സംവാദം:ഫ്രാൻസിസ് ഇട്ടിക്കോര

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഴ്ചയിലൊരിക്കൽ മനുഷ്യമാംസഭോജനവും ഇവർക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.

മനുഷ്യമാംസം എന്നു് തന്നെയാണൊ ഉദ്ദേശിച്ചതു്. --Shiju Alex|ഷിജു അലക്സ് 03:48, 20 ഫെബ്രുവരി 2010 (UTC)[മറുപടി]

അതേ, അതേ. "ധർമ്മപുരാണത്തിനുശേഷം ഇത്രയും ഭീകരമായ നരമാംസാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല" എന്നാണ്‌ ആഷാമേനോന്റെ അവതാരികയിൽ. നോവലിലെ ഒരദ്ധ്യായം ഒരു നരമാംസ വിരുന്നാണ്‌. മനുഷ്യമാംസം ആഴ്ചയിലൊരിക്കൽ ഭക്ഷിക്കണമെന്നാണ്‌ "Gospel According to Cora"-യിലെ വിശുദ്ധകല്പനകളിൽ ഒന്ന്.:)Georgekutty 03:59, 20 ഫെബ്രുവരി 2010 (UTC)[മറുപടി]

രസംകൊല്ലി[തിരുത്തുക]

ഫിക്ഷണലായ എല്ലാ വകയെക്കുറിച്ചുമുള്ള ലേഖനത്തിലും ഇങ്ങനെ രസംകൊല്ലി ഫലകം ചേർക്കണോ? എനിക്ക് ഈ പരിപാടി ബോറായാണ്‌ തോന്നുന്നത്. നോവലിനെയും സിനിമയെയും കുറിച്ചൊക്കെ വിശദമായ ലേഖനമുണ്ടാകുമ്പോൾ അതിൽ "കഥ" എന്ന ഭാഗം രസംകൊല്ലിയായേക്കാമെന്ന് ആർക്കും ഊഹിക്കാമല്ലോ -- റസിമാൻ ടി വി 11:28, 20 ഫെബ്രുവരി 2010 (UTC)[മറുപടി]

അതിനാൽ ഈ വിഭാഗം വായിക്കുന്നത് നിങ്ങളുടെ ആസ്വാദനത്തെ ബാധിച്ചേക്കാം.

ഈ വാചകം ഒഴിവാക്കിയാൽ മതിയാകും. താഴത്തെ ഫലകത്തിലും അതിനുരൂപമായ മാറ്റം വരുത്തിയാൽ മതി. രസംകൊല്ലി എന്ന വാക്കും വേണമെങ്കിൽ ഒഴിവാക്കാം --Shiju Alex|ഷിജു അലക്സ് 13:29, 20 ഫെബ്രുവരി 2010 (UTC)[മറുപടി]

കുറിപ്പുകൾ[തിരുത്തുക]

കുറിപ്പിലെ ഷായ്-ഉം ഷാൻ-ഉം തമ്മിൽ പൊരുത്തക്കേടുണ്ടോ? --Vssun 14:44, 20 ഫെബ്രുവരി 2010 (UTC)[മറുപടി]

അത് അബദ്ധം പറ്റിയതായിരുന്നു. "ഷായ്" ആണ്‌ ശരി. തിരുത്തി.Georgekutty 14:49, 20 ഫെബ്രുവരി 2010 (UTC)[മറുപടി]

ടാഗ് ലൈൻ[തിരുത്തുക]

വായനക്കാരുടെ ഉറക്കം കെടുത്താൻ പോന്ന പ്രഹരശേഷി ഉൾക്കൊള്ളുന്ന നോവൽ എന്ന ടാഗ് ലൈൻ ആവശ്യമുണ്ടോ?--പ്രവീൺ:സംവാദം 16:08, 20 ഫെബ്രുവരി 2010 (UTC)[മറുപടി]

ദാ, അതു നീക്കിയിരിക്കുന്നു.:)Georgekutty 16:38, 20 ഫെബ്രുവരി 2010 (UTC)[മറുപടി]

അതു നീക്കിയില്ലല്ലോ --ജുനൈദ് | Junaid (സം‌വാദം) 11:09, 22 ഫെബ്രുവരി 2010 (UTC)[മറുപടി]

ഈ കമന്റ്, പുസ്തകത്തിന്റെ പുറം ചട്ടയുടെ പടത്തിനു താഴെ ആവര്‌ത്തിച്ചിരുന്നതാണ്‌ ആവശ്യമില്ലാത്തതായി പ്രവീണ്‌ ചൂണ്ടിക്കാട്ടിയത് എന്നാണ്‌ ഞാന്‌ മനസ്സിലാക്കിയത്. അവിടെ അത് നീക്കിയിട്ടുണ്‌ട്. അല്ലാതെ, തെളിവു സഹിതം കൊടുത്തിരിക്കുന്ന ആ കമന്റില്‌ objectionable ആയി ഒന്നുമില്ല എന്നാണ്‌ എനിക്കു തോന്നുന്നത്.Georgekutty 11:43, 22 ഫെബ്രുവരി 2010 (UTC)[മറുപടി]

ഈ നോവലിലെ കേന്ദ്രകഥാപാത്രം, 1456-ൽ കേരളത്തിലെ കുന്നംകുളത്ത് ജനിച്ച്, 1517-ൽ ഇറ്റലിയിലെ ഫ്ലോറൻസിൽ മരിച്ചതായി പറയപ്പെടുന്ന ഫ്രാൻസിസ് ഇട്ടിക്കൊരയെന്ന ആഗോള കുരുമുളക് വ്യാപാരിയാണ്

എന്നു നോവലിൽ കരുതപ്പെടുന്ന എന്ന അർത്ഥമല്ലല്ലോ ഇതിനു വരുന്നത്. നോവലിനു പുറത്ത് ഇട്ടിക്കോരയുണ്ടോ ഇങ്ങനെ കരുതപ്പെടലുണ്ടോ? ഉണ്ടെങ്കിൽ എന്തെങ്കിലും റെഫെറെൻസു വേണ്ടേ. --117.204.81.28 18:10, 28 മേയ് 2010 (UTC)[മറുപടി]

ആ ഭാഗം തിരുത്തി എഴുതിയിട്ടുണ്ട്.Georgekutty 08:28, 7 ജൂൺ 2010 (UTC)[മറുപടി]