സംവാദം:ത്രിഭാഗനിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മൂന്നിന്റെ നിയമം എന്നത് Rule of three എന്നതിന്റെ ശരിപ്പരിഭാഷയല്ലേ? thirds ന് മറ്റൊരു പരിഭാഷ അന്വേഷിക്കണം. --Vssun (സുനിൽ) 02:48, 1 സെപ്റ്റംബർ 2011 (UTC)

ചില പുസ്തകങ്ങളിൽ ഇങ്ങനെ കണ്ടിട്ടുണ്ട്. എങ്കിലും പേരു മാറ്റത്തോട് അനുകൂലിക്കുന്നു --അഖിലൻ‎ 11:17, 2 സെപ്റ്റംബർ 2011 (UTC)
പുസ്തകങ്ങളിൽ ഇങ്ങനെ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഈ പേരുതന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. കണ്ട പുസ്തകത്തിന്റെ പേര് അവലംബമായോ കുറിപ്പായോ നൽകുന്നത് നല്ലതാണ്. --Vssun (സുനിൽ) 15:58, 2 സെപ്റ്റംബർ 2011 (UTC)
"thirds" എന്നത് ഇവിടെ "one-thirds" എന്നതിന്റെ ചുരുക്കമാണ്. 3 അല്ല, ⅓ ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുസ്തകത്തിൽ തെറ്റായി പരിഭാഷപ്പെടുത്തിയതിനെ അവലംബിക്കണമോ? "മൂന്നിലൊന്നുകളുടെ നിയമം" എന്നാക്കിയാലോ? സംവാദം നടക്കുന്നതുകൊണ്ടാണ് തിരുത്താഞ്ഞത്. Gphilip (സംവാദം) 14:58, 4 സെപ്റ്റംബർ 2012 (UTC)

മൂന്നിലൊന്നിന്റെ നിയമം അല്ലേ കൂടുതൽ നല്ലത്? --Vssun (സംവാദം) 17:23, 4 സെപ്റ്റംബർ 2012 (UTC)

ത്രിഭാഗ നിയമം ആയാലോ? Gphilip (സംവാദം) 18:50, 4 സെപ്റ്റംബർ 2012 (UTC)
പേരിന് നീളം കുറവാണെന്ന ഗുണം ഇതിനുണ്ട്. എങ്കിലും പെട്ടെന്ന് മനസിലാവുന്ന മലയാളം പേരിനെ അനുകൂലിക്കുന്നു. --Vssun (സംവാദം) 01:31, 5 സെപ്റ്റംബർ 2012 (UTC)
"മൂന്നു ഭാഗങ്ങളുടെ നിയമം" എന്നായാലോ? ഇംഗ്ലീഷിലെ പേരിൽ "കഷണങ്ങൾ" എന്ന ആശയം വരുന്നുണ്ട്. ഇത് ചോരാതെ എങ്ങനെ പരിഭാഷപ്പെടുത്താം? Gphilip (സംവാദം) 04:02, 5 സെപ്റ്റംബർ 2012 (UTC)

അങ്ങനെയാണെങ്കിൽ ത്രിഭാഗനിയമത്തെത്തന്നെ പിന്താങ്ങുന്നു. --Vssun (സംവാദം) 07:19, 5 സെപ്റ്റംബർ 2012 (UTC)

ത്രിഭാഗനിയമം സമസ്തപദമായി ഒരുമിച്ചെഴുതിയാൽപ്പോരേ? --Vssun (സംവാദം) 07:34, 6 സെപ്റ്റംബർ 2012 (UTC)
ഇത് എന്റെ പരിധിക്ക് പുറത്താണ് :-) . ഒരുമിച്ച് എഴുതുന്നതും പിരിച്ച് എഴുതുന്നതും തമ്മിലുള്ള വ്യത്യാസം (ഓരോന്നും മറ്റതിനെ അപേക്ഷിച്ച് എന്താണ് കൂടുതലായി/കുറവായി വിവക്ഷിക്കുന്നതെന്ന്) എനിക്ക് അറിഞ്ഞുകൂടാ. ഒന്നിച്ച് എഴുതുന്നതാണ് കൂടുതൽ നല്ലതെങ്കിൽ അങ്ങനെയാക്കുന്നതിനോട് യോജിക്കുന്നു. Gphilip (സംവാദം) 08:04, 6 സെപ്റ്റംബർ 2012 (UTC)

ത്രിഭാഗം നിയമം എന്നിവ കൂടിച്ചേരുമ്പോഴാണല്ലോ ത്രിഭാഗനിയമമാകുന്നത്. സമസ്തപദമാക്കി തലക്കെട്ട് മാറ്റുന്നു. --Vssun (സംവാദം) 08:41, 6 സെപ്റ്റംബർ 2012 (UTC)

ഊർജ്ജം[തിരുത്തുക]

ഈ ബിന്ദുവിൽ ക്രമീകരിക്കുന്നതിലൂടെ പ്രതിപാദ്യവസ്തുവിൽ ആസ്വാദകർക്ക് കൂടുതൽ താത്പര്യവും, ഊർജ്ജവും ഉളവാക്കാൻ സഹായിക്കുന്നു.

ആസ്വാദകരിൽ കൂടുതൽ താൽപര്യം മാത്രം പോരേ? --Vssun (സംവാദം) 01:54, 5 സെപ്റ്റംബർ 2012 (UTC)

ഇംഗ്ലീഷിലെ അർത്ഥത്തോട് കൂടുതൽ ചേർന്നു നിൽക്കുന്നതരത്തിൽ തിരുത്തിയിട്ടുണ്ട്. ഇവിടെ "ഊർജ്ജം" എന്നത് ഭൗതികശാസ്ത്രത്തിലെ ഊർജ്ജം ആയിരിക്കാൻ തരമില്ല. ഈ വാക്കിന്റെ, കലാസ്വാദനത്തിലും മറ്റും പ്രയോഗിക്കുന്ന അർത്ഥം(?) ആകണം ഇവിടെ ഉദ്ദേശിക്കുന്നത്. Gphilip (സംവാദം) 04:20, 5 സെപ്റ്റംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ത്രിഭാഗനിയമം&oldid=1411752" എന്ന താളിൽനിന്ന് ശേഖരിച്ചത്