സംവാദം:ചീങ്കണ്ണി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അലിഗേറ്ററാണ്‌ ചീങ്കണ്ണി, ഇവിടെ ചിത്രങ്ങളിൽ കൊടുത്തിരിക്കുന്നത് മുതലകൾ തന്നെയല്ലേ (ക്രോക്കഡൈൽസ്)??--പ്രവീൺ:സംവാദം 06:30, 18 നവംബർ 2008 (UTC)[മറുപടി]

കേരളത്തിൽ ഇതിന്‌ ഒരു ഐക്യരൂപം ഇല്ലെന്ന് തോന്നുന്നു. മൃഗശാലയിൽ വരെ ചീങ്കണ്ണി എന്ന് പേരിട്ട് മുതലയെ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് എന്റെ ഓർമ്മ (തൃശൂർ മൃഗശാല - കുറേ കാലം മുൻപ് കണ്ടതാണ്‌). അലിഗേറ്റർ (നീണ്ട ചുണ്ടുള്ളവയെ) ചീങ്കണ്ണി എന്നും ക്രൊക്കോഡൈൽ-നെ മുതല എന്നും വിളിക്കാം അല്ലേ? --Vssun 10:25, 18 നവംബർ 2008 (UTC)[മറുപടി]
രണ്ടു ചിത്രത്തിൽ ഉള്ളതും മുതലകളാൺ`. --Vssun 10:26, 18 നവംബർ 2008 (UTC)[മറുപടി]

നീണ്ടമുഖമുള്ളത് ചീങ്കണ്ണി (അലിഗേറ്റർ) മറ്റേത് മുതല(ക്രോക്കഡൈൽ) എന്നാണ് ഞാനും മനസിലാക്കിയിരിക്കുന്നത്. പക്ഷെ ഈ ലേഖനം വായിച്ചപ്പോൾ മൊത്തം കൺഫ്യൂഷനായി :( ആരെങ്കിലും അതൊന്ന് വായിച്ച് തീർച്ചപ്പെടുത്തണേ--അഭി 12:57, 18 നവംബർ 2008 (UTC)[മറുപടി]

ഇതിന്റെ തലക്കെട്ട് മുതല എന്ന് മാറ്റാൻ ഉദ്ദേശിക്കുന്നു. --Vssun 23:56, 10 ഡിസംബർ 2008 (UTC)[മറുപടി]

ചീങ്കണ്ണി എന്നാൽ Gharial എന്ന് മനസ്സിലാകുന്നു. അലിഗേറ്റർ താളിൽ Habitat എന്ന ഭാഗത്ത് വിവരിക്കുന്ന പ്രകാരം അലിഗേറ്റർ അമേരിക്കയിലും ചൈനയിലും മാത്രമേ കാണപ്പെടുന്നുള്ളൂ അത്കൊണ്ട് തന്നെ അതിന്റെ മലയാളം വാക്കിന്‌ സാധ്യത കുറവാണെന്ന് തോന്നുന്നു. ഈ താൾ Gharial എന്ന താളിനനുസരിച്ച് മാറ്റം വരുത്തിയാൽ മതി. --ജുനൈദ് 04:10, 11 ഡിസംബർ 2008 (UTC)[മറുപടി]

ഇവിടെ 23 തരം CROCODILIANS ഉണ്ടെന്ന് കാണുന്നു. ഇന്ത്യയിൽ കാണപ്പെടുന്നവയിൽ Crocodylus palustris, Gavialis gangeticus( ഘരിയാൽ) എന്നിവ ഉൾപ്പെടുന്നു - ആവാസം നോക്കുകയാണെങ്കിൽ ഘരിയാൽ വടക്കേ ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്താൻ എന്നിവിടങ്ങളിലും Crocodylus palustris ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുമായാണ്‌ കാണപ്പെടുന്നത്.


