ഗ്രേസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ പ്രശസ്ത കഥാകൃത്തും എഴുത്തുകാരിയും അദ്ധ്യാപികയുമാണ് ഗ്രേസി. 1951-ൽ ജനനം. പെൺപക്ഷത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന എഴുത്തുശൈലിയാണ് ഗ്രേസിയുടേത്. സ്ത്രീ ശരീരത്തെയും ലൈംഗീകതയെയും കുറിച്ചുള്ള തുറന്നെഴുത്തുകൾ ഗ്രേസിയുടെ നിരവധി കഥകളിൽ കാണാം. എന്നാൽ, മലയാളത്തിലെ മറ്റുള്ള എഴുത്തുകാരികളുടെ പതിവ് രീതികളിൽ നിന്ന് മാറിനടന്നു, വേറിട്ട വിഷയങ്ങളിലൂടെയും ശൈലിയിലൂടെയും കഥകൾ എഴുതുന്നത് ഗ്രേസിയെ വ്യത്യസ്തയാക്കി.[1]ലളിതാംബിക അന്തർജ്ജനം അവാർഡും (1995) തോപ്പിൽ രവി പുരസ്കാരവും (1997, ഭ്രാന്തൻപൂക്കൾ എന്ന കൃതിക്ക്‌) ലഭിച്ചിട്ടുണ്ട്.[1] ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഒറിയ എന്നീ ഭാഷകളിലേക്ക് കഥകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുത്ത പത്തൊൻപതു കഥകളുടെ സമാഹാരം “ഇപ്പോൾ പനിക്കാലം” എന്നപേരിൽ തമിഴിൽ പുറത്തിറങ്ങിയിട്ടുണ്ട്. “പാഞ്ചാലി” എന്ന കഥയ്ക്ക് 1998-ഇലെ മികച്ച മലയാള കഥയ്ക്കുള്ള കഥാ‍ അവാർഡ് (ഡെൽഹി) ലഭിച്ചു.

ആദ്യസമാഹാരമായ പടിയിറങ്ങിപ്പോയ പാർവ്വതി 1991-ൽ പ്രസിദ്ധപ്പെടുത്തി.

കൃതികൾ[തിരുത്തുക]

 • പടിയിറങ്ങിപ്പോയ പാർവ്വതി (1991)
 • നരകവാതിൽ (1993)
 • ഭ്രാന്തൻപൂക്കൾ
 • രണ്ട് സ്വപ്നദർശികൾ
 • കാവേരിയുടെ നേര്
 • പനിക്കണ്ണ്
 • ഏഴ് പെൺകഥകൾ
 • മൗനവും സംസാരിക്കാറുണ്ട് (ഓർമ്മക്കുറിപ്പുകൾ)
 • അപഥ സഞ്ചാരികൾക്ക് ഒരു കൈപ്പുസ്തകം (ഓർമ്മക്കുറിപ്പുകൾ)
 • ഒരു ചെറിയ ജീവിതത്തിന്റെ ശിരോരേഖകൾ (ആത്മകഥ)
 • ഗ്രേസിയുടെ കഥകൾ
 • മൂത്രത്തീക്കര
 • ഉടൽ വഴികൾ
 • പ്രണയം അഞ്ചടി ഏഴിഞ്ച്
 • ഗൗളി ജന്മം
 • ഗ്രേസിയുടെ കുറും കഥകൾ
 • വാഴ്ത്തപ്പെട്ട പൂച്ച
 • പറക്കും കാശ്യപ്
 • രണ്ടു ചരിത്രകാരന്മാരും ഒരു യുവതിയും

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 Daughters of Kerala - 25 short stories by Award-winning Authors Translated from Malayalam, by Achhamma C. Chandrasekharan - Introduction by Re Asher - "Baby Doll" "Fraction", "When a star is falling" എന്നീ കഥകൾ കാണുക
 2. http://www.keralasahityaakademi.org/ml_aw1.htm. {{cite web}}: Missing or empty |title= (help)
 3. "അബിൻ ജോസഫിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം". Kairali News | Kairali News Live l Latest Malayalam News. 16 July 2021.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രേസി&oldid=3630867" എന്ന താളിൽനിന്ന് ശേഖരിച്ചത്