സംവാദം:വർത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
  1. മേൽ വിവരിച്ച കാര്യത്തെ ആവർത്തിക്കുന്ന നിരുക്തം എന്ന ഭാഗം ലേഖനത്തിൽ ആവശ്യമില്ല. അതിനാൽ നീക്കം ചെയ്തതാണ്‌.
  2. ജിഹ്വാഗ്രംകൊണ്ട് ഉച്ചരിക്കുന്നവയാണ്‌ എന്നത് തെറ്റാണ്‌. നാക്കിന്റെ ദളം ഉപയോഗിച്ചും ഉച്ചരിക്കുന്ന വർത്സ്യങ്ങൾ ഉണ്ട്. തൊട്ടടുത്ത വാക്യത്തിൽ അത് വിവരിക്കുന്നുമുണ്ട്.
  3. വായ്പ്പോട് (buccal cavity) അവസാനിക്കുന്ന ഭാഗമാണ്‌ മോണ എന്നതിന്‌ എന്തിനാണ്‌ അവലംബം എന്ന് മനസ്സിലാകുന്നില്ല. (ഈ ലേഖനത്തിലെ കുറെ ഭാഗം- ശരിയെന്ന് ഉറപ്പുള്ളവ - (മുൻ റിവിഷൻ) ഇംഗ്ലീഷ് വിക്കിപീഡിയയിൽനിന്ന് വിവർത്തിച്ചതാണ്‌. ഇക്കാര്യവും അതെ)
  4. പരമ്പരാഗതസ്വനവിജ്ഞാനമെന്നു പറഞ്ഞാൽ എന്താണെന്ന് വിവരിക്കാമോ?
  5. ഏതു കാലത്തായാലും മലയാളത്തിലെ വർത്സ്യവ്യഞ്ജനങ്ങൾ താഴെ വിവരിച്ച അഞ്ചെണ്ണമാണ് (ദളീയവർത്സ്യമായ സകാരമടക്കം ആറ്)‌. ശാസ്ത്രീയമായ ഉപകരണങ്ങളില്ലാതിരുന്ന കാലത്ത് സ്ഥാനങ്ങൾ നിർണ്ണയിക്കുന്നതിൽ തെറ്റുകൾ വന്നിട്ടുണ്ടെന്നല്ലാതെ, പരിഗണനയുടെ ഭേദമല്ല അത്. അതാണ്‌ എ.ആർ വിനമക്രിയയെ നിർവചിക്കുമ്പോൾ ള-യെ വർത്സ്യമായിക്കരുതുന്നത്‌. അദ്ഭുതമെന്നു പറയട്ടെ, കേരളപണിനീയത്തിന്‌ എത്രയോ മുമ്പ് ഉണ്ടായ 'മലയായ്മയുടെ വ്യാകരണ'ത്തിൽ (ജോർജ്ജ് മാത്തൻ) Malayalam TTTA - Incorrect form.png, Malayalam NNNA.png ര, റ, ല എന്നിവയെ കൃത്യമായി വർത്സ്യമെന്ന് ('മൗണ്യം' എന്നാണ്‌ മാത്തൻ കൊടുത്ത വാക്ക്) വിവരിച്ചിട്ടുണ്ട്. റ-യെ മൂർധന്യമായാണ് ആധുനികർ വരെ കരുതിയിരുന്നത്, ശാസ്ത്രീയമായ ഗവേഷണങ്ങളിലൂടെ ഉച്ചാരണസ്ഥാനങ്ങൾ തെളിയുന്നതുവരെ.
