സംവാദം:

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴിലെ ஷ் ഇത് ഷ തന്നെയല്ലേ? --Vssun (സുനിൽ) 11:15, 28 ജൂലൈ 2010 (UTC)[മറുപടി]

ശരിയാണ്. ஷ എന്നത് ഷ തന്നെ. ലേഖനങ്ങളൊക്കെ രണ്ടാം എഡിറ്റിംഗിനു മുൻപ് (കൂടുതൽ വിശദീകരണങ്ങൾ നൽകുന്നതിനു മുൻപ്) അവസാനിപ്പിച്ചതുകൊണ്ട് വന്ന തെറ്റാണിത്. എന്നാൽ തമിഴ് അക്ഷരമാലയിൽ (தமிழ் எழுத்துக்கள் തമിഴ് എഴുത്തുക്കൾ) യഥാർഥത്തിൽ 'ஷ' ഉണ്ടായിരുന്നില്ല. മറ്റ് ഭാഷകളിൽ നിന്നുള്ള വാക്കുകൾ ഉപയോഗിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട അക്ഷരങ്ങളിൽ ഒന്നാണിത്. ஷ (ഷ) മാത്രമല്ലെ, ഇതുപോലെ കുറച്ചുണ്ട്: ஜ (ജ), ஸ (സ), ஹ (ഹ), ഷയുടെ കൂട്ടക്ഷരങ്ങൾ (ഉദാ: க்ஷ (ക്ഷ), க்ஷா (ക്ഷാ), க்ஷி (ക്ഷി)...). ശ്രീ (ஸ்ரீ) എന്നതിനും അക്ഷരമുണ്ട്, ശ എന്നതിനില്ലെങ്കിലും.--Naveen Sankar 11:44, 28 ജൂലൈ 2010 (UTC)[മറുപടി]
അക്ഷരം എന്താണ്‌, ലിപി എന്താണ്‌ തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങൾ ഇവിടെ വരുന്നു. വർണ്ണം, അക്ഷരം തുടങ്ങിയ സംജ്ഞകളുടെ വ്യത്യാസവും. വർണ്ണമെന്നത് ഭാഷയിൽ ഉച്ചരിക്കപ്പെടുന്ന അടിസ്ഥാനശബ്ദങ്ങളാണ്‌. ഭാഷാശാസ്ത്രത്തിലെ സ്വനം, സ്വനിമം എന്നീ സങ്കല്പ്പങ്ങളുടെ പൂർ‌വ്വരൂപം. ഉച്ചാരണസ്വനമെന്നപോലെ അവയെ സൂചിപ്പിക്കുന്ന ലിപിയെയും വർണ്ണമെന്ന് വിളിക്കാം. ഇംഗ്ലീഷിൽ letter എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വർണ്ണത്തിന്റെ ലിപിരൂപമാണ്‌ (=വർണ്ണം), അക്ഷരത്തിന്റെയല്ല. letters ചേർന്ന് രൂപപ്പെടുന്നത് അക്ഷരമാലയല്ല, വർണ്ണമാലയാണ്‌ (alphabet). അക്ഷരം (en:syllable) എന്നാൽ സ്വരം തനിച്ചോ, വ്യഞ്ജനം ചേർന്നോ പൂർണ്ണോച്ചാരണം സാദ്ധ്യമായ ഏകകമാണ്‌; അവയുടെ ലിപിയെയും അക്ഷരമെന്നു വിളിക്കാം. “നമ്മുടെ ലിപികളെല്ലാം അക്ഷരമാലയുടെ ചിഹ്നമാണ്; വർണ്ണമാലയുടെതല്ല.”(കേ.പാ.-പീഠിക)
ഇനി കേ.പാ.ൽ പ്രസ്തുതഭാഗത്ത് ഡോ. സ്കറിയ സക്കറിയ നൽകിയ കുറിപ്പ്:
“ലിപി (grapheme), വർണ്ണം(phoneme), syllable എന്നിങ്ങനെ വ്യത്യസ്താർത്ഥങ്ങൾഇൽ അക്ഷരം എന്ന പേര്‌ ഉപയോഗിച്ചുകാണാറുണ്ട്. ഇവയിൽ syllable എന്ന അർത്ഥത്തിലാണ്‌ സാങ്കേതികചർച്ചയിൽ ഇന്ന് അക്ഷരം എന്ന സംജ്ഞ ഉപയോഗിക്കാറുള്ളത്." (കേ.പാ., ഡി.സി., പു.57)
സന്ദിഗ്ധത ഒഴിവാക്കാൻ വിക്കിപീഡിയയിലും സാങ്കേതികമായ വർണ്ണം = letter/phoneme, അക്ഷരം = syllable, അക്ഷരമാല = syllabary, വർണ്ണമാല = alphabet എന്നീ സംജ്ഞകൾ ഉപയോഗിക്കണം എന്ന് അഭ്യർഥിക്കുന്നു. (ഇംഗ്ലീഷ് വിക്കിപീഡിയയിൽ Malayalam alphabet എന്നത് malayalam script - ലേക്ക് തിരിച്ചുവിട്ടതെന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? കാരണം: malayalam alphabet എന്നത് സാങ്കേതികമായി തെറ്റായ പ്രയോഗമാണ്‌. malayalam syllabary ആണ്‌ ശരി. പൊതുവായി, script മതി എന്ന് അവിടെ സ്വീകരിക്കുകയും ചെയ്തു.)
സാങ്കേതികമായിപ്പറഞ്ഞാൽ മലയാളത്തിലെ ൿ, ൽ, ർ, തുടങ്ങിയവ അക്ഷരങ്ങളല്ല, വർണ്ണലിപികൾ (അർദ്ധാക്ഷരം) ആണ്‌.

