സംവാദം:സിലബിൾ
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Syllable » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
എല്ലാ ഭാഷകളിലും അത്യാവശ്യമായ ലേഖനങ്ങളിൽ പെടുന്ന ഒന്നാണിത്. വികസിപ്പിക്കാൻ സഹായിക്കാൻ അഭ്യർത്ഥിക്കുന്നു. സിലബിൾ എന്ന ഇംഗ്ലീഷ് വാക്കിന്റെ തത്തുല്യമായ മലയാള പ്രയോഗം എന്തുവേണം എന്നതിനെപ്പറ്റി ഏകാഭിപ്രായമില്ല എന്നറിയാം. അതിനാൽ തലക്കെട്ട് മാറ്റുന്നതിനോ മാറ്റങ്ങൾ വരുത്തുന്നതിനോ ദയവായി മുന്നോട്ടുവരുക. ഇത് സർവ്വവിജ്ഞാനകോശത്തിലെ വിവരങ്ങളും ഇംഗ്ലീഷ് വിക്കിയിലെ താളിലെ വിവരങ്ങളും ചേർത്തുണ്ടാക്കിയ സ്റ്റബ് താളാണ് --അജയ് ബാലചന്ദ്രൻ (സംവാദം) 16:30, 11 ജനുവരി 2013 (UTC)
Syllable എന്ന വാക്കിന്റെ അർത്ഥവും നിർവ്വചനവും ഞാൻ മലയാളം വിക്കിനിഖണ്ടുവിൽ ചേർത്തത് ഏതോ സാങ്കേതിക തകരാർ കൊണ്ട് മായ്ച്ചു കളഞ്ഞിരിക്കുന്നതായി കണ്ടു. വിക്കിപീഡിയയിൽ ഒരു പുതുമുഖം ആയതുകൊണ്ട് അതിൻറെ മുഴുവൻ Rules & Regulations -ഉം വായിക്കാൻ പറ്റിയിട്ടില്ല. അതുകൊണ്ട് സംഭവിച്ച എൻറെ പിഴവാണെന്ന് തോന്നുന്നു. ഏതായാലും ആ വാക്കിന്റെ അർത്ഥവും, നിർവ്വചനവും ഉദാഹരണസഹിതം വിക്കിവൽക്കരിച്ചു വളരെ ലളിതമായി താഴെ കൊടുക്കുന്നു :-
Syllable - ന്റെ അർത്ഥം "പദഭാഗ ശബ്ദോച്ചാരണം" എന്നും Syllables -നു "പാദഭാഗ ശബ്ദോച്ചാരണങ്ങൾ" എന്നും വിവക്ഷിക്കാമെന്ന് തോന്നുന്നു.
(എന്റെ അഭിപ്രായത്തിൽ syllable -നു "സ്വനകം" എന്നും syllables നു "സ്വനകങ്ങൾ" എന്നും വിവക്ഷയാവാം എന്നാണ്).
Syllable - നിർവ്വചനം : ഒരു വാക്ക് ഉച്ചരിക്കുമ്പോൾ (സ്വരം ഒറ്റയ്ക്കോ അല്ലെങ്കിൽ സ്വരവും (vowel) (a , e , i , o , u, ചിലപ്പോൾ y -ഉം) പിന്നെ വ്യഞ്ജനവും (consonent) ചേർന്ന് സൃഷ്ടിക്കപ്പെടുന്ന ശബ്ദങ്ങളെ syllable എന്ന് പറയുന്നു.
ഉദാഹരണം : mat, men , bring , fox, cup മുതലായ വാക്കുകൾ. ഇവയിൽ ഒരു syllable മാത്രമേയുള്ളൂ.