അവലംബപൂർ‌വം തിരുത്തലുകൾ വരുത്താൻ അഭ്യർഥിക്കുന്നു--തച്ചന്റെ മകൻ 19:46, 24 ജൂലൈ 2010 (UTC)
കുറച്ച് കഷ്ടമാണ് മാഷേ! "ധരിച്ചുവെച്ച അബദ്ധങ്ങളൊക്കെ വിക്കിപീഡിയയിൽ വരണമെന്ന് നിർബ്ബന്ധമാണോ?" എന്ന് ചോദിക്കാനും മാത്രം തെറ്റായ ധാരണകളാണോ എനിക്കുള്ളത്? "ഈ ലേഖനത്തിലെ കുറെ ഭാഗം- ശരിയെന്ന് ഉറപ്പുള്ളവ - (മുൻ റിവിഷൻ) ഇംഗ്ലീഷ് വിക്കിപീഡിയയിൽനിന്ന് വിവർത്തിച്ചതാണ്‌" എന്ന് എന്തടിസ്ഥാനത്തിലാണ് തച്ചന്റെ മകൻ പറയുന്നത്. ചെയ്യാത്തകാര്യങ്ങൾ ചെയ്തു എന്ന് ആരോപിക്കുന്നത് വിഷമമുണ്ടാക്കുന്നു. സത്യമായും ഞാൻ ഇംഗ്ലീഷ് വിക്കിയുടെ വിവർത്തനം നടത്തിയതല്ല. (വിവർത്തനം ചെയ്യുന്നത് തെറ്റാണെന്ന ധാരണയുമില്ല). വായിച്ചു എന്നത് ശരിതന്നെ; പക്ഷേ, അത് ഈ ലേഖനത്തിന്റെ മുഖ്യഭാഗവും എഴുതിക്കഴിഞ്ഞിട്ടാണ്. Malayalam TTTA - Incorrect form.png, Malayalam NNNA.png എന്നിവയ്ക്കുള്ള ചിത്രങ്ങൾ അവിടെനിന്നെടുത്തു എന്നതും ശരിതന്നെ. Malayalam NNNA.pngയുടെ ഇരട്ടിപ്പിന്റെ ചിത്രം ഞാൻതന്നെ നിർമിച്ച് ചേർത്തു. ഞാൻ മലയാള സംബന്ധിയായ ലേഖനങ്ങൾ എഡിറ്റ് ചെയ്യുന്നത് തച്ചന്റെ മകന് തീരെ ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നുന്നു. "വായ്പ്പോട് (buccal cavity)" എന്ന് പറയുന്നത് എവിടെ തുടങ്ങുന്നു? എവിടെ അവസാനിക്കുന്നു? മനസ്സിലാകുന്നില്ല. (എന്റെ വിവരക്കേട്!). എന്തായാലും വെറുതേ ഇംഗ്ലീഷ് വിക്കിപീഡിയയൊന്ന് നോക്കി: "The first space of the mouth is the mouth cavity, bounded laterally and in front by the alveolar arches (containing the teeth), and posteriorily by the isthmus of the fauces. The oral cavity is also known as the mouth which swallows food and drinks that then go down the esophagus and into the stomach." എന്ന് അതിൽ പറയുന്നു. ഇതനുസരിച്ചാണെങ്കിൽ buccal cavity തുടങ്ങുന്നിടമാണ് മോണ. അവസാനിക്കുന്നിടമല്ല. താങ്കൾ കണ്ഠത്തോടടുത്ത ഭാഗത്തെ buccal cavity യുടെ തുടക്കമായി കരുതി; അപ്പോൾ മോണ buccal cavity അവസാനിക്കുന്നിടത്ത് വന്നു. buccal cavityയുടെ തുടക്കവും ഒടുക്കവും പറയുന്നത് അപ്പോൾ ആപേക്ഷികമാണ്. താങ്കൾ കരുതിയതുപോലെ തന്നെ വായനക്കാരും കരുതണം എന്നില്ലല്ലോ. അതുകൊണ്ടാണ് buccal cavity അവസാനിക്കുന്ന ഭാഗമാണ് മോണ എന്നതിന് reference ചോദിച്ചത്. (ഇനി ഒരു സ്വകാര്യം ചോദിക്കട്ടെ: buccal cavity എന്നതിന് 'വായ്പ്പോട്' എന്ന വിവർത്തനം എവിടുന്ന് കിട്ടിയതാ? ഉജ്ജ്വലം തന്നെ! 'വായ്പ്പോട്' എന്നത് എങ്ങനെ വിഗ്രഹിക്കണം എന്നുകൂടി ബ്രാക്കറ്റിൽ കൊടുക്കുന്നത് നന്നായിരിക്കും).--Naveen Sankar 20:31, 24 ജൂലൈ 2010 (UTC)

ഞാൻ വിവർത്തനം ചെയ്തു എന്നാണ്‌ പറഞ്ഞത്. സ്വയം എഴുതിപ്പിടിപ്പിച്ചതല്ല എന്ന് സൂചിപ്പിക്കാൻ. ബക്കൽ കാവിറ്റി അവസാനിക്കുന്നു എന്ന് അവിടെയുള്ളതാണ്‌. അതിൽ തെറ്റൊന്നുമില്ല. ഒരു നാളരൂപത്തെ സംബന്ധിച്ച് രണ്ട് അവസാനങ്ങൾ(ends) ആണുള്ളത്. അവയിലൊന്നിനെ തുടക്കമെന്നുവിളിക്കുന്നതു മാത്രമാണ്‌ ആപേക്ഷികമാകുക. Buccal cavity-ക്ക് വായ്പ്പോട് എന്ന വാക്ക് എന്റേതുതന്നെയാണ്‌; വദനഗഹ്വരം എഴുന്നള്ളേണ്ടെന്നുവെച്ചു. ആ വാക്കിന്‌ ഔചിത്യക്കേടെന്താണെന്ന് മനസ്സിലാകുന്നില്ല; വിഗ്രഹിക്കുന്നതിൽ(വായുടെ പോട്) എന്താണ്‌ പ്രശ്നമെന്നും. വായനക്കാരൻ എന്നത് നവീൻ ശങ്കർ എന്ന് തിരുത്തിവായിക്കാമോ?