അലിഗേറ്റർ(Family: Alligatoridae) രണ്ടേരണ്ടു സ്പീഷീസ് മാത്രമേ ഉള്ളൂ. 1. അമേരിക്കൻ അലിഗേറ്റർ(Alligator mississippiensis) 2. ചൈനീസ് അലിഗേറ്റർ(Alligator sinensis) ഇവ രണ്ടും ഭാരതത്തിലില്ല. കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന ഒരേയൊരു ക്രൊക്കഡീലിയൻ മഗ്ഗർ ക്രൊക്കഡൈൽ(Crocodylus palustris) ആൺ. ഘരിയൽ(Family: Gavialidae, Species: Gavialis gangeticus) ഇന്ത്യയിൽ വടക്കുകിഴക്കൻ മേഖലയിൽ മാത്രമേയുള്ളൂ. അതുകൊണ്ട് പണ്ട് കേരളീയർ ചീങ്കണ്ണി എന്നുദ്ദേശിച്ചത് ഒരുപക്ഷെ മുതലക്കുട്ടികളെയായിരിക്കാം. പക്ഷേ നമുക്കു വേണമെങ്കിൽ ചീങ്കണ്ണി എന്ന വാക്ക് അലിഗേറ്ററിനെ സൂചിപ്പിക്കാൻ ഉപയോഗിക്കാം.--Anoop menon 07:13, 28 ഏപ്രിൽ 2009 (UTC)[മറുപടി]

ചൈനയിൽ നിന്ന് പണ്ട് കേരളത്തിലെത്തിയവയാവണം ചിനക്കണ്ണി മുതലകൾ. --Chalski Talkies ♫♫ 10:56, 28 ഏപ്രിൽ 2009 (UTC)[മറുപടി]

ചീങ്കണ്ണി (അതായത് ഘാരിയൽ എന്ന നിർവചനപ്രകാരമുള്ള ജീവി) കേരളത്തിലുണ്ടെന്നാണറിവ്, പക്ഷെ അപൂർവ്വമാണെന്നു മാത്രം --ജുനൈദ് (സം‌വാദം) 03:32, 29 ഏപ്രിൽ 2009 (UTC)[മറുപടി]

ചീങ്കണ്ണിയെ ഘാരിയൽ എന്ന് വേണമെങ്കിൽ ഉപയോഗിക്കാം. കുഴപ്പമില്ല. പക്ഷെ ലേഖനത്തിലെ അതിന്റെ ഡിസ്ട്രിബ്യൂഷൻ മാപ് പരിശോധിക്കൂ. തെന്നിന്ത്യ അതിന്റെ ആവാസസ്ഥലമേയല്ല. മാത്രവുമല്ല ഘാരിയൽ(Gavialis gangeticus) സാൾട് വാട്ടർ ക്രോക്ക്(Crocodylus porosus) കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും നീളമുള്ള ക്രോക്കഡീലിയൻ ആണ്. അതിന്റെ നീളം 6 മീറ്റർ വരെ വരാം. താങ്കൾ ഉദ്ദേശിക്കുന്നത് മഗ്ഗർ ക്രോക്ക്(Crocodylus palustris) ആണ്. ലേഖനം മാറ്റിയെഴുതാതെ വയ്യ.--Anoop menon 14:21, 1 മേയ് 2009 (UTC)[മറുപടി]

മഗ്ഗർ ക്രോക്ക്(Crocodylus palustris) ഇന്ത്യയിൽ കാണപ്പെടുന്ന സാധാരണ മുതലയല്ലെ? അപ്പോൾ ചീങ്കണ്ണി!! --ജുനൈദ് (സം‌വാദം) 08:31, 3 മേയ് 2009 (UTC)[മറുപടി]

ഈ താളിൽത്തന്നെ ഞാൻ നേരത്തെ എഴുതിയ സംവാദം വായിച്ചു നോക്കൂ--Anoop menon 13:23, 3 മേയ് 2009 (UTC)[മറുപടി]

