സംവാദം:പാന
ഹിന്ദുമതവിശ്വാസികളുടേതെന്ന് പറയുന്നതിനേക്കാൾ ഇത് കേരളത്തിലെ ദ്രാവിഡാചാരങ്ങളിൽ പെട്ടത് എന്നു പറയുന്നതായിരിക്കും ശരി എന്ന് തോന്നുന്നു. --Chalski Talkies ♫♫ 06:50, 8 ഏപ്രിൽ 2009 (UTC)
യാത്രക്കളി
[തിരുത്തുക]യാത്രക്കളിപ്പാട്ട് പാനയുമായി ബന്ധമുണ്ടെന്നു തോന്നുന്നില്ല. പാന വള്ളുവനാടൻ സാംസ്കാരിക പ്രദേശങ്ങളിലെ നായർ സമുദായക്കാരുടേതാണ്.--Anoop menon 02:42, 11 ജൂലൈ 2010 (UTC)
- ആ ലേഖനത്തിൽ
“ | സംഘകളി, ചാത്തിരകളി, പാനകളി എന്നിങ്ങനെ അറിയപ്പെടുന്ന ഈ കളി നടത്തുന്നത് ചാത്തിരന്മാർ എന്നറിയപ്പെടുന്ന പ്രത്യേക നമ്പൂതിരി വിഭാഗമാണ്. | ” |
ഇങ്ങനെയൊരു വാചകമുള്ളതുകൊണ്ടാണ് ലയിപ്പിക്കാനിട്ടത്. അതിൽ പറയുന്ന പാനകളി ഇതല്ലെന്നാണോ? --Vssun (സുനിൽ) 03:00, 11 ജൂലൈ 2010 (UTC)
ഇവിടെ പറഞ്ഞിരിക്കുന്ന പാന കളിയല്ല; മറിച്ച് ഒരു അനുഷ്ഠാനകലയാണ്. ധനു, മകരം എന്നീ മാസങ്ങളിലാണ് കൂടുതലും നടക്കാറുള്ളത്. ഈ ലേഖനത്തിന്റെ യാത്രക്കളിപ്പാട്ടുമായുള്ള ലയനം ഒഴിവാക്കുക. പാനയുടെ കൂടുതൽ വിവരണങ്ങളും, ഫോട്ടോകളും ചേർക്കാൻ ശ്രമിക്കാം. അതിന്റെ സീസണാകട്ടെ.--Anoop menon 05:52, 13 ജൂലൈ 2010 (UTC)
ലയനനിർദ്ദേശം പിൻവലിച്ചിട്ടുണ്ട്. യാത്രക്കളിപ്പാട്ടും ഒരു അനുഷ്ഠാനകലതന്നെയാണെന്നാണ് ആ ലേഖനത്തിൽ കാണുന്നത്. --Vssun (സുനിൽ) 06:13, 13 ജൂലൈ 2010 (UTC)
പാന തൃശൂർ താലൂക്കിൽ ഉണ്ടെന്നു തോന്നുന്നില്ല. പഴയ തലപ്പിള്ളി താലൂക്കിൽ (തലപ്പിള്ളി, കുന്നംകുളം) നിരവധി സ്ഥലങ്ങളിലുണ്ട്. അനൂപ് മനക്കലാത്ത് (സംവാദം) 13:37, 27 ജനുവരി 2019 (UTC)