താങ്കൾ ഞാൻ സൂചിപ്പിച്ച കാര്യങ്ങൾക്കൊന്നും മറുപടി പറഞ്ഞില്ല.

താങ്കൾ ഏതു വിഷയവുമായി ബന്ധപ്പെട്ട് ലേഖനങ്ങളെഴുതുന്നതിനും സന്തോഷമേയുള്ളൂ. "കണ്ടെത്തലുകൾ അരുത്" എന്നത് വിക്കിപീഡിയയുടെ അടിസ്ഥാനനയത്രയത്തിലൊന്നാണ്. അത് പാലിക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം. നിലവിൽ താങ്കൾ എഴുതുന്ന പല കാര്യങ്ങളും സ്വന്തം ഭാഗികധാരണകൾ പ്രകടിപ്പിക്കാനാണ്‌. "Even with well-sourced material, if you use it out of context or to advance a position not directly and explicitly supported by the source, you are engaging in original research". “കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുന്നില്ല എന്ന നയം തന്നെ സ്വന്തം ആശയങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റണം എന്ന് ആഗ്രഹമുള്ളവരെ ഒഴിവാക്കാനുള്ളതാണ്.“ -ഇതൊക്കെ പലരും താങ്കളോട് പറഞ്ഞിട്ടുള്ളതും പല തവണ താങ്കൾ വായിച്ചിരിക്കാൻ ഇടയുള്ളതുമാണ്‌.--തച്ചന്റെ മകൻ 05:23, 25 ജൂലൈ 2010 (UTC)

എന്റേതായ ആശയങ്ങളുണ്ടെങ്കിലല്ലേ ഈ പറയുന്ന വിഷയം ഉദിക്കുന്നുള്ളൂ. തച്ചന്റെ മകനും ഷിജുവുമാണ് എന്ന ലേഖനമെഴുതിയപ്പോൾ "കണ്ടെത്തൽ അരുത്" എന്നും പറഞ്ഞുകൊണ്ട് വന്നത്. വേറാരും പറഞ്ഞിട്ടില്ല. അവിടെയും, ഇവിടെയും, എവിടെയും ഞാനൊന്നും കണ്ടെത്തിയിട്ടില്ല. എന്റെ കയ്യിലിരിക്കുന്ന പുസ്തകങ്ങളിലെല്ലാം തന്നെ കണ്ഠ്യം, താലവ്യം, മൂർധന്യം, ദന്ത്യം, ഓഷ്ഠ്യം, കണ്ഠതാലവ്യം, കണ്ഠൗഷ്ഠ്യം, ദന്തൗഷ്ഠ്യം, നാസിക്യം എന്നീ വിഭാഗങ്ങളിലായിട്ടാണ് ഇന്ത്യൻ ഭാഷകളിലെ അക്ഷരങ്ങളെ തിരിച്ചിരിക്കുന്നത്. ഇവയിൽ മിക്കതിലും യ താലവ്യവും ര മൂർധന്യവും റ മൂർധന്യവും ല ദന്ത്യവും വ ദന്തൗഷ്ഠ്യവും (f എന്ന ഉച്ചാരണമുള്ള 'ഫ'യും ദന്തൗഷ്ഠ്യത്തിലാണ്)‌ ശ താലവ്യവും ഷ മൂർധന്യവും സ ദന്ത്യവും ഹ കണ്ഠ്യവുമാണ്. താങ്കൾ പറയുന്ന കൂടിയ നിർവചനങ്ങൾ ഒരു മലയാള പുസ്തകത്തിൽ നിന്നും കിട്ടിയില്ല. പണ്ടുമുതൽക്കേ നമ്മുടെ വൈയാകരണന്മാർ ഇത്രയും വിഭാഗങ്ങളായേ തിരിച്ചു കാണുന്നുള്ളൂ. അതുകൊണ്ട് അതിന് 'പരമ്പരാഗത' എന്നൊരു വിശേഷണം കൊടുത്തു. പക്ഷേ, താങ്കൾ പറയുന്നത് തെറ്റ് എന്നെനിക്കഭിപ്രായമില്ലായിരുന്ന്നു; എന്റെ കയ്യിലുള്ള പുസ്തകങ്ങളിൽ ഉള്ളതുമാത്രമേ ശരി എന്നും അഭിപ്രായമില്ലായിരുന്നു. താങ്കൾ എഴുതിയത് ഏറ്റവും പുതിയതാണെന്നതുകൊണ്ട് ആധുനിക സ്വനവിജ്ഞാനപ്രകാരം എന്ന് വിശേഷിപ്പിച്ചു. (പാശ്ചാത്യ- എന്ന് ചേർത്തിരുന്നെങ്കിൽ ചിലപ്പോൾ തർക്കം ഒഴിവായേനേ). ഇതാണോ എന്റെ കണ്ടെത്തലായി തോന്നിയത്? നിങ്ങൾക്ക് എന്തുകൊണ്ടങ്ങനെ തോന്നുന്നു എന്നറിയില്ല.
നിലവിൽ ഞാനെഴുതുന്നതെല്ലാം എന്റെ ഭാഗികധാരണകൾ പ്രകടിപ്പിക്കാനാണെന്ന് പറഞ്ഞതിലെ ആദ്യഭാഗം അംഗീകരിക്കുന്നു. എനിക്ക് പൂർണധാരണയുണ്ടെന്നും അവകാശവാദമില്ല. എന്റെ അറിവുകളും ധാരണകളും ഭാഗികം തന്നെയണ്. അതേ എനിക്ക് പ്രകടിപ്പികാനുള്ളൂ. പക്ഷേ, അത് പ്രകടിപ്പിച്ചേ പറ്റുള്ളൂ എന്ന നിർബന്ധവുമില്ല. പൂർണധാരണയുണ്ടായശേഷം എഡിറ്റ് ചെയ്യാമെന്നാണെങ്കിൽ എന്റെ ജീവിതകാലത്ത് നടക്കുമെന്ന് തോന്നുന്നില്ല. വായനക്കാരൻ എന്നത് നവീൻ ശങ്കർ എന്ന് തിരുത്തി വായിച്ചോളൂ. സന്തോഷമേയുള്ളൂ. വായനക്കാരൻ തന്നെയാണ്. ഈ ഒരു ലേഖനം മാത്രമല്ലല്ലോ ഞാൻ എഡിറ്റ് ചെയ്തിട്ടുള്ളത്. ഇത്രയും നീട്ടിപ്പരത്തി എഴുതിയിട്ടും, ഞാൻ എഴുതിയതെല്ലാം "തെറ്റ്" അല്ലെങ്കിൽ "എന്റെ കണ്ടെത്തൽ" ആണെന്നാണോ തച്ചന്റെ മകൻ കരുതുന്നത്? എങ്കിൽ, ഇനി തർക്കിക്കാനില്ല. എല്ലാം അംഗീകരിക്കുന്നു. തെറ്റെല്ലാം മാറ്റി ശരിയാക്കിക്കോളൂ.. ചുമ്മാ റിവർട്ട് ചെയ്താൽ മതി. എല്ലാം പൊയ്ക്കോളും. തിരിച്ച് റിവർട്ടാൻ ഞാൻ വരില്ല. തറുതല പറഞ്ഞു പറഞ്ഞ്, എനിക്ക് 'വായ്പ്പുണ്ണ്' വരുമെന്ന് തോന്നുന്നു.--Naveen Sankar 06:24, 25 ജൂലൈ 2010 (UTC)
