ദ് റൈം ഓഫ് ദ് എൻഷ്യന്റ് മാരിനർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊടുങ്കാറ്റിൽ അകപ്പെട്ട നാവികൻ. ഗുസ്താവ് ഡോറിന്റെ മരത്തിൽ തീർത്ത ചിത്രം.

ഇംഗ്ലീഷ് കവിയായ സാമുവൽ ടെയ്‌ലർ കോളറിഡ്ജിന്റെ ഏറ്റവും വലിയ കവിത ആണ് പ്രാചീന നാവികന്റെ ഗീതം

കവിതാസംഗ്രഹം[തിരുത്തുക]

ഒരു നീണ്ട കടൽ യാത്ര കഴിഞ്ഞു വന്ന നാവികന്റെ അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ കവിത. വിവാഹത്തിനു പോകുകയായിരുന്ന ഒരു അപരിചിതനായ മനുഷ്യനോട് നാവികൻ തന്റെ അനുഭവങ്ങൾ പങ്കു വെയ്ക്കുന്നതാണ് കവിതയുടെ ഇതിവൃത്തം. നാവികന്റെ കഥ പുരോഗമിക്കുന്തോറും, ഈ അപരിചിതനായ വ്യക്തിയുടെ ഭാവമാറ്റങ്ങൾ വളരെ എടുത്തു പറയേണ്ട ഒന്നാണ്. മുഖഭാവം, അന്ധാളിപ്പിലും അക്ഷമയിലും പേടിയിലും കൂടി കടന്ന് ഒരുതരം ആകർഷണമായി മാറുന്നു.

നല്ല ഒരു ഭാഗ്യം പ്രതീക്ഷിച്ച് കടൽയാത്ര തുടങ്ങുന്നിടത്താണ് ഈ കവിതയുടെ ആരംഭം. എന്നാൽ പിന്നീട് വീശിയടിച്ച കൊടുങ്കാറ്റ് ഈ പായ്കപ്പലിനെ അന്റാർട്ടിക്കയിലേക്ക് വലിച്ചടുപ്പിക്കുന്നു. ആൽബട്രോസ്സ് എന്നു പേരുവിളിക്കുന്ന ഒരു സാങ്കൽപിക പക്ഷി ഈ നാവികനേയും കപ്പലിനെയും അന്റാർട്ടിക്കക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുന്നു. എന്നാൽ തങ്ങളുടെ രക്ഷകനായ ഈ പക്ഷിയെ കപ്പൽ ജോലിക്കാർ പുകഴ്ത്തുന്നെങ്കിലും, നാവികൻ അതിനെ കൊല്ലുന്നു. ജോലിക്കാർ ഇതു കണ്ട് കുപിതരാകുന്നു. പിന്നീട് കാലാവസ്ഥ സുഖകരമാകുകയും , മൂടൽമഞ്ഞ് മായുകയും ചെയ്യുന്നു. ഇത് കണ്ട് ജോലിക്കാർ തങ്ങളുടെ മനസ്സ് മാറ്റുന്നു.