Jump to content

സംവാദം:പഴുതറ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുനിയറകൾ മറയൂരിൽ മാത്രമല്ല,കേരളത്തിലങ്ങോളമിങ്ങോളമുണ്ട്, പുറത്തും. പഴുതറകൾ(rock-cut cave) എന്നാണ് വിളിക്കുന്നത്. ദ്രാവിഡരുടെ മഹാശിലായുഗകാലത്തെ സംസ്കാരരീതിയായിരുന്നു.--തച്ചന്റെ മകൻ 03:29, 13 ഏപ്രിൽ 2009 (UTC)[മറുപടി]

അന്തർഭാഷാകണ്ണി ?

[തിരുത്തുക]

Dolmen ആണോ? w:Muniyara എന്ന താൾ w:Dolmen-ലേക്ക് REDIRECT ചെയ്തിരിക്കുന്നു - --ഷാജി 20:21, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ലേഖനത്തിൽ ഡോൾമെൻ എന്നുണ്ടല്ലോ.. --Vssun 02:56, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ദ്രാവിഡരുടെ മഹാശിലാസംസ്കരണരീതികൾ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്‌. മറ്റിടങ്ങളിലെ പഴുതറകളിൽ നിന്ന് മറയൂരിലേതും വ്യത്യസ്തം. പാറ തുരന്നുണ്ടാക്കുന്ന പഴുതറകളാണ്‌ കേരളത്തിൽ പൊതുവേ കാണപ്പെടുന്നത്. കേരളത്തിലെയും മറയൂരിലെയും പഴുതറകൾ ലേഖനത്തിൽ ഉപശീർഷകമായേ വരാവൂ(വേണമെങ്കിൽ മറയൂരിലെ മുനിയറകള് എന്ന ലേഖനമാവാം)‍. അല്ലെങ്കിൽ വിഷയവ്യാപ്തി കുറയും. ഈ പ്രശ്നം മലയാളം വിക്കി ലേഖനങ്ങളിൽ പൊതുവേ കാണുന്നതാണ്‌ - കല എന്ന ലേഖനത്തിൽ 64 കലകളുടെ പട്ടിക കൊടുത്തതും വൃത്തം എന്നപേരിൽ വൃത്തമഞ്ജരിപ്പട്ടിക കൊടുത്തതും നാട്ടറിവ് എന്ന പേരിൽ ഫോക്ലോർ എന്ന മഹാവിഷയത്തെ കേരളത്തിലെ നാടൻകലകളിലേക്കും നാട്ടറിവു പണ്ഡിതരിലേക്കും ഒതുക്കിയതുമൊക്കെ ഉദാഹരണം. --തച്ചന്റെ മകൻ 05:59, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പഴുതറ&oldid=2657467" എന്ന താളിൽനിന്ന് ശേഖരിച്ചത്