പുസ്തകങ്ങളിൽ നിന്നുള്ള വിവരങ്ങളനുസരിച്ചെഴുതുന്ന താങ്കളെന്തിനു അവലംബം ചേർക്കാൻ മടിക്കുന്നു? --ജുനൈദ് | Junaid (സം‌വാദം) 06:31, 25 ജൂലൈ 2010 (UTC)
ഞാനെഴുതിയ രീതിയിലുള്ള വർഗീകരണം മിക്ക വ്യാകരണപുസ്തകങ്ങളിലുമുണ്ട്. പെട്ടെന്ന് കണ്ടെത്താവുന്നതാണ്. കേരളപാണിനീയം വിക്കിഗ്രന്ഥശാലയിൽത്തന്നെയുണ്ടല്ലോ. കേരളപാണിനിയുടെ മധ്യമവ്യാകരണം എന്ന പുസ്തകവും കണ്ടേക്കൂ. ജുനൈദ് ഇത് പറയേണ്ടിയിരുന്നത് തച്ചന്റെ മകനോടാണ്. അദ്ദേഹമാണ് അത്യാവശ്യമായി അവലംബം വേണ്ടകാര്യങ്ങൾപോലും അതില്ലാതെ എഴുതുന്നത്. അദ്ദേഹമെഴുതിയ ഭാഗങ്ങൾക്കാണ് അവലംബം അത്യാവശ്യം.അവലംബമില്ലാതെ തച്ചന്റെ മകൻ എഴുതിയിരുന്ന ഭാഗങ്ങൾക്ക് "ആധുനിക സ്വനവിജ്ഞാനപ്രകാരം" എന്നൊരു വിശേഷണം കൊടുത്തു എന്നതാണ് ഞാൻ ചെയ്ത തെറ്റ്. --Naveen Sankar 06:48, 25 ജൂലൈ 2010 (UTC)
ആരെഴുതിയാലും അവലംബം ചേർക്കുക എന്നത് ഇത്തരത്തിൽ തർക്കങ്ങളുണ്ടാകാവുന്ന വാക്യങ്ങളെ വിക്കിയിൽ ഉറപ്പിച്ച് നിലനിർത്താൻ സഹായകമായ കാര്യമാണ് (അവലംബിക്കാവുന്ന സ്രോതസ്സുകളുടെ യോഗ്യതകൾ ഉണ്ടായിരിക്കണം). ഭാവിയിൽ ആരെങ്കിലും അവലംബം ചോദിക്കുകയും ശേഷം നടപടി ആവശ്യപ്പെടുകയും ചെയ്താൽ നീക്കം ചെയ്യേണ്ടി വരില്ലേ? --ജുനൈദ് | Junaid (സം‌വാദം) 06:57, 25 ജൂലൈ 2010 (UTC)
ഇവിടെ തച്ചന്റെ മകൻ എഴുതിയിരിക്കുന്ന്ത് തെറ്റ്, ഞാനെഴുതിയിരിക്കുന്നത് ശരി എന്നതർക്കം ഇല്ല ജുനൈദേ. തച്ചന്റെ മകൻ എഴുതിയിരിക്കുന്നത് കൂടുതൽ ശരിയാണുതാനും. പക്ഷേ, ലളിതമായതിൽനിന്ന് സങ്കീർണമായതിലേക്ക് പോവുകയല്ലേ ഉചിതം. വായനക്കാർക്ക് അധികം പരിചയമില്ലാത്ത Malayalam TTTA - Incorrect form.png, Malayalam NNNA.png എന്ന ലിപികളെപ്പറ്റി പറയുന്നതിനു മുൻപുതന്നെ ആ ലിപി രൂപപ്പെടാൻ കാരണമായ ശബ്ദങ്ങളെപ്പറ്റി പറയണം എന്നാണെന്റെ പക്ഷം.
(പയറെത്ര? മുളകഞ്ഞാഴി). ഹി..ഹി..--Naveen Sankar 07:17, 25 ജൂലൈ 2010 (UTC)
  • നവീൻ വരുത്തിയ മാറ്റത്തിലെ ചില പ്രശ്നങ്ങൾ മേലെ അക്കമിട്ട് നിരത്തിയിട്ടുണ്ട്. അവ ശരിയാണോ നവീൻ?