ഇനി ஷ -യെക്കുറിച്ച്. ஷ എന്നൊരു (അക്ഷര)ലിപി തമിഴിലുണ്ടെന്നല്ലാതെ തമിഴിൽ അങ്ങനെ ഒരു ഉച്ചാരണമില്ല / വർണ്ണ(phoneme)മില്ല. നേരെ മറിച്ച് ശ (ച-യുടെ ഉപസ്വനം), ഹ(ക-യുടെ ഉ., അറബിയിലെ ഉറച്ച ഉച്ചാരണത്തിനു തുല്യം), തുടങ്ങിയ ഉച്ചാരണങ്ങൾ (ഉപസ്വനങ്ങളായി) തമിഴിൽ ഉണ്ട്. മലയാളം വിക്കിപീഡിയയിൽ അക്ഷരങ്ങൾ എന്ന പേരിൽ വരുന്ന ലേഖനം ലിപിയെക്കുറിച്ചാണോ, അതിന്റെ അടിസ്ഥാനമായ സ്വന(/സ്വനിമ)ത്തെ കുറിച്ചാണോ എന്ന് ഇതുവരെ മനസ്സിലായില്ല.--തച്ചന്റെ മകൻ 18:24, 28 ജൂലൈ 2010 (UTC)[മറുപടി]

