതിനു ശേഷം സോപ്പ് എന്നത് ഒന്നിന്റെയും ചുരുക്കെഴുത്തല്ലാതായിത്തീർന്നു. --Anoop | അനൂപ് (സംവാദം) 12:52, 24 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]

നിർവ്വചനം[തിരുത്തുക]

"വിവിധ കമ്പ്യൂട്ടറുകളിലെ വ്യത്യസ്തമായ സോഫ്റ്റ്‌വെയറുകളിൽ നിന്ന് നിന്നും ഒരാൾക്കാവശ്യമുള്ള പല വിധത്തിലുള്ള വിവരങ്ങളെല്ലാം ഒരേ സമയം നെറ്റ്വർക്കിലൂടെ സമാഹരിച്ച് ആവശ്യപ്പെടുന്ന മാതൃകയിൽ ക്രോഡീകരിച്ച് നൽകുന്ന ഒരു സോഫ്റ്റ്‌വെയർ സങ്കേതമാണ് സോപ്" ഈ നിർവ്വചനം തെറ്റാണെന്ന് കരുതുന്നു. മുകളിൽ പറഞ്ഞ പോലെ സോപ്പ് ഒരു സോഫ്റ്റ്‌വെയറല്ല. --Anoop | അനൂപ് (സംവാദം) 12:57, 24 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]