  • (ലേഖനത്തെ സംബന്ധിക്കുന്നതല്ല. ചർച്ചയിൽ വഴുതിയ കാര്യം:) കണ്ഠ്യം, താലവ്യം, മൂർധന്യം, ദന്ത്യം, ഓഷ്ഠ്യം, കണ്ഠതാലവ്യം, കണ്ഠൗഷ്ഠ്യം, ദന്തൗഷ്ഠ്യം, നാസിക്യം എന്നൊരു വിഭജനം ഞാൻ ആദ്യമായി കേൾക്കുകയാണ്‌. സംസ്കൃതവയ്യാകരണർ കണ്ഠ്യം, താലവ്യം, മൂർധന്യം, ദന്ത്യം, ഓഷ്ഠ്യം എന്നിങ്ങനെ സ്ഥാനങ്ങൾ നൽകിയിരുന്നു; സമ്യുക്തസ്വരങ്ങൾ (diphthong) എന്ന് അവർ കരുതിയവയ്ക്ക് കണ്ഠോഷ്ഠ്യം, കണ്ഠതാലവ്യം എന്നിങ്ങനെയും(ഇവ ഭാഷാശാസ്ത്രപരമായി ശരിയല്ല). ആദ്യം പറഞ്ഞ അഞ്ച് വിഭാഗങ്ങൾ ആധുനികഭാഷാശാസ്ത്രം ശരിവെച്ചു. അവയിൽ കണ്ഠ്യം എന്ന വിഭാഗത്തിന്റെ സ്ഥാനം കൃത്യമായി കണ്ഠമല്ല, മൃദുതാലു ആണെന്നതിനാൽ മൃദുതാലവ്യം എന്ന് മാറിയെന്നു മാത്രം. ദന്തൗ(ഹൗ!)ഷ്ഠ്യം എന്ന വിഭജനം അവർ നടത്തിയതായി അറിയില്ല; കേരളപാണിനിയും. അനുനാസികം മാർഗ്ഗമനുസരിച്ചുള്ള ഭേദമാണ്‌. സംസ്കൃതത്തിലെ കണ്ഠവും(കണ്ഠ്യം എന്നോ) താലവ്യവും ചേർന്നാൽ കണ്ഠോഷ്ഠ്യ (കണ്ഠ്യോഷ്ഠ്യം)മെന്നല്ലാതെ കണ്ഠൗഷ്ഠ്യമെന്നും ദന്തവും(/ദന്ത്യം) ഓഷ്ഠ്യവും ചേർന്നാൽ ദന്തൗഷ്ഠ്യവും ആവുന്നതെങ്ങനെയാ?!
  • പരമ്പരാഗതസ്വനവിജ്ഞാനംകൊണ്ട് എന്താണ്‌ ഉദ്ദേശിക്കുന്നത്തെന്ന് ഇപ്പോഴും തിരിഞ്ഞില്ല. മലയാളത്തിലെ അദ്യകാലവ്യാകരണത്തെ ഉദ്ദേശിച്ചതാണോ? യരലവാദികളുടെ താങ്കൾ പറഞ്ഞ വിഭജനം കേരളപാണിനീയത്തിലുണ്ട്; "Malayalam TTTA - Incorrect form.png, Malayalam NNNA.png വർത്സ്യം" എന്നും. വിനാമക്രിയയെപ്പറ്റി പറയുമ്പോൾ (മൂർധന്യമെന്ന് പീഠികയിൽ ശരിയായിപ്പറഞ്ഞ) ള-യെ വർത്സ്യമാക്കുന്നുണ്ട് . എന്നാൽ ഇക്കാര്യം കൃത്യമായി മാത്തൻ വിവരിച്ചിട്ടുണ്ടെന്നും ഞാൻ പറഞ്ഞു. മാത്തന്റേത് 'പരമ്പരാഗതസ്വനവിജ്ഞാന'ത്തിൽ പെടുത്താൻ പറ്റില്ലേ? സംസ്കൃതത്തിൽ വർത്സ്യത്തെക്കുറിച്ച് വേണ്ട ധാരണയൊന്നുമുണ്ടായിരുന്നില്ല. ഇവിടെ അതിനാൽ വരേണ്ടതുമില്ല. 'ശിക്ഷ' എന്ന ഏർപ്പാടിനെ പരമ്പരാഗതസ്വനവിജ്ഞാനം എന്ന് വിളിക്കുക സർവ്വസമ്മതമായ കാര്യവുമല്ല.
മലയാളത്തിലെ വർത്സ്യവർണ്ണങ്ങളായി കേ.പാ. രണ്ടെണ്ണമേ(+1) കരുതിയുള്ളൂ എന്ന് എഴുതാം - പരമ്പരാഗതസ്വനവിജ്ഞാനം എന്നൊരു പുതിയ സംജ്ഞ കൊണ്ടുവന്ന് വ്യാഖ്യാനിച്ചതാണ്‌ തെറ്റ്.

