സംവാദം:വേദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വേദങൾ ഹൈന്ദവീയം മാത്രമല്ലല്ലോ മറ്റ് മത ഗ്രന്ഥങളും വേദമായി കാണാറുണ്ടല്ലോ! ഈ ലേഖനത്തിൻ ഹൈന്ദവ വേദം എന്ന് പേരിട്ടുകൂടേ? — ഈ തിരുത്തൽ നടത്തിയത് Lijujacobk (സംവാദംസംഭാവനകൾ)

അതിന്റെ ആവശ്യമുണ്ടോ വെറും വേദം എന്നു പറയുമ്പോൾ ഋക്, സാമ, യജുർ, അഥർവ വേദം എന്നല്ലേ ഉദ്ദേശിക്കാറുള്ളു, വേദപുസ്തകം എന്നു പറയുമ്പോൾ ബൈബിൾ എന്നല്ലാതെ ഋഗ്വേദപുസ്തകമാണോ അത് എന്ന് ആരും സംശയ്ക്കാത്തതുപോലെ ;) en:Vedas. വേറാരെങ്കിലും സഹായിക്കുമെന്നു കരുതാം--പ്രവീൺ:സംവാദം‍ 19:31, 23 നവംബർ 2006 (UTC)[reply]

എൻറെ അഭിപ്രായം[തിരുത്തുക]

എൻറെ അഭിപ്രായം രേഖപ്പെടുത്തിയെന്നേയുള്ളു. ലിജു 05:29, 24 നവംബർ 2006 (UTC)[reply]

സാധാരണ വേദങ്ങൾ എന്നതു കൊണ്ട് അർത്ഥമാക്കുന്നത് ഋക്, സാമ, യജുർ, അഥർവ വേദം ആണല്ലോ. ബൈബിളിനെ ഒന്നു മലയാളീകരിച്ചു പറൌന്നതല്ലേ സത്യവേദപുസ്തകം എന്നൊക്കെ. പിന്നെ ബൈബിളിനെ ആരും വേദം എന്നു വിളിക്കാറില്ല. ഒന്നുകിൽ സത്യവേദപുസ്തകം എന്നു പറയും അല്ലെങ്കിൽ ബൈബിൾ എന്നു തന്നെ പറയും. മാത്രമല്ല ലോകമാകമാനം Vedam എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് ഹൈന്ദവ വേദങ്ങളെയാണ്. അതിനാൽ ഈ ലേഖനം അതേ പോലെ കിടയ്ക്കട്ടെ എന്നാണ് എന്റെ അഭ്പ്രായം --Shiju Alex 07:14, 24 നവംബർ 2006 (UTC)[reply]

വേദം എന്നാൽ വിദ്യയുമായി ബന്ധപ്പെട്ടാണ് അർത്ഥം എന്ന് ആണ് എൻറെ അറിവ് അത് ശരിയാണോ എൻനറിയില്ല. അതുകൊണ്ടാണ് ഞാൻ ഇന്ങനെ പറഞ്ഞത്. ലിജു 19:45, 24 നവംബർ 2006 (UTC)[reply]

വേദത്തിന്റെ പൊരുൾ[തിരുത്തുക]

വേദം എന്നതിനെ കുറിച്ചുള്ള അഭിപ്രായം കാണുകയുണ്ടായി. ഭാരതസംസ്കാരത്തിൽ വേദ ഗ്രന്ഥങ്ങൾ മതപുസ്തകങ്ങൾ എന്ന അർത്ഥം വരുന്നില്ല. അറിവ് എന്നോ അറിയപ്പെടേണ്ടതിൻറെ കൂട്ടം എന്നോ പറയപ്പെടാ‍വുന്നതാണ് വേദം. ലോകത്തിൽ ലക്ഷകണക്കിനുള്ള വിവിധതരം ജീവികളിൽ ഒന്നായ മനുഷ്യന് മാത്രമാണ് സ്വപ്രയത്നത്തിലൂടെ ഈശ്വരത്വം കൈവരിക്കാൻ സാധിക്കുകയുള്ളു. അറിവ്, പ്രായോഗീകപരിചയം എന്നിവയിലൂടെ മാത്രമേ മേൽപറഞ്ഞ അവസ്ഥാവിശേഷങ്ങളിൽ എത്താൻ സാധിക്കുകയുള്ളൂ. വേദം പറയുന്നത് ആത്മഞ്ജാനമാണ് ഏറ്റവും വലിയ അറിവ്. എന്നാൽ കേവലം അറിവ് സമ്പാദിച്ചത് കൊണ്ട് പ്രയോജനമില്ല. പ്രയോഗിക പരിചയം കൂടി വേണം (in our words,for a complete knowledge ,Practical needed after theory otherwise it will be useless). അറിഞ്ഞതിനെ നിരീഷണ പരീഷണങ്ങൾക്ക് വിധേയമാക്കണം. വേദം വികാസം പ്രാപിച്ചത് ഭാരതത്തിലാണ്. ഭാരതീയ ഋഷീശ്വരൻമാരാണ് അവയുടെ ദ്രഷ്ടാക്കൾ. നാലുവേദങ്ങൾക്കും കൂടി ഉപനിഷത്തുകൾ അനേകമുണ്ട്. അവയിൽ 108 എണ്ണം പ്രധാന്യമർഹിക്കുന്നു. ആഗമത്തിൽ നിന്ന് നിഗമവും ,നിഗമത്തിൽ നിന്ന് യാമളവും യാമളത്തിൽ നിന്ന് വേദവും(ബ്രഹ്മയാമളത്തിൽ നിന്നും സാമവേദവും, രുദ്രയാമളത്തിൽ നിന്നും ഋവേദവും, വിഷ്ണുയാമളത്തിൽ നിന്നും യജുർവേദവും ശക്തിയാമളത്തിൽ നിന്നും അഥർവവേദവും) വേദത്തിൽ നിന്ന് പുരാണവും പുരാണത്തിൽ നിന്ന് സ്മൃതി, മറ്റുള്ള ശാസ്ത്രങ്ങൾ ഉണ്ടാ‍യി എന്നു പറയുന്നു.

