Jump to content

സംവാദം:ഗ്രേസി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചുമ്മാ ഗ്രേസി എന്നെഴുതിയാൽ അതിന്‌ പല അർത്ഥങ്ങൾ കാണില്ലേ. ഒന്നുകിൽ നാനാർത്ഥ താൾ തുടങ്ങുക. അല്ലെങ്കിൽ ഗ്രേസിയുടെ മുഴുവൻ പേരും ചേർക്കുക. --ചള്ളിയാൻ 07:07, 11 ഏപ്രിൽ 2007 (UTC)[മറുപടി]

ശരിയാണ്‌--Vssun 17:51, 11 ഏപ്രിൽ 2007 (UTC)[മറുപടി]

ഗ്രേസി ആ പേരിൽ മാത്രം അറിയപ്പെടുന്ന എഴുത്തുകാരിയാൺ. നിലീന ജോസഫ് (സംവാദം|സംഭാവന) 14:38, 12 ഏപ്രിൽ 2007 (UTC)[മറുപടി]

എങ്കിൽ നാനാർത്ഥ താൾ തുടങ്ങൂ. --ചള്ളിയാൻ 14:46, 12 ഏപ്രിൽ 2007 (UTC)[മറുപടി]

ശ്രദ്ധേയത

[തിരുത്തുക]

പക്ഷേ ലിസ്റ്റിൽ പേരില്ല!!--ശ്രുതി 09:34, 5 നവംബർ 2008 (UTC)[മറുപടി]


ഈ ലേഖനത്തിനു കൊടുത്തിരിക്കുന്ന Notability Tag മാറ്റേണ്ടതാണ്. ഗ്രേസിയെക്കുറിച്ച് മലയാളം വിക്കിയിൽ ഒരു ലേഖനം വേണ്ടതുതന്നെയാണ്. നല്ല നിലവാരമുള്ള കുറേ കഥകൾ അവർ എഴുതിയിട്ടുണ്ട്. ഫെമിനിസ്റ്റ് നിലപാടിൽ നിന്നെഴുതിയവയാണ് മിക്കവയും. അച്ചാമ്മ ചന്ദ്രശേഖരൻ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ 25 മലയാളം കഥകളുടെ ഒരു collection എന്റെ കൈവശമുണ്ട്. ബഷീറിന്റെ 'ഉപ്പുക്കാക്കൊരാന' തുടങ്ങിയവയുടെ പ്രസിദ്ധമായ ഇംഗ്ലീഷ് പരിഭാഷ (Me Grandad 'ad an Elephant) നടത്തിയ ആളെന്ന നിലയിൽ നമുക്കറിയാവുന്ന സായിപ്പ് RE Asher ആണ് ആ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. അതിൽ ഗ്രേസിയുടെ മൂന്നു കഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നും ഒന്നാംതരം കഥകളാണ്. സമാഹാരം തുടങ്ങുന്നതുതന്നെ ഗ്രേസിയുടെ പാവക്കുട്ടി(Baby doll) എന്ന കഥയിലാണ്. അതിലുള്ള മറ്റു കഥകൾ ആനന്ദ്, ലളിതാംബിക അന്തർജ്ജനം, മാധവിക്കുട്ടി, കാരൂർ, എൻ.എസ്. മാധവൻ തുടങ്ങിയവരുടേതാണ്. ആ പുസ്തകത്തിനൊടുവിൽ കൊടുത്തിരിക്കുന്ന കുറിപ്പിലും ഗ്രേസിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, ലളിതാംബിക അന്തർജ്ജനം അവാർഡ്, തോപ്പിൽ രവി അവാർഡ്, ഡെൽഹി കഥ അവാർഡ് തുടങ്ങിയവ കിട്ടിയതായി പറയുന്നുണ്ട്.Georgekutty 00:58, 20 ഡിസംബർ 2008 (UTC)[മറുപടി]

ശ്രദ്ധേയത.. ആധികാരികതയിലേക്ക് മാറ്റിയിട്ടുണ്ട്. --Vssun 05:58, 20 ഡിസംബർ 2008 (UTC)[മറുപടി]

പെൺപക്ഷത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന എഴുത്തുശൈലിയാണ് ഗ്രേസിയുടേത്. എന്താണു് ഈ വാക്യത്തിന്റെ വിവക്ഷ എന്നു മനസ്സിലാവുന്നില്ല. നല്ലതോ ചീത്തയോ എന്നു പോലും. ആരെങ്കിലും വിശദീകരിക്കുക.അല്ലെങ്കിൽ ഇത്തരം വാക്യങ്ങൾ നീക്കം ചെയ്യുകയെങ്കിലും വേണം.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ആൺപക്ഷം

[തിരുത്തുക]

ഒന്നരവർഷം മുൻപ് ലേഖനം തുടങ്ങിയ ആൾ എഴുതിയ വാക്യമാണ്. അതിലും ഭംഗിയായും ഉചിതജ്ഞതയോടുകൂടിയും അത് എഴുതാമായിരുന്നു. എന്നാൽ അതിൽ ദുസ്സൂചന കാണാൻ കഴിയുന്നതരം വായനയെ 'ആൺപക്ഷവായന' എന്നോമറ്റോ വിളിക്കേണ്ടിവരും.Georgekutty 12:25, 21 ഡിസംബർ 2008 (UTC)[മറുപടി]

ഒന്നര വർഷമായി ആ വാക്യം അവിടെയുണ്ടു് എന്നതു തന്നെ പ്രസ്തുതവാക്യത്തിന്റെ സ്വീകാര്യതയുടെ തെളിവായി കണക്കാക്കി അതു് തിരുത്തുന്നതു് ഇന്നത്തെ നിലയിൽ വിക്കി താല്പര്യങ്ങൾക്കെതിരായിരിക്കും എന്നു് അനുമാനിച്ചു് ഞാൻ പിൻവാങ്ങുന്നു.ആൺപക്ഷ എഴുത്തിൽ താല്പര്യമില്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 

"https://ml.wikipedia.org/w/index.php?title=സംവാദം:ഗ്രേസി&oldid=670362" എന്ന താളിൽനിന്ന് ശേഖരിച്ചത്