(ഈ ലേഖനത്തിൽ അതൊന്നും വിവരിക്കേണ്ടതില്ല. വർത്സ്യം എന്താണെന്നും ലോകഭാഷകളിൽ അവയ്ക്കുള്ള സാക്ഷാത്കരണങ്ങൾ എന്തെല്ലാമെന്നും മാത്രമേ വേണ്ടൂ. വേണമെങ്കിൽ, മലയാളത്തിലെ വർത്സ്യവർണ്ണങ്ങൾ ഏതെല്ലാമെന്നും അവയുടെ സവിശേഷതകൾ എന്തെല്ലാമെന്നും സൂചിപ്പിക്കാം. മറ്റു കാര്യങ്ങളെല്ലാം വെവ്വേറെ ലേഖനങ്ങളിലായില്ലെങ്കിൽ വിഷയം ചിതറിപ്പോകും.)

  • തികഞ്ഞ അറിവ് വേണമെന്നോ ആർക്കെങ്കിലും ഉണ്ടാകുമെന്നോ പറഞ്ഞില്ല. എഴുതുന്ന കാര്യങ്ങൾ സമ്യഗ്ജ്ഞാനത്തിന്റെ പുറത്തായിരിക്കണമെന്നേയുള്ളൂ; അങ്ങനെയുമില്ല, തെറ്റ് ചൂണ്ടിക്കാട്ടിയാൽ സമ്മതിക്കാനുള്ള മനസ്സുണ്ടാകണമെന്നേയുള്ളൂ.
  • അവലംബം വേണ്ടകാര്യങ്ങൾ താങ്കൾക്ക് സൂചിപ്പിക്കാവുന്നതാണ് (കയ്യിൽ അഞ്ച് വിരലുള്ളതിനും വായിൽ 32 പല്ലുള്ളതിനും വേണമെന്നാവരുതെന്നു മാത്രം)‌. വിക്കിപീഡിയയിലെ വിവരങ്ങൾ ആധികാരികമാക്കുക എല്ലാവരുടെയും കടമയാണല്ലോ‌.

ലളിതമായതിൽനിന്ന് സങ്കീർണമായതിലേക്ക് പോകുന്നതിലേക്ക് കുഴപ്പമൊന്നുമില്ല. ലളിതമായ തെറ്റുകൾ പഠിച്ചിട്ടുവേണം താങ്കൾ പറഞ്ഞ 'കൂടുതൽ ശരിയിൽ' എത്തണമെന്ന് പറയുന്നത് മനസ്സിലാകുന്നില്ല. താങ്കൾ സവിചാരം മറുപടി നൽകുമെന്ന് കരുതുന്നു. ലേഖനം മെച്ചപ്പെടുത്തുകയാണ്‌ നമ്മുടെ ആവശ്യം. സഹകരിക്കുമല്ലോ--തച്ചന്റെ മകൻ 12:50, 25 ജൂലൈ 2010 (UTC)

ഞാൻ പറഞ്ഞല്ലോ എന്റെ തെറ്റ്. ലേഖനമെഴുതുന്നതിലുമധികം സംവാദത്താളിൽ എഴുതേണ്ടിവരുന്ന അവസ്ഥ ഭയങ്കരം തന്നെ. "ധരിച്ചുവെച്ച അബദ്ധങ്ങളൊക്കെ വിക്കിപീഡിയയിൽ വരണമെന്ന് നിർബ്ബന്ധമാണോ?" എന്ന താങ്കളുടെ ചോദ്യം (അതായിരുന്നു തുടക്കം) ഞാൻ പിന്നെ എങ്ങനെകാണണം? (ഇങ്ങനെ സംസാരിക്കാനേ ശീലിച്ചിട്ടുള്ളോ?) "ലളിതമായ തെറ്റുകൾ പഠിച്ചിട്ടുവേണം" എന്നല്ല ഞാൻ ഉദ്ദേശിച്ചത്. എട്ടാം ക്ലാസിൽ ഞാൻ ചലനനിയമങ്ങൾ പഠിച്ചു. ഡിഗ്രി അവസാനവർഷം വിശിഷ്ടാപേക്ഷികതാ സിദ്ധാന്തവും. അല്ലാതെ വിശിഷ്ടാപേക്ഷികതാസിദ്ധാന്തം എട്ടാം ക്ലാസിൽ പഠിച്ചിട്ട് അതിന്റെ special casesലേക്ക് പോവുകയായിരുന്നില്ല. വിശിഷ്ടാപേക്ഷികത പഠിക്കുമ്പോൽ ന്യൂട്ടന്റെ ചലനനിയമം ആദ്യം പഠിച്ചത് തെറ്റായിപ്പോയി എന്ന് തോന്നിയിട്ടില്ല. കൂടുതൽ നന്നായി