സംവാദം:ഗ്നു/ലിനക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Free and open-source software logo (2009).svg
സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഗ്നു/ലിനക്സ് എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ലലിനക്സ് എന്നൊരു ലേഖനം വിക്കിപീഡിയയിലുള്ളതുകൊണ്ടാ‍ണീ സംശയം തലക്കെട്ട് വെറും ലിനക്സ് ആകുന്നതോ ഗ്നൂ/ ലിനക്സ് ആകുന്നതോ ഉത്തമം?--പ്രവീൺ:സംവാദം‍ 14:22, 18 ഒക്ടോബർ 2006 (UTC)

Linux or GNU/Linux[തിരുത്തുക]

ലിനക്സ്‌(w:linux_(kernel)) എന്നത്‌ ഒരു കെർണലിന്റെ പേരാണ്‌ ഗ്നൂ ആവട്ടേ ഒരു പൂർണ്ൺ ഓപ്പറേറ്റിംഗ്‌ സിസ്റ്റം പ്രോജക്റ്റും. ഗ്നൂ/ലിനക്സ്‌ എന്നതും ഒരു പൂർണ്ണ ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌ അതിൽ ലിനക്സ്‌ കെർണലും, ഗ്നൂ യൂട്ടിലിറ്റികളുമാണ്‌ ഉപയോഗിക്കുന്നത്‌. ആംഗലേയ വിക്കിയിൽ ഇവയെല്ലാം വേറെ വേറേ ലേഖനങ്ങളാണ്‌. പക്ഷേ മലയാളം വിക്കിപീഡിയയിലെ ലിനക്സ്‌ എന്ന ലേഖനം പറയുന്നത്‌ ഗ്നൂ/ലിനക്സിനെപ്പറ്റിയാണ്‌ ഈ പേര്‌ ആ ലേഖനത്തിനു നൽകി ഇതിനെ നീക്കം ചെയ്യാം.

അതിനു ശേഷം ലിനക്സ്‌(കെർണൽ) എന്ന പേരു നൽകി പുതിയ ഒരു ലേഖനം കെർണലിനു വേണ്ടി തുടങ്ങുകയും വേണം. എന്തായാലും ഇവിടെ പറയുന്ന സംഗതി നമ്മുടെ ലിനക്സ്‌ തന്നെയാണ്‌ പക്ഷെ അതിന്റെ പേരു വേണ്ടത്‌ ഗ്നൂ/ലിനക്സ്‌ എന്നാണെന്നുമാത്രം.

ഗ്നൂ/ലിനക്സ്‌ എന്നു പറയുന്ന സാധനം തന്നെയാണ്‌ എല്ലാവരും പറഞ്ഞ്‌ ലിനക്സ്‌ ആക്കിയെടുത്തത്‌ പക്ഷേ ലിനക്സ്‌ എന്നത്‌ കെർണലിന്റെ പേരാണെന്ന് അറിയാവുന്നവർ വളെരെ ചുരുക്കമാണ്‌. ഇനിചിലരാവട്ടെ അതറിഞ്ഞുകൊണ്ടുതന്നെ ഗ്നൂ/ലിനക്സിനെ ലിനക്സ്‌ എന്നു വിളിക്കുന്നുമുണ്ട്‌. യഥാർഥ ഗ്നൂ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിനുവേണ്ടി രൂപകൽപനചെയ്ത കെർണൽ ഗ്നൂ ഹർഡ്‌ (GNU HURD) ആണ്‌ പക്ഷേ ആശാൻ ഇപ്പോഴും പൂർണ്ണതയിലെത്തിയിട്ടില്ല.

നന്ദി.

Tux the penguin 14:47, 18 ഒക്ടോബർ 2006 (UTC)

Adding a redirection to our old linux article from this page is also considerable. coz both of them discuss about the same thing.

Tux the penguin 14:54, 18 ഒക്ടോബർ 2006 (UTC)

എന്റെ നിർദ്ദേശം[തിരുത്തുക]

ഈ പേജ് കുറേക്കൂടി വിപുലീകരിച്ചിട്ടുണ്ട്. ലിനക്സ് കെർണൽ എന്ന പേജും തുടങ്ങിയിട്ടുണ്ട്.

  • ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ച് ഈ പേജിൽ വിശദീകരിക്കുക
  • കേർണലിനെക്കുറിച്ച് ലിനക്സ് കെർണലിൽ കൊടുക്കാം
  • ലിനക്സിൽ ഈ പേര് യഥാർഥത്തിൽ കേർണലിനെയാണ് സൂചിപ്പിക്കുന്നത് എന്നും, എന്നാൽ തെറ്റിദ്ധാരണ മൂലം ഇത് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും പറഞ്ഞ്, രണ്ടിലേക്കുമുള്ള ലിങ്ക് കൊടുക്കാം...

സജിത്ത് വി കെ 11:25, 14 ഫെബ്രുവരി 2007 (UTC)


പ്രവീൺ, തലക്കെട്ട് ഗ്നൂ/ലിനക്സ് എന്നാക്കുന്നതല്ലേ ശരി? കേരളത്തിൽ എറ്റി പാഠ്യപദ്ധതിയിൽ ഗ്നൂ/ലിനക്സ് എന്ന് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. സാങ്കേതികമായും അതാണ് ശരി. Tux the penguin ന്റെ നിർദ്ദേശമനുസരിച്ച് നീങ്ങാം. സജിത്ത് വി കെ 09:28, 24 ജനുവരി 2007 (UTC)

രണ്ടും ഒന്നാണെങ്കിൽ മേർജ് ചെയ്യുന്നതല്ലേ നല്ലത്--പ്രവീൺ:സംവാദം‍ 07:17, 25 ജനുവരി 2007 (UTC)

ഗ്നു[തിരുത്തുക]

ഇവിടെയും തലക്കെട്ടിൽ ഗ്നു എന്ന് പോരേ?--അനൂപൻ 10:24, 11 ജൂൺ 2008 (UTC)

എന്നാൽ മറ്റ് ഗ്നൂ കൾ ഗ്നു ആക്കിയത് എന്തിനാണഹൊ?--ബിനോ 11:36, 22 ഓഗസ്റ്റ്‌ 2008 (UTC)

Factual Errors[തിരുത്തുക]

"1983 ൽ റിച്ചാർഡ് സ്റ്റാൾമാൻ തുടക്കം കുറിച്ച [ഗ്നു]] (ആംഗലേയം:GNU) പ്രൊജക്റ്റ് വികസിപ്പിച്ചെടുത്തതാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം."

ഇത് തെറ്റല്ലേ. ലിനക്സ് കെർണലിന്റെ വിതരണാനുമതി പത്രം GPL-ൽ ആക്കിയെന്നതും, ഗ്നു സംരംഭം contribute ചെയ്തതും ശരി തന്നെ. എങ്കിലും ഗ്നു സംരഭത്തിന്റെ ഭാഗമായിട്ടല്ലല്ലോ ലിനക്സ് കെർണൽ വികസിപ്പിച്ചെടുത്തത്? ഗ്നു പദ്ധതിയുടെ ഭാഗമല്ലാത്ടത് കൊണ്ട് തന്നെയല്ലേ ഗ്നു/ലിനക്സിനെ ഗ്നു-സ്ലാഷ്-ലിനക്സ് എന്ന് വിളിക്കുവാൻ സ്റ്റോൾമാൻ പറഞ്ഞതും. GNU Octave എന്ന് എഴുതുന്ന പോലെ GNU Linux എന്നെഴുതാത്തതും ലിനക്സ് കെർണൽ വികസനം ഗ്നു സംരംഭത്തിന്റെ ഭാഗമല്ലാത്തത് കൊണ്ടാണ്.

