സംവാദം:തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എഞ്ചിനീയറിംഗ് കോളേജ് ആണോ? സാങ്കേതിക കലാലയം ആണോ? നെയ്യൻ ഞാൻ ഐ.ഐ.ടി. യിൽ അങ്ങനെ തിരുത്തിയതായി കണ്ടു. --ചള്ളിയാൻ 03:00, 3 മേയ് 2007 (UTC)


“എഞ്ചിനീയറിംഗ് ശാസ്ത്രം പഠിപ്പിക്കുന്ന” എന്ന ഭാഗമായിരുന്നു “സാങ്കേതിക ശാസ്ത്ര പഠനത്തിനായുള്ള” എന്നു തിരുത്തിയത്.[1] ഐ.ഐ.ടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ‘’‘ടെക്നോളജി” അല്ലേ.. ടെക്നോളജി എന്നു വച്ചാൽ സാങ്കേതികശാസ്ത്രം തന്നെയാണെന്നാണെന്റെ വിശ്വാസം. (വെറും വിശ്വാസമാണേ) എഞ്ചിനീയറിംഗിനു തത്തുല്യമായ മറ്റൊരു പദം എന്റെ തലയ്ക്കകത്ത് പൊട്ടിമുളക്കാഞ്ഞതിനാലാണ് ഞാനത് “എഞ്ചിനീയറിംഗ് “എന്നു തന്നെയാക്കി നിലനിർത്തിയത്... --Bijuneyyan 08:55, 3 മേയ് 2007 (UTC

ടെക്നോളജി സാങ്കേതിക വിദ്യ എന്നു പരിഭാഷപ്പെടുത്തുന്നതാണ് ഉചിതം എന്ന് തോന്നുണൂ. വിവരസാങ്കേതിക വിദ്യ ഉദാഹരണം...

59.145.111.68 10:53, 3 മേയ് 2007 (UTC)

പ്രമാണാധാരാ സൂചി[തിരുത്തുക]

കാമ്പസ്[തിരുത്തുക]

എന്നതിന് സമുച്ചയം എന്നുപയോഗിക്കാമോ?.. കോപ്ലക്സ് എന്നതിന് സമുച്ചയം എന്നാണുപയോഗിക്കുന്നത്..--Vssun 08:33, 8 മേയ് 2007 (UTC)

സമുച്ചയം എന്നതു ശരിയാകില്ല എന്നു തോന്നുന്നു. ഒന്നിലധികം സംഗതികളുടെ ഒരു സുഡാൾഫിക്കേഷനാ‍ണ് സമുച്ചയം എന്നാണ് എന്റെ എളിയ ബുദ്ധിയിൽ തോന്നുന്നത്. അല്ലെങ്കിൽ പിന്നെ complex എന്നെല്ലാം വരുമോ?? ക്യാമ്പസ്സിന് ‘’‘പറമ്പ്’‘’ എന്നോ മറ്റോ പറഞ്ഞാലൊട്ടു ശരിയാകുകയുമില്ല..! ശ്ശെ! ആകെ കുളമായി....

( ക്യാമ്പസ് എന്നു തന്നെ പോരേ?? --Bijuneyyan 10:10, 10 മേയ് 2007 (UTC)

camp = തമ്പ്, അപ്പോൾ കാമ്പസ് തമ്പസ്? :) --ചള്ളിയാൻ 10:27, 10 മേയ് 2007 (UTC)

camp = തമ്പ്, us = നമ്മൾ, അപ്പൊ തമ്പുനമ്മൾ എന്നാക്കിയാലോ? ഒരു രസമില്ലെങ്കിൽ തമ്പൾ എന്നോ മറ്റോ ചുക്കിച്ചുരുക്കുകയുമാവാം :) (തമാശിച്ചതാണേ..) --Bijuneyyan 14:00, 10 മേയ് 2007 (UTC)

നികേതനം എങ്ങനെയുണ്ട്. വിദ്യാ നികേതനം എന്ന് കേട്ടിട്ടില്ലേ. ദ അൾട്ടിമേറ്റ് കാമ്പസ്. --ചള്ളിയാൻ 17:19, 10 മേയ് 2007 (UTC)

ഉത്ഘാടനം/ഉൽഘാടനം/ഉദ്ഘാടനം[തിരുത്തുക]

ഈ ലേഖനത്തിൽ ഉത്ഘാടനം/ഉൽഘാടനം , മാതൃഭൂമിയിൽ ഉദ്ഘാടനം എന്നിങ്ങനെ കാണുന്നു - ഏതാണ്‌ ശരി?

  • ...ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടത് 1962 ...
  • ...മുഖ്യമന്ത്രിയായ പട്ടം താണുപിള്ള യായിരുന്നു ഉൽഘാടന കർമ്മം നിർവഹിച്ചത്.

ഷാജി 03:12, 20 നവംബർ 2007 (UTC)

കൂടാതെ
  • ...1960ൽ നിര്‍മാണപ്രവർത്തനങ്ങൾ ... എന്നു കണ്ടു - നിര്‍മ്മാണപ്രവർത്തനങ്ങൾ ആണോ ശരി? ഷാജി 03:30, 20 നവംബർ 2007 (UTC)

ദ്യുതി ലയിപ്പിക്കുന്നത്[തിരുത്തുക]

ഒരു വിഭാഗമായി ചേർക്കുന്നതിനോട് യോജിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:40, 17 ഫെബ്രുവരി 2014 (UTC)

ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:33, 25 ഫെബ്രുവരി 2014 (UTC)