എന്നേ തോന്നിയിട്ടുള്ളൂ. എന്റെ അവസാന എഡിറ്റിനു മുൻപുള്ള താങ്കളുടെ എഡിറ്റ് നോക്കൂ. മനസ്സിലാകും. Malayalam TTTA - Incorrect form.png, Malayalam NNNA.png എന്നിവ എന്താണെന്ന് പറയുന്നതിനുമുൻപ് ചാടിക്കയറി ഇങ്ങനെ അക്ഷരങ്ങളുണ്ട് എന്ന് പറയുകയായിരുന്നു. ഞാൻ കൊടുത്ത സംജ്ഞകളായിരുന്നു പ്രശ്നമെങ്കിൽ അവ തിരുത്തിയാൽ പോരായിരുന്നോ? ന്റമ്മോ! അത് കൊണ്ടുവന്നതുതന്നെ താങ്കൾ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് ലേഖനത്തിൽ നിലനിർത്താനായിരുന്നു. അതങ്ങ് തിരുത്തിയാൽ തീരുന്ന പ്രശ്നമേയുള്ളായിരുന്നു. അല്ലേ.. ? കയ്യിൽ അഞ്ച് വിരലുള്ളതിനും വായിൽ 32 പല്ലുള്ളതിനുമൊന്നുമല്ല ഞാൻ തെളിവ് ചോദിച്ചത്. buccal cavity മോണയിൽ അവസാനിക്കുന്നു എന്ന പ്രസ്താവനയ്ക്കാണ്. മലയാള അക്ഷരങ്ങൾ മുഴുവൻ ഒന്ന് നീലിപ്പിക്കണമെന്നുണ്ടായിരുന്നു. എന്തായാലും ഇനി അതിനില്ല. --Naveen Sankar 13:56, 25 ജൂലൈ 2010 (UTC)
സംവാദത്തിന്റെ ക്രമം തെറ്റിച്ച് താങ്കൾ മുകളിലേക്ക് കയറ്റി എഴുതിയ ഭാഗങ്ങൾ ഇപ്പോഴാണ് കണ്ടത്. ഈ പരിപാടി ശരിയാണോ? താങ്കൾ മിടുക്കൻ തന്നെ. ഇനി ഈ താൾ വായിക്കുന്നവർ ആ ക്രമത്തിലല്ലേ വായിക്കൂ. buccal cavity മോണയിൽ അവസാനിക്കുന്നു. സമ്മതിച്ചേ.--Naveen Sankar 14:03, 25 ജൂലൈ 2010 (UTC)
എന്തു ക്രമമാണ് തെറ്റിച്ചതെന്ന് മനസ്സിലായില്ല. പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കേണ്ടതില്ലാത്തതിനാൽ അക്കമിട്ടതാണോ!

താങ്കളോട് സംസാരിക്കുന്നതിൽ അൽപ്പം കാർക്കശ്യം വന്നുപോയി. ക്ഷമിക്കുക. ഇനി വരാതെ ശ്രമിക്കാം. ചർച്ച ലേഖനത്തിലേക്കൊതുക്കുമല്ലോ.താങ്കളുടെ തിരുത്തലിലെ പിശകുകളെയാണ് ചൂണ്ടിക്കാട്ടിയത്. അവ നിലനിർത്തണമോ എന്നാണ് എന്റെ ചോദ്യം --തച്ചന്റെ മകൻ 14:51, 25 ജൂലൈ 2010 (UTC)

തെളിവ് ഫലകം നേരത്തേ തന്നെ മാറ്റിയിട്ടുണ്ട്. തിരുത്തലിലെ പിശകുകൾ നീക്കുന്നതിനെന്താ പ്രശ്നം? വേണമെങ്കിൽ എന്റെ എഡിറ്റുകൾക്ക് മുൻപുള്ളതിലേക്ക് റിവർട്ടുകയുമാകാം.--Naveen Sankar 15:14, 25 ജൂലൈ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വർത്സ്യം&oldid=1877931" എന്ന താളിൽനിന്ന് ശേഖരിച്ചത്