ഹിന്ദുക്കൾ എന്നത് ഒരുപക്ഷെ ഇന്നത്തെ സമൂഹം വേർത്തിരിച്ചേക്കാം എന്നാൽ വേദങ്ങളിൽ മനുഷ്യൻ മാത്രമെ ഉള്ളൂ. മനുഷ്യന് എന്ന അർത്ഥത്തിലാണ് വേദം നിലകൊള്ളുന്നത്. ഇത്രക്ക് മനുഷ്യത്വം കാണിക്കുന്ന വേദത്തിനെ നമുക്ക് ഹിന്ദുവേദം എന്നു തിരിക്കണോ? ഈശ്വരൻ ഒന്നാണെന്ന തത്വം. (There is no christanity, Hindhuisam, Budhisam, Muslims god is always inside us and common to all beings)

--Jigesh 09:53, 24 നവംബർ 2006 (UTC)[reply]

മുകളിൽ എഴുതിയിരിക്കുന്നത് നാട്ടറിവ് മാത്രമാണ്. പണ്ഡിതരുടെ കൃതികൾ വായിക്കുന്നതു നന്നായിരിക്കും. ഈ.ജെ.വി.എസ്. എന്ന സൈറ്റ് കാണുക. ആത്മഞ്ജാനമാണ് ഏറ്റവും വലിയ അറിവ് എന്ന വാചകം അപൂർണമാണ്. ആത് വാസ്ഥവമായിരുന്നെങ്കിൽ, പത്തു മണ്ഡലങ്ങളിലായി വേദം രചിക്കേണ്ടിയിരുന്നില്ല, മറിച്ച്, ഒരൊറ്റ വാക്ക് മതിയായിരുന്നെല്ലോ!. വേദം വികാസം പ്രാപിച്ചത് ഭാരതത്തിലാണെന്നുള്ളതും അപൂർണമാണ്. വളരേ പഴയ ഇറാനിയൻ ഭാഷയായ അവെസ്തയിലും, മിട്ടാനി സംസ്കാരത്തിലും, വേദ സമാന ആശയങ്ങൾ ഉൾകൊള്ളുന്നു.ഉദാ: ദ്യയുഷ് പിതർ (ആകാശ ദേവൻ,ഗ്രീക്കിൽ സിയുസ്-പാതർ,ലാറ്റിനിൽ ജുപിറ്റർ, ജെർമെനിൽ റ്റൈർ). — ഈ തിരുത്തൽ നടത്തിയത് 130.161.41.211 (സംവാദംസംഭാവനകൾ)


