സംവാദം:വെള്ളമന്ദാരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനം വെള്ള മന്ദാരത്തെക്കുറിച്ചുള്ളതാണ്‌. പേരും അങ്ങനെയാക്കണ്ടേ?--ചള്ളിയാൻ ♫ ♫ 04:24, 9 നവംബർ 2008 (UTC)[മറുപടി]

മന്ദാരം മറ്റു നിറങ്ങളിലുണ്ടോ? --Vssun 17:44, 9 നവംബർ 2008 (UTC)[മറുപടി]

വെള്ളമന്താരം ലേഖനത്തിൽ എന്തിനാ “ചുവപ്പു മന്താര”ത്തിൻറെ ചിത്രം... ലേഖനത്തിൻറെ തലക്കെട്ട് മാറ്റണം...ഇല്ലെങ്കിൽ ചിത്രം ഇവിടെ നിന്നും മാറ്റണം.. Aruna 05:52, 30 മാർച്ച് 2009 (UTC)[മറുപടി]

മന്ദാരം വെള്ളമന്ദാരത്തിലേക്ക് തിരിച്ചു വിടുന്നത് ശരിയല്ലെന്ന് കരുതുന്നു.. ദീപു [deepu] 04:31, 5 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ഫബാക്കാസിയേ എന്നാണോ പറയുന്നത്? ഫാബേസി അല്ലെങ്കിൽ ഫാബേസിയേ എന്നെല്ലാമല്ലേ? ശാസ്ത്രീയ (latin) നാമങ്ങൾ മലയാളത്തിലാക്കണമെന്ന് വാശിപിടിക്കുമ്പോൾ പലർക്കും എന്നേക്കുമായി തെറ്റായ ചില അറിവുകൾ നൽകുന്നത് ഒഴിവാക്കേണ്ടതാണ്. --Vinayaraj (സംവാദം) 16:52, 19 ഫെബ്രുവരി 2013 (UTC)[മറുപടി]

വെള്ള മന്ദാരം എന്നെഴുതിയിട്ട് മറ്റുള്ളവ കാണിക്കുന്നതിനെക്കാൾ, തലക്കെട്ട്‌ മാറ്റുന്നതാണ് നല്ലത്. ചിത്രങ്ങളിൽ മഞ്ഞ മന്ദാരം കാണുന്നുമില്ല. Unnikn (സംവാദം) 16:56, 25 ഓഗസ്റ്റ് 2014 (UTC)[മറുപടി]

മന്ദാരം - കുറ്റിച്ചെടി?[തിരുത്തുക]

മന്ദാരം ഒരു കുറ്റിച്ചെടിയാണോ? സിംബാബ്വെയുടെ തലസ്ഥാനമായ ഹരാരെയിലെ തെരുവീഥികളിൽ പലതിലും നിറയെ പൂത്ത് നിൽക്കുന്ന മന്ദാരങ്ങൾ ആഗസ്ത് മാസത്തിൽ കാണുന്നുണ്ട്. അവ പലതും മരങ്ങളാണ്- കുറ്റിച്ചെടി എന്നുപറയാൻ സാധിക്കില്ല. മരത്തെയും കുറ്റിച്ചെടിയെയും വേർതിരിക്കുന്നതെങ്ങിനെ എന്ന് അറിയാത്തത് കൊണ്ടുള്ള സംശയമാകാം

സിംബാബ്വെയിൽ കാണപ്പെടുന്ന മന്ദാരത്തിന്റെ വെളുത്ത പൂവുകൾ മന്ദാരത്തിന്റെ വെളുത്ത പൂവുകൾ കൂടുതലും ലേഖനത്തിലെ ചിത്രത്തിൽ കാണുന്ന ചുവന്നപൂക്കളുടെ ആകൃതിയിലുള്ളതാണ്. ചിതം കണ്ടാൽ വെളുത്ത പൂക്കളും ചുവന്ന പൂക്കളും തമ്മിൽ ആകൃതിയിൽ വ്യത്യാസമുള്ള പോലെ

Unnikn (സംവാദം) 16:56, 24 ഓഗസ്റ്റ് 2014 (UTC)[മറുപടി]

മന്ദാരവും ക്യാമൽ ഫുട്ട് ട്രീ യും ഒന്നാണോ?[തിരുത്തുക]

ക്യാമൽ ഫുട്ട് ട്രീ(Camel foot tree), ഇലകൾക്ക്‌ ഒട്ടകത്തിന്റെ കാൽപാദങ്ങളുടെ രൂപമുള്ളതുകൊണ്ട് ഇങ്ങനെയൊരു പേര്. ഇതിന്റെ ശാസ്ത്രീയ നാമം Phanera variegata ചിത്രം കണ്ടിട്ട് ഇതും മന്ദാരവും ഒരുപോലെയുണ്ട്. ഒന്ന് തന്നെയോ? അതോ എനിക്കാണോ തെറ്റിയത്?

Unnikn (സംവാദം) 14:32, 8 സെപ്റ്റംബർ 2014 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വെള്ളമന്ദാരം&oldid=2009482" എന്ന താളിൽനിന്ന് ശേഖരിച്ചത്