സംവാദം:രുദ്രാക്ഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആപ്പോൾ എന്താണ് ഗൌരീ ശങ്കരം? വൈഷ്ണവർ രുദ്രാക്ഷം ധരിക്കുമോ? --ദേവാൻഷി (ദേവൻറെ വംശത്തിൽ നിന്ന്) 16:04, 10 ജൂലൈ 2007 (UTC)

ആകെ പ്രശ്നമാണല്ലോ!രുദ്രാക്ഷം എന്നതിന്റെ ഐതീഹ്യം മാത്രമല്ല നമ്മുക്കു വേണ്ടത്, അത് എന്തു മരമാണ്? കായ്? എവിടെയെല്ലാം ലഭ്യം? രുദ്രാക്ഷം എത്ര തരത്തിൽ എന്നൊക്കെ ചേർക്കണ്ടെ? എന്നാൽ ആവുന്നത് ഞാൻ കൂട്ടിച്ചേർക്കാൻ സഹായിക്കാം , ഇത്രയും കാര്യങ്ങൾ ഉണ്ടായാലെ ഈ ലേഖനത്തിനി അർത്ഥമുണ്ടാകൂ. പിന്നെ ദേവാൻഷി ഗൌരീ ശങ്കരം എന്നത് ഒരു തരത്തിലുള്ള രുദ്രാക്ഷമാണ് അർദ്ദ നാരീശനെയാണ് അത്തരത്തിലുള്ള രുദ്രാക്ഷത്തി കാണുന്നത്. നമ്മുടെ നാട്ടിൽ ഇരട്ടവാഴപ്പഴം കിട്ടാറില്ലെ , അതു പോലെ രുദ്രാക്ഷങ്ങളിലും സംഭവിക്കാറുണ്ട്. അതിനെ യാണ് ഗൌരീ ശങ്കരം എന്ന് പറയുന്നത്. വൈഷ്ണവർ എന്നോ ശൈവർ എന്നോ ശാക്തേയർ എന്നോ രുദ്രാക്ഷം ധരിക്കുന്നതിന് ഒരു വിലക്കും ഇല്ല. തപസ്സ്, ചിലതരത്തിലുള്ള ഹോമം, ധ്യാനം ഇവ ഉൾ‍ കൊള്ളാനോ ചെയ്യാനോ ആണ് രുദ്രാക്ഷം സാധാരണ അർത്ഥത്തിൽ ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടിൽ മിക്കവരും ദ്രവ്യ ലാഭം കിട്ടാനാണത്രെ ഇത് ഉപയോഗിക്കുന്നത്, സഞയന്റെ രുദ്രാക്ഷമഹാത്മ്യം എന്ന ലേഖനം നർമ്മബോധത്തോടെ ഓർക്കുകയാണ്. --  ജിഗേഷ്  ►സന്ദേശങ്ങൾ  05:12, 11 ജൂലൈ 2007 (UTC)

വൈഷ്ണവർ ശിവനെ ധരിക്കാറില്ല എന്നാണ് എൻറെ പഴമനസ്സിൽ തോന്നുന്നത്. തെറ്റായിരിക്കാം. തെളിവിനായി തപ്പാം --ദേവാൻഷി (ദേവൻറെ വംശത്തിൽ നിന്ന്) 05:13, 11 ജൂലൈ 2007 (UTC)

ഈ പറഞ്ഞത് എന്ത് കൊണ്ടാണ് യോജിക്കാത്തെന്തെന്നാൽ സന്യാസി, ബ്രഹ്മചാരി എന്ന ഗണത്തിൽ പെട്ടവർക്കാണ് രുദ്രാക്ഷത്തിന്റെ അവകാശം . ഒരു സന്യാസിക്ക് യഥാർത്ഥത്തിൽ ശിവനും ബ്രഹ്മാവും നാരായണനും ഇല്ല. എല്ലാം പരബ്രഹ്മാണ് അവിടെ എല്ലാം യോജിക്കും. പുരാണങ്ങളിലോയൊ നാടുകളിലോ വൈഷണവനും ശൈവനും ഉണ്ടാകും. പിന്നെ കുടുതൽ സന്യാസി വർഗ്ഗവും ശിവനിൽ ആണ് വിശ്വാസം. ശാക്തേയർ വളരെയധികം രുദ്രാക്ഷം ഉപയോഗിക്കുന്നുണ്ട്. എല്ലാശാസ്ത്രങ്ങളും കൊണ്ട് വരുമ്പോൾ ബുദ്ധിമുട്ടാണ് ഇതിനുത്തരം കണ്ടു പിടിക്കാൻ. ശ്രമിച്ചു നോക്കം എന്തായാലും. --  ജിഗേഷ്  ►സന്ദേശങ്ങൾ  05:36, 11 ജൂലൈ 2007 (UTC)

അക്ഷം എന്നാൽ കണ്ണാണോ? അക്ഷിയല്ലേ കണ്ണ്.. അക്ഷം എന്നത് ആക്സിസ്.. അച്ചുതണ്ട് എന്നൊക്കെയല്ലേ അർത്ഥം--Vssun 04:14, 16 ജൂലൈ 2007 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:രുദ്രാക്ഷം&oldid=677002" എന്ന താളിൽനിന്ന് ശേഖരിച്ചത്