ഇന്ത്യയിൽ തന്നെ ഇല്ലാത്ത ഒന്നാണല്ലോ അലിഗേറ്റർ, ഏതായാലും അതിനെ ആയിരിക്കില്ല ചീങ്കണ്ണി എന്ന് വിളിച്ചിരിക്കുക ചീങ്കണി എന്ന വാക്ക് മലയാളത്തിൽ മുൻപേ ഉള്ളതാണുതാനും. ചീങ്കണ്ണി എന്ന് ഘാരിയലിനെ ഉദ്ദേശിച്ചല്ല മുൻപ് ഉപയോഗിച്ചതെങ്കിൽ യഥാർത്ഥത്തിൽ ചീങ്കണ്ണി എന്താണെന്ന് കണ്ടുപിടിക്കേണ്ടി വരും :) --ജുനൈദ് (സം‌വാദം) 03:27, 4 മേയ് 2009 (UTC)[മറുപടി]

തൃശൂർ മൃഗശാലയിൽ ഘാരിയലുഗൾ ഉണ്ട്. മലയാളത്തിൽ അവക്കു മീൻ മുതല എന്നാണ് എഴുതിയിരിക്കുന്നത്. ഞാൻ നേരത്തെ പറഞ്ഞ മാതിരി, ഒരുപക്ഷെ കേരളീയർ ചീങ്കണ്ണി എന്നുദ്ദേശിച്ചത് മുതലക്കുട്ടികളെയായിരിക്കാം. ചീങ്കണ്ണി മൂത്താൽ മുതല എന്ന ഒരു ചൊല്ല് എവിടേയോ കേട്ടിട്ടുണ്ട്. പിന്നെ പ്രാദേശിക ഭാഷാവ്യത്യാസങ്ങളുമുണ്ടല്ലോ. തെക്കു പാറ്റ എന്നു പറയുന്നത് വടക്ക് കൂറയാണല്ലോ. ഇനി അങ്ങനെ വല്ലതുമാണൊ എന്നു അന്വേഷിക്കേണ്ടിയിരിക്കുന്നു. എന്റെ അഭിപ്രായത്തിൽ തത്കാലം നമുക്ക് മീൻ മുതല ഘാരിയലിനേയും ചീങ്കണ്ണി അലിഗേറ്ററിനെയും സൂചിപ്പിക്കാൻ ഉപയോഗിക്കാം--Anoop menon 05:26, 4 മേയ് 2009 (UTC)--Anoop menon 05:26, 4 മേയ് 2009 (UTC)[മറുപടി]

Alligator-നു വീതി കൂടിയ U ആകൃതിയിലുള്ള മൂക്ക് ആണ് ഉള്ളത്, നീണ്ട മൂക്ക് അല്ല നീണ്ട മൂക്കുള്ളതിനെ Crocodile എന്ന് പറയുന്നു.- Pridhew{{ഒപ്പുവെക്കാത്തവ|117.2

കേരളത്തിൽ രണ്ടുതരം ഉണ്ടായിരുന്നു എന്നത് വാസ്തവം.ശുദ്ധജല .ചീങ്കണ്ണികളും ഓരുജല മുതലകളും.എന്റെ അഭിപ്രായത്തിൽ മുതലകൾ salt water crocs ത്തന്നെയാണ്.അവയ്ക്കു കേരളത്തിൽ വംശനാശം സംഭവിച്ചു.ചീങ്കണ്ണികൾ ഇപ്പൊഴും കാണപ്പെടുന്നു.പിന്നെ ഘരിയാൽ വർഗം നമ്മുടെ പ്രദേശത്തേത് അല്ലാത്തതിനാൽ രണ്ടു പേരുകളും അല്ല." മീൻ മുതല "തന്നെയാവണം ശരി.(Sandeepsadanandan (സംവാദം) 06:53, 1 ഫെബ്രുവരി 2015 (UTC))[മറുപടി]

"മീൻ മുതല" എന്നത് "മുതല" എന്നതിന്റെ ഉപവിഭാഗമായി ചേർക്കാവുന്നതാണ്. എന്നാൽ ഇംഗ്ലീഷ് Wikipedia യിൽ മീൻ മുതലയ്ക്കായി പ്രത്യേകം താൾ നിലവിലുണ്ട്. --- Vijith9946956701 (സംവാദം) 15:15, 18 ജൂലൈ 2019 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചീങ്കണ്ണി&oldid=4026086" എന്ന താളിൽനിന്ന് ശേഖരിച്ചത്