മറുപടി:-താങ്കൾ പറഞ്ഞ ആശയം ഉൽകൊള്ളുന്നു. എല്ലാവേദങ്ങളിലും പലമാർഗ്ഗങ്ങളെ കുറിച്ചാണ് പറയുന്നത്. എല്ലാത്തിന്റെയും ലക്ഷ്യം ആത്മ്ജ്ഞാനം തന്നെയാണ്. താങ്കൾ ദയവുചെയ്ത് സ്വാമി വിവേകാന്ദൻ , സ്വാമി വിഷ്നുദേവാന്ദ, ശ്രീനാരായണഗുരുവിന്റെ ശതകം എന്നിവരുടെ ഗ്രന്ഥങ്ങൾ പരിശോധിക്കുക. ഭഗവത് ഗീതയുടെ ഉള്ളടം വേദങ്ങൾ തന്നെയാണ്. പിന്നെ ഗ്രിക്ക് സംസ്ക്കാരത്തിലെ എല്ലാ ദേവതകൾക്കും സാമ്യതകൾ പുരാണങ്ങളിലെ ദേവൻ മാരുമായി കാണാം. അതു സത്യം തന്നെ!! സീയൂസ്, അദീന, ഹെർക്കുലിസ് തുടങ്ങി ഒരു പാട് പ്രകൃതി ശക്തികളുടെ ദേവതമാരെയും നമ്മുക്കു താരതമ്യം ചെയ്യാം. പക്ഷെ അവക്ക് വേദങ്ങളുമായുള്ള ബന്ധം താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ല. വേദങ്ങളും ഉപനിഷത്തുകളുടേയും പരിഭാഷ വായിച്ചിട്ടുണ്ട് എന്നല്ലാതെ എനിക്ക് ഇതിനെ കുറിച്ച് വലിയ ബന്ധം ഇല്ല. പിന്നെ കൂടുതൽ കാര്യങ്ങൾ പഠിച്ചിട്ടുള്ളത് ജ്യോതിഷവും തന്ത്രവുമാണ്, അല്പം മന്ത്രവാദഗ്രന്ഥങ്ങളും --ജിഗേഷ് | ജിഗേഷിനോടു പറയൂ 04:57, 26 ജനുവരി 2007 (UTC)[reply]

മുകളിൽ പരാമർശിച്ചിട്ടുള്ളവർ ആത്മീയ ആചാര്യൻമാരാണെന്ന‍ കാര്യത്തിൽ സംശയമില്ല. പക്ഷെ അവർ ചരിത്ര പണ്ഡിതൻമാർ അല്ലല്ലോ. പഴയ ഇറാനിയൻ സംസ്കാരവും, അവെസ്തൻ ഭാഷയും പഠിച്ചാലേ ആധികാരികമായി വേദ സംസ്കാരത്തെപ്പറ്റി പറയുവാൻ കഴിയുകയുള്ളു. കാരണം, സംസ്കൃതം തന്നെ, ഒരു ഇൻഡോ-യൂറോപീയൻ ഭാഷയായിട്ടാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. പുരാണ, ഇതിഹാസ കൃതികളിൽ കാണുന്ന തത്വശാസ്ത്രപരമായ ആശയങ്ങൾ പഴയ വേദ സംസ്കാരത്തെപ്പറ്റിയുള്ള അറിവു നല്കുന്നുമില്ല. താങ്കൾ കണ്ട പേരുകളിലെ സമാനതകൾ, യാദൃശ്ചികമല്ല, അവയുടെ ഉറവിടം ഒന്നുതന്നെയാണ്. Talk:വേദം‎; 17:05 . . (+1,448) . . --user:Dexter73 (Talk | contribs)

 താങ്കളെ ഹാർദ്ദമായി ലേഖനത്തിലേക്ക് ക്ഷണിക്കുന്നു.--ജിഗേഷ് |  ജിഗേഷിനോടു പറയൂ 11:46, 26 ജനുവരി 2007 (UTC)[reply]

വിദ്[തിരുത്തുക]

ഇത് ശരിയാണോ? --ജുനൈദ് | Junaid (സം‌വാദം) 03:41, 30 ഡിസംബർ 2009 (UTC)[reply]

റിവർട്ട് ചെയ്തിട്ടുണ്ട്. --Vssun 15:20, 30 ഡിസംബർ 2009 (UTC)[reply]

ആമുഖം[തിരുത്തുക]

ലേഖനത്തിന്റെ ആരംഭത്തിൽ വേദം എന്താണെന്ന ഒരു നിർവചനമില്ല. അതു ചേർക്കണം എന്നഭിപ്രായപ്പെടുന്നു {{വൃത്തിയാക്കുക}} ചേർക്കുന്നു. --Vssun (സുനിൽ) 06:54, 29 സെപ്റ്റംബർ 2011 (UTC) മുകളിലെ അഭിപ്രായം പിൻവലിച്ചു. --Vssun (സുനിൽ) 07:07, 29 സെപ്റ്റംബർ 2011 (UTC)[reply]

പകർപ്പ്[തിരുത്തുക]

ഇവിടെനിന്നും പകർത്തിയ വിവരങ്ങൾ ഒഴിവാക്കി. --Vssun (സംവാദം) 06:35, 19 മാർച്ച് 2013 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:വേദം&oldid=1683009" എന്ന താളിൽനിന്ന് ശേഖരിച്ചത്