സംവാദം:മുജദ്ദിദി കുടുംബം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദീർഘം വേണോ? മുജദ്ദിദി കുടുംബം എന്ന് പോരേ? മുജദ്ദിദ് എന്ന ഒരു അറബി പദമുണ്ട്. മുജാദ്ദിദ് എന്ന്‌ പദമുള്ളതായി അറിയില്ല. ഇതിന്‌ അന്തർവിക്കിയൊന്നുമില്ലേ? -- റസിമാൻ ടി വി 23:50, 5 മേയ് 2010 (UTC)

ഇംഗ്ലീഷ് വായിക്കുമ്പോൾ ദീർഘം വേണോ വേണ്ടേ എന്നറിയാൻ പറ്റില്ലല്ലോ.. mujaddidi എന്നാണ് പുസ്തകത്തിൽ.. മുജാഹിദ്, മുജാഹിദീൻ എന്നൊക്കെ കണ്ട പരിചയം മാത്രമേയുള്ളൂ.. മുജദ്ദിദി കുടുംബം എന്നാക്കാം. പിന്നെ..മുജദ്ദിദ് എന്നതിന്റെ അർത്ഥം കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു റസിമാൻ.. --Vssun 11:14, 6 മേയ് 2010 (UTC)
en:Naqshbandi എന്ന താളിൽ മുജദ്ദിദിയെക്കുറിച്ച് എന്തോ എഴുതിയിട്ടുണ്ട്. എന്തായാലും അഫ്ഗാനിസ്താനിൽ പ്രശസ്തമായിരിക്കണം. ഈ കുടുംബത്തിലെ നൂറുകണക്കിനു വരുന്ന പുരുഷന്മാരെ കൂട്ടക്കൊലക്ക് വിധേയമാക്കുക വരെ ചെയ്തിട്ടുണ്ട്. --Vssun 12:01, 6 മേയ് 2010 (UTC)
ഇത് നോക്കൂ. ഇസ്‌ലാമിലെ പൊതുവിശ്വാസമനുസരിച്ച് ഓരോ നൂറ്റാണ്ടിലും ഇസ്‌ലാമിനെ ശുദ്ധീകരിക്കാനും പുനരുദ്ധരിക്കാനും ഒരാൾ വരും. അദ്ദേഹമാണ്‌ മുജദ്ദിദ്. ഓരോ നൂറ്റാണ്ടിലെയും മുജദ്ദിദ് ആരെന്ന് തർക്കമുണ്ട്. ഔറംഗസേബിനെ മുജദ്ദിദായി കണക്കാക്കുന്നവരുണ്ട് -- റസിമാൻ ടി വി 01:52, 7 മേയ് 2010 (UTC)
നന്ദി.. --Vssun 04:50, 7 മേയ് 2010 (UTC)