സംവാദം:ദ് റൈം ഓഫ് ദ് എൻഷ്യന്റ് മാരിനർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോളറെജ്ജിന്റെ കവിതയ്ക്ക് "പ്രാചീന നാവികന്റെ ഗീതം" പേരിൽ അറിയപ്പെടുന്ന പരിഭാഷ വല്ലതും മലയാളത്തിൽ ഉണ്ടോ? ഇല്ലെങ്കിൽ "ദ് റൈം ഓഫ് ദ് എൻഷ്യന്റ് മാരിനർ" എന്ന മൂലഭാഷയിലെ പേരു തന്നെയാണ് വഴക്കം അനുസരിച്ചു സ്വീകരിക്കേണ്ടത്.Georgekutty 09:03, 26 ജൂൺ 2011 (UTC)[മറുപടി]

ഗാന്ധിജി തന്റെ കേരള സന്ദർശനവേളയിലെ ഒരു പ്രസംഗത്തിൽ കോൾറിഡ്ജിന്റെ "ദ് റൈം ഓഫ് ദ് എൻഷ്യന്റ് മാരിനർ" കവിതയിലെ "Water, water, every where, Nor any drop to drink" എന്ന വരികൾ ചൊല്ലിയപ്പോൾ പ്രസംഗ പരിഭാഷകനായ സീതി സാഹിബ് "വെള്ളം വെള്ളം സർവത്ര തുള്ളികുടിപ്പാനില്ലത്രെ" എന്നു മലയാളീകരിച്ചതായി കേട്ടിട്ടുണ്ട്. ഈ മലയാള ശകലം ഏതെങ്കിലും കവികൾ നേരത്തെ വിവർത്തനം ചെയ്തതാണോ അതല്ല വാഗ്മിയായ സീതിസാഹിബ് സാന്ദർഭികമായി മലയാളപ്രയോഗം നടത്തിയതാണോ എന്ന് നിശ്ചയമില്ല.--വിചാരം 14:07, 17 സെപ്റ്റംബർ 2011 (UTC)[മറുപടി]