സംവാദം:പോസ്റ്റ്മോർട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പോസ്റ്റ്മോർട്ടം അല്ലേ കൂടുതൽ ഉപയോഗിക്കപ്പെടുന്നത്?--റോജി പാലാ (സംവാദം) 09:25, 21 മാർച്ച് 2013 (UTC)

പ്രയോഗത്തിൽ വലിയ തെറ്റില്ല എന്നു തോന്നുന്നു. desktop environment-ന് പണിയിട പരിസ്ഥിതി എന്നു തർജ്ജമ ചെയ്തപ്പോഴുണ്ടാകുന്ന അവ്യക്തതയോ കൃത്രിമത്വമോ ഒന്നും എന്തായാലും ഇതിനില്ല. LaughingOutLoad.gif --സിദ്ധാർത്ഥൻ (സംവാദം) 09:31, 21 മാർച്ച് 2013 (UTC)
ശരിയായ മലയാള വിവർത്തനം തന്നെയാണ്. വിക്കിപീഡിയയിൽ സൃഷ്ടിക്കപ്പെട്ടതല്ല. കൂടുതൽ പ്രചാരം പോസ്റ്റ്മോർട്ടം അല്ലേ എന്നൊരു സംശയം?--റോജി പാലാ (സംവാദം) 09:46, 21 മാർച്ച് 2013 (UTC)

മലയാളപദം ഉള്ളപ്പോൾ അതു് തന്നയല്ലേ തലക്കെട്ടായി കൊടുക്കേണ്ടതു്?, പ്രേത വിചാരണ എന്നുതു് പൊതുവെ സർക്കാർ ഔദ്യോഗിക പ്രമാണങ്ങളിൽ ഉപയോഗിക്കുന്നുണ്ടു് --പ്രശോഭ് ജി.ശ്രീധർ

ഈ താളിൽ പ്രേതവിചാരണ എന്ന വാക്ക് ഇൻക്വസ്റ്റ് എന്ന അർത്ഥത്തിലാണ് (പോസ്റ്റ് മോർട്ടം എന്ന അർത്ഥത്തിലല്ല) ഉപയോഗിച്ചിരിക്കുന്നത്. പോസ്റ്റ് മോർട്ടം എന്ന വാക്ക് മലയാളത്തിൽ ഉപയോഗിക്കുന്നു എന്നതിനും ഇൻക്വസ്റ്റ് ആണ് പ്രേതവിചാരണ എന്നതിനും ഈ പത്ര വാർത്ത അവലംബമാണ്. താളിന്റെ തലക്കെട്ട് പോസ്റ്റ്മോർട്ടം എന്നുതന്നെ ആക്കണം എന്ന് അഭിപ്രായപ്പെടുന്നു. ഇല്ലെങ്കിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് (പോലീസുകാർ ഉദാഹരണം) നല്ല ആശയക്കുഴപ്പം ഉണ്ടാകും. പോലീസുകാർ പ്രേതവിചാരണ എന്നു പറയുന്നത് ഇൻക്വസ്റ്റിനെത്തന്നെയാണ്. --അജയ് ബാലചന്ദ്രൻ സംവാദം 13:55, 21 മാർച്ച് 2013 (UTC)

അപമൃത്യുവിചാരണ എന്നതാണു് ഇൻക്വസ്റ്റ് . പ്രേതം എന്നതിനർത്ഥം ശവം എന്നല്ലേ? അപ്പോൾ പോസ്റ്റുമോർട്ടം ശവത്തെക്കുറിച്ചുള്ള വിചാരണ(അന്വഷണം) ശരിയാണെന്നു് തോന്നുന്നു. --59.93.20.63 12:33, 22 മാർച്ച് 2013 (UTC)