ഇതെഴുതിയത് ഞാനായിരുന്നേ.... --പ്രതീഷ് പ്രകാശ് 10:15, 12 ജനുവരി 2009 (UTC)

അതുശരിയാണ് ഇതു പോലെ മാറ്റേണ്ടതാണ് --RanjithSiji@IT Public Foundation-Neon 08:16, 13 ജൂലൈ 2009 (UTC)

ആമുഖം അൽപ്പം മാറ്റിയെഴുതി. ശ്രദ്ധിക്കുക. --Vssun (സുനിൽ) 11:56, 18 സെപ്റ്റംബർ 2011 (UTC)

ഗ്നു ലിനക്സ്[തിരുത്തുക]

സർവ്വസാധാരണമായി ലിനക്സ് എന്നുപയോഗിക്കുന്നതിനാൽ അങ്ങിനെ മതിയെന്നെന്റെ അഭിപ്രായം. ലിനക്സ് അല്ലങ്കിൽ ലിനക്സ് കേണലിലോട്ട് തിരിച്ചുവിടണം.--പ്രവീൺ:സം‌വാദം 14:44, 2 നവംബർ 2009 (UTC)

ലിനക്സ് മതിയെന്ന് കരുതുന്നു. ഇതും കാണുക. --Vssun (സുനിൽ) 11:53, 18 സെപ്റ്റംബർ 2011 (UTC)

ഉപയോഗത്തിലുള്ളതാണ് അനുയോജ്യം--റോജി പാലാ 12:01, 18 സെപ്റ്റംബർ 2011 (UTC)

  • Symbol oppose vote.svg എതിർക്കുന്നു ലിനക്സ് എന്നത് ഗ്നുവിലെ കേണൽ മാത്രമാണ്. കൂടുതൽ പ്രചാരത്തിലുള്ള വാക്ക് മുഖ്യതാളാക്കണം എന്ന് എനിക്ക് അഭിപ്രായമില്ല. ആളുകളുടെ തെറ്റിദ്ധാരണ വിക്കി കണ്ടെങ്കിലും മാറട്ടെ.--മനോജ്‌ .കെ 13:01, 18 സെപ്റ്റംബർ 2011 (UTC)
മനോജ് പറഞ്ഞതിനോട് യോജിക്കുന്നു. ഒപ്പം ലിനക്സിനെ കെർണലിനോട്ട് തിരിച്ചുവിടുന്നതിനോടൂം -അഖിലൻ‎ 17:10, 18 സെപ്റ്റംബർ 2011 (UTC)

വൃത്തിയാക്കൽ[തിരുത്തുക]

ലേഖനത്തിന്റെ വൃത്തിയാക്കൽ ഫലകം ഒഴിവാക്കിയിട്ടുണ്ട്. ശ്രദ്ധിക്കുക. --Vssun (സുനിൽ) 08:43, 19 സെപ്റ്റംബർ 2011 (UTC)

നമുക്ക് ഫ്രീബിഎസ്ഡി ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനും മലയ്യാളത്തിൽ ഒരു പേജ്ജ് വേണ്ടേ സുഹൃത്തുക്കളേ?[തിരുത്തുക]

സിസ്റ്റംഡി (systemd) ഇനിറ്റ് സംവിധാനം ലിനക്സിൽ കൂടുതൽ ഉപയോഗിക്കുന്ന അവസ്ഥ വന്നതോടെ കുറേ അധികം‌ സീനിയർ ലിനക്സ് ഉപയോക്താക്കൾ ഫ്രീബിഎസ്ഡി യിലേക്ക് ചേക്കേറിയിട്ടുണ്ട്. മലയാളത്തിൽ ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനും ഒരു പേജ് ഉണ്ടാക്കുക ഒരാവശ്യമാണ്. ഫ്രീബിഎസ്ഡി, നെറ്റ് ബിഎസ്ഡി, ഓപ്പൺ ബിഎസ്ഡി, ഡ്റാഗൺ ഫ്ലൈ ബിഎസ്ഡി ഇങ്ങനെ കുറേ വിധങ്ങളുണ്ട്. അതിൽ, ഫ്രീബിഎസ്ഡി ആണല്ലോ പ്രമുഖൻ.202.83.56.70 17:32, 18 ഡിസംബർ 2018 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഗ്നു/ലിനക്സ്&oldid=2922620" എന്ന താളിൽനിന്ന് ശേഖരിച്ചത്