സംവാദം:ഗസ്നവി സാമ്രാജ്യം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെബുക്റ്റ്ജിൻ, ആല്പ്റ്റ്ജിന്റെ അടിമയായിരുന്നു എന്നാണ് അറീയാൻ കഴിഞ്ഞത്, ആല്പ്റ്റ്ജിൻ അദ്ദേഹത്തിന്റെ ഭാര്യാപിതാവായിരുന്നു എന്നതിന് തെളിവ് വേണം. ഇംഗ്ലീഷ് വിക്കിപീഡിയയിൽ തെളിവായിക് കൊടുത്തിരിക്കുന്ന ലിങ്കിൽ ഭാര്യാപിതാവിന്റെ കാര്യം ഇല്ല. പരാമർശം നീക്കുന്നു. --Vssun 14:53, 14 നവംബർ 2009 (UTC)[മറുപടി]

Ok...--simy 09:44, 16 നവംബർ 2009 (UTC)[മറുപടി]

ഗസ്നവി സാമ്രാജ്യം/ഗസ്നവിയാൻ സാമ്രാജ്യം എന്ന പേരല്ലേ നല്ലത്? -- റസിമാൻ ടി വി 13:26, 16 നവംബർ 2009 (UTC)[മറുപടി]

ചില പേർഷ്യൻ അക്ഷരങ്ങൾക്കായി ഹിന്ദിയിൽ താഴെ കുത്തിടുന്ന പതിവുണ്ട്. ‘ഗ’ ക്ക് താഴെ കുത്തിട്ടാണ് ഘസ്നിയും, അഫ്ഘാനിസ്താനും ഒക്കെ എഴുതുന്നത്. ദേവനാഗരി ലിപിയുടെ ഇംഗ്ലീഷ് വിക്കി താളിൽ നിന്നും:-
    • The most prolific diacritic has been the subscript nuqtā . Hindi uses it for the Persian sounds क़ qa /q/, ख़ xa /x/, ग़ ġa /ɣ/, ज़ za /z/, and फ़ fa /f/, and for the allophonic developments ड़ ṛa /ɽ/ and ढ़ ṛha /ɽʱ/. (Although ḷha /ɺ̡ʱ/ could also exist but there is no use of it in Hindi.)

ഇംഗ്ലീഷിൽ Gh എന്നെഴുതുന്നതു കണ്ടിട്ടാണ് ഘ എന്ന് മലയാളത്തിലാക്കിയത്. ഗ-യോടാണ് ഉച്ചാരണം ഗയോടാണ് അടുത്തു നിൽക്കുന്നതെങ്കിൽ അങ്ങനെ മാറ്റാവുന്നതാണ്. അതിനോടൊപ്പം അഫ്ഘാൻ എന്നതിനെ അഫ്ഗാൻ എന്നും മാറ്റാം. --Vssun 14:02, 17 നവംബർ 2009 (UTC)[മറുപടി]

ഗ/ഘ എന്നതിൽ ഏതു വേണമെന്ന കാര്യത്തിൽ എനിക്കും വലിയ നിശ്ചയമില്ല. غ ആണ്‌ അക്ഷരം. പേർഷ്യൻ ഉച്ചാരണം വലിയ പിടിയില്ല. അറബിയിൽ ഗ യോടാണ്‌ കൂടുതൽ അടുത്തുനിൽക്കുന്നതായി തോന്നുന്നത്. ദ് ഒടുവിലായി വേണ്ട എന്നാണ്‌ ഉദ്ദേശിച്ചത്. غزنوی (ഗ/ഘ സ്നവി), غزنویان (ഗ/ഘ സ്നവിയാൻ) എന്നീ രൂപങ്ങളാണ്‌ പേർഷ്യൻ വിക്കിയിൽ കാണുന്നത്. അന്ത്യത്തിലെ ദ് ഇംഗ്ലീഷുകാർ ചേർത്തതായിരിക്കണം (ഉദാ : അബ്ബാസി -> abbasid, ഉമവി -> umayyad). ഗസ്നവി എന്ന രൂപമാണ്‌ എനിക്ക് കൂടുതൽ നന്നായി തോന്നുന്നത്. ഗ/ഘ യുടെ കാര്യത്തിലെ സംശയത്തിന്‌ ശരിക്ക് പരിഹാരമാകണമെങ്കിൽ പേർഷ്യനും മലയാളവും നന്നായി ഉച്ചരിക്കാൻ പറ്റുന്ന ആരെയെങ്കിലും കിട്ടണം (addendum : ഗസ്നി എന്നല്ലെ Mahmud of Ghazni എന്നത് മലയാളത്തിൽ എഴുതുക?) -- റസിമാൻ ടി വി 14:39, 17 നവംബർ 2009 (UTC)[മറുപടി]

അഫ്‌ഗാ(ഘാ)നിസ്ഥാൻ എന്നെഴുതാൻ ഘ അല്ല ഗ ആണനുയോജ്യമെന്ന് സമീപകാലത്തെവിടോ കണ്ടായിരുന്നു, മാതൃഭൂമിയുടെ ചൊവ്വാദോഷത്തിലാണെന്നു തോന്നുന്നു.--പ്രവീൺ:സംവാദം 11:17, 18 നവംബർ 2009 (UTC)[മറുപടി]

എങ്കിൽ തലക്കെട്ട് ഗസ്നവി സാമ്രാജ്യം എന്നാക്കിക്കൂടേ? -- റസിമാൻ ടി വി 14:42, 18 നവംബർ 2009 (UTC)[മറുപടി]

ഗസൽ എന്നതിലെ പ്രയോഗം തന്നെയാണ് ഗസ്നവിക്കും, ഗസ്നിക്കും അഫ്ഗാനിസ്താനും എല്ലാം എന്നു കരുതുന്നു. ഈ മൂന്നു താളുകളുടേയും തലക്കെട്ട് തൽക്കാലം മാറ്റിയിട്ടുണ്ട്. കൂടുതൽ കൈയിൽ കിട്ടുന്ന മുറക്ക് മാറ്റാം എന്നു കരുതുന്നു. --Vssun 11:52, 21 നവംബർ 2009 (UTC)[മറുപടി]