സംവാദം:കൽക്കപ്പൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് ഇതു മതിയോ ? മലയാളത്തിൽ ഇംഗ്ലീഷിലേതു പോലെ ഈ വാക്കുകൾ പിരിച്ചെഴുതാമോ ? കപ്പലു പോലിരിക്കുന്ന കല്ലുകൾ എന്ന് അർത്ഥം വേണമെങ്കിൽ , കപ്പൽക്കല്ലുകൾ വേണ്ടേ ? ഉദാഹരണത്തിന്, കുട (കുത്തിയതു) പോലിരിക്കുന്ന കല്ലുകൾക്ക് കുടക്കല്ലുകൾ എന്നു പറയാറുണ്ടല്ലോ ? --ബിപിൻ 19:15, 28 ജൂൺ 2009 (UTC)[മറുപടി]


കപ്പൽക്കല്ലു് നല്ല ഒരു നിർദ്ദേശമാണു്. വ്യാകരണനിയമം ശരിക്കറിയാത്തതിനാൽ പെട്ടെന്നു് പദാനുപദ പരിഭാഷയ്ക്കു് പോയി എന്നേ ഉള്ളൂ. ശരിയാണെന്നുറപ്പുണ്ടെങ്കിൽ മാറ്റാം --Shiju Alex|ഷിജു അലക്സ് 02:25, 29 ജൂൺ 2009 (UTC)[മറുപടി]

കപ്പൽക്കല്ലെന്നു പറഞ്ഞാൽ കപ്പലിന്റെ കല്ലെന്ന തോന്നൽ വരില്ലേ? --Vssun 07:32, 29 ജൂൺ 2009 (UTC)[മറുപടി]
കല്ലിൽ കപ്പൽ എന്നാക്കിയാലോ? കല്ലിൽ ക്ഷേത്രം എന്നൊക്കെ കേട്ടിട്ടുണ്ട്. --Vssun 15:41, 16 ജൂലൈ 2009 (UTC)[മറുപടി]
അല്ലെങ്കിൽ കൽക്കപ്പൽ എന്നായാലോ? --Vssun 15:42, 16 ജൂലൈ 2009 (UTC)[മറുപടി]

പാറക്കപ്പൽ എന്നായാലോ? --112.110.101.183 17:18, 16 ജൂലൈ 2009 (UTC)[മറുപടി]

കല്ലുകപ്പൽ :-) --ജ്യോതിസ് 17:43, 16 ജൂലൈ 2009 (UTC)[മറുപടി]

കല്ലുകപ്പൽ, കൽക്കപ്പൽ എന്നിവയിൽ ഏതെങ്കിലും ഒന്നു ശരിയാവും. ലോഷ്ടയാനപാത്രം എന്നൊന്നും ഇട്ടുകളയല്ലേ :) Umesh | ഉമേഷ് 18:00, 16 ജൂലൈ 2009 (UTC)[മറുപടി]

കല്ലുകപ്പൽ മതി --ജുനൈദ് (സം‌വാദം) 18:18, 16 ജൂലൈ 2009 (UTC)[മറുപടി]

കല്ലുകപ്പൽ എന്നു പറഞ്ഞാൽ വേറൊരു പാരയുണ്ട്. കപ്പുക എന്നാൽ കടിക്കുക എന്നൊരർത്ഥം കൂടിയുണ്ട്. കല്ലുകപ്പൽ എന്നാൽ കല്ലുകടിക്കൽ എന്നും ആവാം :) --ജ്യോതിസ് 19:10, 16 ജൂലൈ 2009 (UTC)[മറുപടി]

അതിന് അങ്ങനെയുമുണ്ടോ അർത്ഥം. അതായിരിക്കുമല്ലേ ചിരിച്ചു മണ്ണുകപ്പുക എന്ന് പറയുന്നത് ;) --ജുനൈദ് (സം‌വാദം) 19:14, 16 ജൂലൈ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കൽക്കപ്പൽ&oldid=669930" എന്ന താളിൽനിന്ന് ശേഖരിച്ചത്