മലയാളത്തിൽ പ്രേതവിചാരണ എന്ന വാക്കുപയോഗിക്കുന്നത് ഇൻക്വസ്റ്റ് പ്രക്രീയയ്ക്കാണ്. അതിന് ഞാൻ അവലംബം മുകളിൽ കൊടുത്തിരുന്നു. നാം അത് മാത്രം നോക്കിയാൽ മതി. ബാക്കിയെല്ലാം അനാവശ്യ ചർച്ചകളാണ്.
  • അപമൃത്യു ഉണ്ടാകുമ്പോൾ ഒരു മൃതശരീരം (പ്രേതം) ഉണ്ടാകുമല്ലോ? (അപമൃത്യു അല്ലാത്ത സാഹചര്യത്തിലും - സ്വാഭാവികമരണങ്ങളിലും - ഇൻക്വസ്റ്റ് നടത്താറുണ്ട്) പ്രേതത്തിന്റെ പരിശോധനയായി തന്നെയാണ് ഇൻക്വസ്റ്റ് നടക്കുന്നത്. ശവത്തിന്റെ പരിശോധന ഇൻക്വസ്റ്റിന്റെ ഭാഗം തന്നെയാണ്. ഇൻക്വസ്റ്റിൽ മുറിവുകളുടെയും മറ്റും എണ്ണമെടുക്കുക എന്നത് നിയമപരമായി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള പ്രക്രീയയാണ്. പ്രേതവിചാരണ എന്ന താൾ കാണുക. പ്രേതപരിശോധനയോടൊപ്പം സാക്ഷിവിചാരണയും നടക്കുന്നതിനാലാവാം പോലീസുകാരും അഭിഭാഷകരും മറ്റും ഇൻക്വസ്റ്റിനെ പ്രേതവിചാരണ എന്ന് വിളിക്കുന്നത്. പ്രേതവിചാരണ പോസ്റ്റ്മോർട്ടം എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നതിന്റെ ഉദാരണമൊന്നും നൽകാതെ പേരുമാറ്റുന്നത് ശരിയല്ല. ഞാൻ പ്രേതവിചാരണ ഇൻക്വസ്റ്റ് എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നതിന്റെ ഒരുദാഹരണം നൽകിയിട്ടുണ്ട്. ഇനിയും ധാരാളം ഉദാഹരണങ്ങൾ വേണമെങ്കിൽ നൽകാം (ഒന്ന്, രണ്ട്, മൂന്ന്).
  • പോസ്റ്റ് മോർട്ടം പരിശോധന എന്ന വാക്ക് മലയാളത്തിൽ സ്വീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. (ഉദാഹരണം ഒന്ന്, രണ്ട്, മൂന്ന്). പോസ്റ്റ്‌മോർട്ടത്തിൽ ശവം കീറിപ്പരിശോധിക്കപ്പെടുന്നുണ്ട്. വിചാരണയൊന്നും നടക്കുന്നുമില്ല.
പൊതുസമൂഹം പ്രേതവിചാരണ, പോസ്റ്റ് മോർട്ടം എന്നീ വാക്കുകൾ ഒരു പൊതുധാരണയിൽ ഉപയോഗിച്ചുവരുന്നുണ്ട്. ഈ താളിൽ തന്നെ തലക്കെട്ടുമാറ്റത്തിനു മുൻപായി പ്രേതവിചാരണ എന്ന വാക്ക് ഇൻക്വസ്റ്റ് എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരുന്നുതാനും. അത് മാറ്റിയിട്ടില്ല. ഈ തലക്കെട്ടുമാറ്റം ആശയക്കുഴപ്പം ഉണ്ടാക്കാനേ ഉതകൂ. ഞാൻ ഈ തലക്കെട്ടു മാറ്റത്തിനെതിരായി ധാരാളം ഉദാഹരണങ്ങളും നൽകിയിട്ടുണ്ട്. തലക്കെട്ടു മാറ്റത്തിനനുകൂലമായി ഒരുദാഹരണവും ഇതുവരെ വന്നിട്ടില്ല. ആശയക്കുഴപ്പം ഒഴിവാക്കാൻ തലക്കെട്ട് തിരികെ പോസ്റ്റ്മോർട്ടം എന്നാക്കുന്നതാവും നല്ലത്.
പ്രേതവിചാരണ എന്ന വാക്ക് ചുരുക്കം ചില ഇടങ്ങളിൽ പോസ്റ്റ്മോർട്ടം എന്ന അർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ടാവാം (ഞാൻ കണ്ടിട്ടില്ല) പക്ഷേ പരക്കെ ഉപയോഗിക്കപ്പെടുന്ന പ്രയോഗം തലക്കെട്ടായി ഉപയോഗിക്കുമ്പോൾ തലക്കെട്ടു മാറ്റത്തിന് സാമാന്യം നല്ല തെളിവുതന്നെ അവലംബമായി വേണം. അത് ഇവിടെ നൽകപ്പെട്ടിട്ടില്ല. മാത്രമല്ല. പ്രേതവിചാരണ എന്ന തലക്കെട്ടിൽ ഞാൻ പുതിയൊരു ലേഖനം തുടങ്ങിയിട്ടുമുണ്ട് (ഇൻക്വസ്റ്റിനെപ്പറ്റി). അതിൽ അവലംബങ്ങളോടുകൂടിയാണ് ആ വാക്കുപയോഗിച്ചിരിക്കുന്നത്. ഒരു ദിവസം കൂടി അവലംബങ്ങളൊന്നും (ഞാൻ നൽകിയതിനേക്കാൾ കൂടുതൽ ശക്തമായവ) ലഭിച്ചില്ലെങ്കിൽ തിരികെ പോസ്റ്റ് മോർട്ടം എന്ന് തലക്കെട്ട് മാറ്റാനുദ്ദേശിക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 13:09, 22 മാർച്ച് 2013 (UTC)

തലക്കെട്ടു് മാറ്റാവുന്നതാണു്. പോസ്റ്റ്മോർട്ടത്തിന്റെ മലയാളമാണു് പ്രേത വിചാരണ എന്ന തെറ്റിദ്ധാരണയിൽ മാറ്റിയതാണു്. ഡോ:അജയ് ബാലചന്ദ്രൻ -ന്റെ നിഗമനത്തോടു് യോജിക്കുന്നു. പ്രശോഭ് ജി.ശ്രീധർ

മാറ്റി. --അജയ് ബാലചന്ദ്രൻ സംവാദം 04:27, 23 മാർച്ച് 2013 (UTC)