തുല്യമായ ഇംഗ്ലീഷ് പദങ്ങൾ തിരയുമ്പോൾ Alphasyllabary (Abugida), Syllabary ഇവ തമ്മിലുള്ള വ്യത്യാസവും നോക്കുക. മലയാളത്തിനും മറ്റ് ഇൻഡ്യൻ ഭാഷകൾക്കും എന്തായാലും 'അക്ഷരമാല' ലേഖനങ്ങൾ മതി. ഇംഗ്ലീഷിനും ഗ്രീക്കിനുമൊക്കെ 'വർണമാല' ലേഖനങ്ങളും. അക്ഷരത്തെക്കുറിച്ചുവരുന്ന ലേഖനത്തിത്തിൽ മുഖ്യമായും അക്ഷരത്തെപറ്റിത്തന്നെ പ്രതിപാദിക്കണം. ഉദാഹരണമായി, 'ക' എന്ന ലേഖനത്തിൽ 'ക' എന്ന അക്ഷരത്തെപ്പറ്റിത്തന്നെ ('ക്' എന്ന വർണത്തോട് 'അ'കാരം ചേർന്ന രൂപം) പ്രതിപാദിക്കണം; അതിന്റെ ലിപി, അതിന്റെ വർണമായ 'ക്' (എന്ന സ്വനിമം), ആ വർണം മറ്റ് സ്വരങ്ങളോട് ചേർന്നുണ്ടാകുന്ന രൂപങ്ങൾ, എന്നിവയെപറ്റി ഉപവിഭാഗങ്ങളും വേണം. ക്,ഖ്, ഗ്, എന്നിങ്ങനെ വർണങ്ങൾക്ക് ലേഖനമുണ്ടാക്കേണ്ട എന്നാണ് എന്റെ അഭിപ്രായം. ഇംഗ്ലീഷ് വിക്കിപീഡിയയിൽ 'പൊതുവായി ലിപി മതി' എന്ന നയം സ്വീകരിച്ചിട്ടുണ്ടാകാം, പക്ഷേ 'English alphabet' എന്നൊരു ലേഖനം അതിൽ നിലനിൽക്കുന്നുണ്ട്.--Naveen Sankar 04:16, 29 ജൂലൈ 2010 (UTC)[മറുപടി]
സൂക്ഷ്മമായി 'ആബൂഗീഡ' രീതിയാണ് ഇന്ത്യൻ ഭാഷകളുടേത്. അതിനാൽ ലിപി എന്ന പൊതുസംജ്ഞ സ്വീകരിക്കുന്നതാണ്‌ ഉചിതം. എന്നാൽ ആബൂഗീഡയായാലും അക്ഷരങ്ങൾ ( syllabic script) തന്നെയാണ്‌ അടിസ്ഥാനലിപികൾ. English alphabet എന്ന ലേഖനത്തിന്‌ കാരണം English script എന്നൊന്ന് ഇല്ലാത്തതുകൊണ്ടാണ്‌. Roman script -ൽ ഈഷൽഭേദങ്ങളോടെയാണ്‌ ഇംഗ്ലീഷ് എഴുതുന്നത്. അത് കുറിക്കാൻ English alphabet എന്ന് ഉപയോഗിക്കാം.Hindi script എന്നൊന്ന് ഇല്ല. എന്നാൽ ദേവനാഗരിക്ക് ചില ഭേദങ്ങളുണ്ട് ഹിന്ദിയിലും മറാഠിയിലും മറ്റും: കൂട്ടക്ഷരങ്ങൾ എഴുതുന്നതിൽ, നുക്ത ചേർക്കുന്നതിൽ, ഉച്ചാരണത്തിൽ etc. ഇങ്ങനെ ഒരു ഭാഷയിൽ ഉപയോഗത്തിലുള്ള ലിപികളെയും അനുബന്ധോച്ചാരണങ്ങളെയും alphabet, അക്ഷരമാല എന്നീ പദങ്ങൾ സാങ്കേതികമല്ലാതെ ഉപയോഗിക്കാറുണ്ട്; ലിപിയിൽ ചരിത്രപരമായുണ്ടാകുന്ന മാറ്റങ്ങളോ ഭാഷാപരമായ ഭേദങ്ങളോ ഇത് കുറിക്കുന്നില്ല. ഒരു ഭാഷയുടെ സ്വനിമസഞ്ചയത്തെ (en:Phonemic inventory) ആണ്‌ ചിലപ്പോൾ അക്ഷരമാല കൊണ്ട് കുറിക്കുക. മലയാളാക്ഷരമാല എന്ന സംജ്ഞ മലയാളത്തിലെ സ്വനിമസഞ്ചയത്തെയും അടിസ്ഥാനലിപിസഞ്ചയത്തെയും സമഗ്രമായി കുറിക്കാനാണ്‌ ഉപയോഗിച്ചുവരുന്നത്. അത്തരത്തിൽ വർത്സ്യവർഗ്ഗവും ഋ, ൠ, ഌ, ൡ തുടങ്ങിയ സ്വനിമേതരലിപികളും അക്ഷരമാല എന്ന പരിഗണനയിൽ വരുന്നു. എന്നാൽ ചില്ലക്ഷരങ്ങൾ, ൿ തുടങ്ങിയ അർധാക്ഷരങ്ങളെയും അനുസ്വാരവിസർഗ്ഗങ്ങളെയും സ്വരവ്യഞ്ജനചിഹ്നങ്ങളെയും വ്യാകരണഗ്രന്ഥങ്ങൾ അടിസ്ഥാനാക്ഷരമാലയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഭാഷാശാസ്ത്രപ്രകാരം അവ ഉപലേഖങ്ങളാണ്‌, ലേഖിമങ്ങളല്ല [ഇവകൂടാതെ സംയുക്തലേഖിമങ്ങൾ (കൂട്ടക്ഷരലിപികൾ - ligature) കൂടിയുണ്ട്. അവയും അടിസ്ഥാനലേഖിമങ്ങളിൽ പെടില്ല.]. അവ ഇവിടെ ചേർക്കുന്നത് കണ്ടെത്തലെന്നേ പറയാനാവൂ.

പോംവഴി പ്രസ്തുതലേഖനങ്ങളിൽ ആദ്യം ലിപിയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും ഉപലേഖങ്ങളെയും സംയുക്തലേഖിമങ്ങളെയും കുറിച്ചും വിവരിച്ച ശേഷം അതിന്റെ മലയാളത്തിലെ ധ്വനിമൂല്യം, വർണ്ണവിതരണം, കൂട്ടക്ഷരങ്ങൾ എന്നിവയെയും രൂപപരമായും വ്യാകരണപരമായും ഉള്ള ഉപയോഗങ്ങളെയും സമാനമായ ഇന്ത്യൻ ഭാഷകളിലെ ലിപി, ഉച്ചാരണം എന്നിവയെയും കുറിച്ച് വിവരിക്കുകയാകുന്നു.--തച്ചന്റെ മകൻ 12:19, 29 ജൂലൈ 2010 (UTC)[മറുപടി]

'മലയാള അക്ഷരമാല' തിരയുന്നവന് 'മലയാളലിപി'യല്ലേ അപ്പോൾ കിട്ടുകയുള്ളൂ. മേൽ പറഞ്ഞത് ഇംഗ്ലീഷ് വിക്കിപീഡിയക്ക് യോജിക്കും. മലയാളവിക്കിപീഡിയക്ക് ആ രീതി മതിയോ? --Naveen Sankar 04:15, 30 ജൂലൈ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഷ&oldid=761855" എന്ന താളിൽനിന്ന് ശേഖരിച്ചത്