Jump to content

സംവാദം:സജിത മഠത്തിൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രങ്ങൾ

[തിരുത്തുക]

സജിത മഠത്തിലിന്റെ ഒരു പിടി ചിത്രങ്ങൾ അവരുടെ OTRS അനുമതിയോടെ തന്നെ കോമൺസിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇപ്പോൾ നോക്കുമ്പോൾ കാണാനില്ല. നീക്കം ചെയ്യുമ്പോൾ കാരണമെന്താണെന്ന് പോലും അപ്ലോഡ് ചെയ്തയാളെ ബോധിപ്പിക്കുന്ന ചടങ്ങ് കോമൺസിൽ ഇല്ലേ?

ഇങ്ങനെയാണെങ്കിൽ ഇനിമുതൽ ചിത്രങ്ങളും മറ്റു പ്രമാണങ്ങളും അവിടേയ്ക്ക് അപ്ലോഡ് ചെയ്യുന്നത് ഞാൻ നിർത്തി. സമയവും ബാൻഡ് വിഡ്ത്തും ചിലവാക്കി ഹൈ റെസല്യൂഷൻ ചിത്രങ്ങൾ വിക്കിയിലേക്ക് അപ്ലോഡ് ചെയ്ത് കളിക്കാൻ വട്ടൊന്നും ഇല്ല. ഇത് വളരെ കഷ്ടം തന്നെ. എന്ത് വിശ്വസിച്ചാണ് അവിടെ ചിത്രങ്ങൾ സൂക്ഷിക്കുക. ഫ്ലിക്കർ പോലുള്ള ഫയൽ ഷെയറിങ്ങ് സൈറ്റുകളിൽ സ്വന്തം നിയന്ത്രണത്തിൽ തന്നെ സ്വതന്ത്രലൈസൻസിൽ പ്രസിദ്ധീകരിക്കാനുള്ള പ്ലാറ്റ് ഫോം ഉണ്ട്.അത് ഉപയോഗിക്കുക തന്നെ. ആവശ്യമുണ്ടെന്ന് തോന്നുന്നവർ അതെടുത്ത് വീണ്ടും വിക്കിയിലേക്ക് അപ്ലോഡ് ചെയ്ത് ഉപയോഗിക്കുക. മുമ്പ് എന്റെ ഒരു സുഹൃത്ത് അപ്ലോഡ് ചെയ്ത ഓരോ അബദ്ധ കാരണങ്ങൾ പറഞ്ഞ് നീക്കം ചെയ്തിട്ടുണ്ട്. --മനോജ്‌ .കെ (സംവാദം) 09:37, 23 മേയ് 2013 (UTC)[മറുപടി]

അനുഭവങ്ങളേ നന്ദി.--സുഗീഷ് (സംവാദം) 09:40, 23 മേയ് 2013 (UTC)[മറുപടി]
ഹ്മ്. :P--മനോജ്‌ .കെ (സംവാദം) 09:44, 23 മേയ് 2013 (UTC)[മറുപടി]
സജിതക്ക് ഒരു മെയിൽ അയച്ചിട്ട് മറുപടി ലഭിച്ചില്ല, മറുപടി ലഭിച്ചിരുന്നെങ്കിൽ പ്രേസസ്സ് ചെയ്യാമായിരുന്നു.--KG (കിരൺ) 10:26, 23 മേയ് 2013 (UTC)[മറുപടി]
ശരി. അതാണ് കാരണമെങ്കിൽ നോക്കട്ടെ. ഇതുപോലെ ഒന്നുരണ്ട് ഫയലുകളും ഡെലിറ്റ് ചെയ്ത് പോയിട്ടുണ്ട്. കോപ്പിറൈറ്റ് ഓണേഴ്സ് OTRS അയച്ചു എന്ന് ഞാൻ കരുതുന്നത്. ഈ വിധത്തിലുള്ള ഫയലുകൾ പ്രോസസ്സ് ചെയ്യുമ്പോൾ ഞാൻ അറിയ്ക്കുന്നതാണ്. വെറുതെ ഇതിനു വേണ്ടി സമയം പാഴാക്കാനില്ല. :-/ --മനോജ്‌ .കെ (സംവാദം) 14:35, 23 മേയ് 2013 (UTC)[മറുപടി]
ചിത്രങ്ങളെല്ലാം പുനഃസ്ഥാപിച്ചു, മറുപടി ലഭിച്ചില്ലങ്കിൽ നാലെണ്ണം നീക്കം ചെയ്യാൻ സാധ്യതയുണ്ട്.--KG (കിരൺ) 06:02, 27 മേയ് 2013 (UTC)[മറുപടി]
അവർ യാത്രയിലാണെന്നാണ് മറുപടി ലഭിച്ചത്. മുമ്പ് അയച്ച മെയിൽ ശ്രദ്ധയിൽപ്പെട്ടിട്ടില്ലത്രേ. കുറച്ച് ദിവസം കൂടി കാത്തിരിക്കൂ. ഒന്നുമില്ലെങ്കിലും OTRS മെയിൽ അയച്ചിട്ടുണ്ടല്ലോ --മനോജ്‌ .കെ (സംവാദം) 06:16, 27 മേയ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:സജിത_മഠത്തിൽ&oldid=1760267" എന്ന താളിൽനിന്ന് ശേഖരിച്ചത്