സംവാദം:റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ താളിന്റെ തലക്കെട്ടും, ഉള്ളടക്കവും തമ്മിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. റെഡ് ഹാറ്റ് ലിനക്സും, റെഡ്‌ഹാറ്റ് എന്റർപ്രൈസ് ലിനക്സും ഒന്നല്ല. 2004 വരെ റെഡ് ഹാറ്റ് എന്ന കമ്പനി പുറത്തിറക്കി കൊണ്ടിരുന്ന ഗ്നു/ലിനക്സ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ്‌ റെഡ് ഹാറ്റ് ലിനക്സ്. എന്നാൽ അതിനു ശേഷം റെഡ് ഹാറ്റ് എന്ന കമ്പനി തന്നെ എന്റർപ്രൈസ് ഉപയോഗങ്ങൾക്കായി റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ് എന്ന പേരിലും ഗാർഹിക ഉപയോഗത്തിനായി ഫേഡോറ എന്ന പേരിലും വിതരണം ചെയ്യാൻ തുടങ്ങി.--Anoopan| അനൂപൻ 09:32, 29 മേയ് 2009 (UTC)

ലേഖനത്തിന്റെ തലക്കെട്ട് "റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ്" എന്നാക്കിയാൽ ശരിയാവുമോ ? --ഇർഷാദ് 14:20, 29 മേയ് 2009 (UTC)
മതി. റെഡ്‌ഹാറ്റ് ലിനക്സ് എന്ന പേരിൽ മറ്റൊരു ലേഖനവും തുടങ്ങണം. അതു പോലെ ഇന്റർവിക്കിയും മാറ്റണം--Anoopan| അനൂപൻ 14:22, 29 മേയ് 2009 (UTC
തലക്കെട്ട് മാറ്റുന്നതിൽ എനിക്ക് തീരെ പരിചയമില്ല, ദയവായ് മാറ്റാമോ ? --ഇർഷാദ് 14:43, 29 മേയ് 2009 (UTC)
ലേഖനം എടുത്ത് മുകളിൽ കാണുന്ന തലക്കെട്ടു മാറ്റുക എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. പിന്നീടു വരുന്ന താളിൽ പുതുതായി വരേണ്ട തലക്കെട്ട് പുതിയ തലക്കെട്ട് എന്ന ഭാഗത്ത് നൽകുക. ശേഷം മാറ്റുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. അത്രയേ വേണ്ടൂ--Anoopan| അനൂപൻ 14:56, 29 മേയ് 2009 (UTC)
മുമ്പൊരു പ്രാവശ്യം തലക്കെട്ട് മാറ്റുന്നതിൽ എനിക്ക് അമളി പറ്റിയിരുന്നു ;) ഇപ്പോൾ വിജയി‌ച്ചുവെന്ന് കരതുന്നു :) --ഇർഷാദ് 15:41, 29 മേയ് 2009 (UTC)
അഭിനന്ദനങ്ങൾ! താങ്കളുടെ ആദ്യ തലക്കെട്ട് മാറ്റം വിജയകരമായിരിക്കുന്നു ;)--അഭി 15:44, 29 മേയ് 2009 (UTC)