Syllables - നിർവ്വചനം : ഒരു വാക്ക് ഉച്ചരിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന വെവ്വേറെ സ്വര(Vowels) വ്യഞ്ജനങ്ങളുടെ ശബ്ദത്തെ syllables എന്ന് പറയുന്നു. ഒരു വാക്ക് ഉച്ചരിക്കുമ്പോൾ എത്ര പ്രാവശ്യം സ്വരശബ്ദങ്ങൾ കേൾക്കുന്നുവോ അത്ര തന്നെ syllables (പദഭാഗ ശബ്ദോച്ചാരണങ്ങൾ) ആ വാക്കിലുണ്ടായിരിക്കും. ഓരോ syllable -ന്റേയും കേന്ദ്രബിന്ദു അതിലെ സ്വരം (Vowel) ആണ്. അതായത് പ്രാധാന്യം സ്വരത്തിനാണ്.
ഉദാഹരണം : entertainment. ഈ വാക്കിൽ "en -ter -tain -ment" എന്നിങ്ങനെ നാല് syllables ഉണ്ട്.
Syllabification - ഒരു വാക്കിനെ പദഭാഗ ശബ്ദോച്ചാരണങ്ങളായി മാറ്റുന്ന പ്രക്രിയയെ syllabification എന്ന് പറയുന്നു.
ഒരു syllable മാത്രമുള്ള വാക്കുകളെ ഇംഗ്ലീഷിൽ monosyllable എന്ന് വിളിക്കുന്നു. ഉദാഹരണം: glass, well, fifth , climb, soap, spice മുതലായവ. ഇതിൻറെ നാമവിശേഷണം (adjective ) - monosyllabic ആണ്.
രണ്ടു syllables ഉള്ള വാക്കുകളെ disyllable എന്ന് വിളിക്കുന്നു. ഉദാഹരണം - swi-mming , wel-fare, ex -pert, da -ddy മുതലായവ. ഇതിൻറെ നാമവിശേഷണം (adjective ) - disyllabic ആണ്.
മൂന്ന് syllables ഉള്ള വാക്കുകളെ trisyllable എന്ന് വിളിക്കുന്നു. ഉദാഹരണം - ca-te-ring , en-hance-ment, ga-the-ring മുതലായവ. ഇതിൻറെ നാമവിശേഷണം (adjective ) trisyllabic ആണ്.
ഒന്നിൽ കൂടുതലോ മൂന്നിൽ കൂടുതലോ syllables ഉള്ള വാക്കുകളെ polysyllable എന്ന് വിളിക്കുന്നു. ഉദാഹരണം - liai-son, de-sert, ge-ne-ra-tion, bi-fur-ca-tion, gy-nae-co-lo-gi-cal മുതലായവ. ഇതിൻറെ നാമവിശേഷണം (adjective ) polysyllabic) ആണ്.
monosyllable -നെ ഏകസ്വനകം എന്നും, disyllable-നെ ദ്വൈസ്വനകം എന്നും, trisyllable-നെ ത്രൈസ്വനകം എന്നും, polysyllable-നെ ബഹുസ്വനകം എന്നും വിവക്ഷിച്ചുകൂടെ ?
ഇംഗ്ലീഷിൽ പല വാക്കുകളും syllables-കളായി പിരിച്ചെഴുതുന്നതിനെപ്പറ്റി തർക്കങ്ങൾ നിലവിലുണ്ട്. ഒരു ഉദാഹരണം കൊടുക്കുന്നു. better എന്ന വാക്കിനെ "be-ter" എന്നും "bet-er" ചിലപ്പോൾ പിരിച്ചെഴുതുന്നതായി കാണുന്നു.
ഇതിൻറെ വിവക്ഷകളെപ്പറ്റി ചില സംശയങ്ങൾ ഉള്ളതിനാലും മറ്റും വിഷയം സംവാദത്താളിൽ ചേർക്കുന്നു.--Raveendrankp (സംവാദം) 14:27, 15 ജനുവരി 2013 (UTC)
അവലംബം : ഇംഗ്ലീഷ് വിക്കിപീഡിയ