സംവാദം:റാഷിദ് അലിയെവിച്ച് സ്യുന്യായെവ്
ഈ ബ്ലോഗിലെ വിവങ്ങളാണ് ഈ താളിലുള്ളത് (അതേപടി). മാറ്റങ്ങൾ വരുത്തിയാൽ നല്ല താളാക്കാൻ സാധിക്കുമെന്ന് തോന്നുന്നു. ബ്രിട്ടാണിക്കയിലും ഇംഗ്ലീഷ് വിക്കിയിലും മറ്റും ഇദ്ദേഹത്തെപ്പറ്റി താളുകളുണ്ട്. അതിനാൽ താൾ നീക്കം ചെയ്യേണ്ടതില്ല എന്നു തോന്നുന്നു --അജയ് ബാലചന്ദ്രൻ (സംവാദം) 04:03, 5 സെപ്റ്റംബർ 2012 (UTC)
- ബ്ലോഗിലെ വിവരങ്ങൾ വിക്കിപീഡിയയിൽ നിന്നും പർത്തിയതാണ്. അതിനുള്ള കടപ്പാട് ബ്ലോഗിലെ ലേഖനത്തിന് താഴെ കൊടുത്തിട്ടുമുണ്ട്. -- Raghith 04:58, 5 സെപ്റ്റംബർ 2012 (UTC)
- ക്ഷമിക്കണം , ഞാൻ മലയാളം വിക്കിക്കാണ് കടപ്പാട് രേഖപ്പെടുത്തിയതെന്നാണ് ഞാൻ കരുതിയത്. അത് ഇംഗ്ലീഷ് വിക്കിയിൽ നിന്നും വിവർത്തനം ചെയ്തതാണെങ്കിൽ ? -- Raghith 05:12, 5 സെപ്റ്റംബർ 2012 (UTC)
ബ്ലോഗിന്റെ ഉടമ തന്നെ ആണെന്ന് തോന്നുന്നു ഇത് വിക്കിയിലേക്ക് പകർത്തിയത്. അദ്ദേഹവുമായി ഒന്ന് ബന്ധപ്പെട്ട് വിക്കിയിൽ അംഗമാകുന്ന വിധം ഒക്കെ ഒന്ന് പഠിപ്പിച്ച് കൊടുത്താൻ നന്നായിരിക്കും. --ഷിജു അലക്സ് (സംവാദം) 05:37, 5 സെപ്റ്റംബർ 2012 (UTC)
എന്റെ ഒരു തിരുത്ത് ഷിജു അലക്സിന്റെ തിരുത്തുമായി സമരസപ്പെടായ്ക വന്നു. എന്റെ തിരുത്താണ് ഇപ്പോൾ നിലവിലുള്ളത്. ബ്ലോഗ് എഴുതിയയാൾ ഇംഗ്ലീഷ് വിക്കിയിൽ നിന്നാണ് വിവരങ്ങൾ തർജ്ജമ ചെയ്തതെന്ന് വ്യക്തമാണ്. നന്നായി ചെയ്തിട്ടുമുണ്ട്. ഷിജു പറയും പോലെ ആളെ മലയാളം വിക്കിപ്പീഡിയയിൽ കൊണ്ടുവന്നാൽ നന്നായിരുന്നേനെ. --അജയ് ബാലചന്ദ്രൻ (സംവാദം) 06:08, 5 സെപ്റ്റംബർ 2012 (UTC)