സംവാദം:ക്രിസ്തുമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Emblem-important-yellow.svg
ഈ ലേഖനത്തിലെ ഉള്ളടക്കം സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. അതിനാൽ , മാറ്റങ്ങൾ വരുത്തുമ്പോൾ ദയവായി വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളിക്കുക. അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുക.

Emblem-important-red.svg
ഇത് ക്രിസ്തുമതം എന്ന വിഷയത്തെകുറിച്ചുള്ള താങ്കളുടെ വീക്ഷണം ചർച്ച ചെയ്യാനുള്ള താളല്ല. ലേഖനം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുക. ബന്ധമില്ലാത്ത കാര്യങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടാൽ അവ നീക്കപ്പെട്ടേക്കാം.

പൌരസ്ത്യ സഭകൾ[തിരുത്തുക]

പൌരസ്ത്യ സഭകളെപ്പറ്റി വിശദമായ ലേഖനത്തിൽ പോരേ പൌരസ്ത്യ സഭകൾ എന്ന ഫലകം. ക്രിസ്തുമതം എന്നത് പൊതുവായ ഫലകമാണല്ലോ( അതിൽ പൌരസ്ത്യസഭകളും ഉൾപ്പെടുന്നുമുണ്ട്). ഒരു ലേഖനത്തിൽ ഒരെണ്ണം മതിയാകും.

Manjithkaini 06:22, 6 ഓഗസ്റ്റ്‌ 2006 (UTC)

No problem

95ഇലെ വിധി[തിരുത്തുക]

ഈ ഭാഗം ആണു ചള്ളീയാനെ ഞാ‍ൻ ഉദ്ദേശിച്ചത് (4) It may be that by virtue of the revival of Catholicate and by issuing the Kalpana Ex.A.14 - and also by accepting the 1934 Constitution (as to be mentioned presently) - the power of the Patriarch may have been reduced to a vanishing point, but all the same he remains the supreme head of the Syrian Church of which the Malankara Church is a division. He is spiritually superior to the Catholicos though he does not, and indeed never did, enjoy any temporal powers over the Malankara Church or its properties.

ഇത് വച്ച് യാക്കോബായ സഭയുടെ ഭാഗമാണ് ഓർത്തഡോക്സ് സഭയും. പിന്നെ രണ്ട് സഭകളും ഓർത്തഡോക്സ് പാരമ്പര്യത്തിലുള്ളതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലൊ. ലിജു മൂലയിൽ 22:38, 21 ഫെബ്രുവരി 2007 (UTC)[reply]

ക്രിസ്ത്യാനികൾ അങ്ങനെ ആദ്യം വിളിക്കപ്പെട്ടത് അന്ത്യോക്യായിൽ വച്ചാണെന്നത് ശരി. എന്നാൽ ക്രിസ്ത്യാനികൾ എന്ന പേരും ആ പേരിന്റെ ആദ്യത്തെ ഉപയോഗം അന്ത്യോക്യായിലാണ് എന്ന വസ്തുതയും ആദ്യം രേഖപ്പെടുത്തിയത് അന്ത്യോക്യായിലെ Ignatius അല്ല. അത് രണ്ടിന്റേയും credit ബൈബിളിലെ നടപടി പുസ്തകത്തിന്റെ കർത്താവിന്(സുവിശേഷന് ലൂക്കാ?) അവകാശപ്പെട്ടതാണ്. Ignatius രേഖപ്പെടുത്തിയതായി പറയുന്നത് കത്തോലിക്കാസഭ എന്ന പ്രയോഗമാണ്. മലയാളം വിക്കിയിൽ തന്നെ കത്തോലിക്കാ സഭയെക്കുറിച്ചുള്ള ലേഖനത്തിൽ ഇതു പറയുന്നുണ്ട്. ഈ ലേഖനം തിരുത്തിയിട്ടുണ്ട്.Georgekutty 17:18, 11 ജനുവരി 2008 (UTC)[reply]

ക്രിസ്തുമതം ത്രി ഏകത്വമാണെങ്കിലും[തിരുത്തുക]

ഏകദൈവ വിശ്വാസം അടിസ്ഥാനമാക്കിയ മതമാണ് ക്രിസ്തുമതം. എന്നാൽ ഇസ്ലാം അങ്ങനെ അല്ല പോൽ. മംഗലാട്ടിനു വാൻഡലിസം കാണിക്കാം ജേക്കബിന്(യാക്കോബ്) കാണിക്കാം ഐപിക്ക് പറ്റില്ല. അഡ്മിന്മാർക്ക് തിരുത്തി എഴുതാൻ ചങ്കൂറ്റമില്ലെ?--86.60.63.10 19:02, 20 ജൂൺ 2008 (UTC)[reply]

തോമാശ്ലീഹ കേരളത്തിൽ[തിരുത്തുക]

തോമാശ്ലീഹ ക്രിസ്തുവർഷം 52-ൽ കേരളത്തിലെത്തിയെന്നത് കേവലം ഒരു വിശ്വാസം മാത്രമാണ്. ഐതീഹ്യമാലയിലെ കഥകൾ പോലെ. യാതൊരുവിധ തെളിവുകളുമില്ലാതെ, കേവലം ഒരുവിശ്വാസത്തിൽ മാത്രം കെട്ടിപ്പടുത്ത അത്തരം കഥകളൊന്നും യഥാർഥ ചരിത്രത്തിൽ ഉൾപ്പെടുത്താനാകില്ല.--Anoop menon 18:04, 20 ജൂലൈ 2010 (UTC)[reply]

യഹോവയുടെ സാക്ഷികൾ[തിരുത്തുക]

"യഹോവയുടെ സാക്ഷികൾ മുസ്സ്ലിങ്ങുകളെ പോലെ യേശുവിനെ പ്രവാചകനായി കാണുന്നു" എന്ന പ്രസ്ഥാവന നീക്കിയിരിക്കുന്നു. അത് കേട്ടാൽ യഹോവയുടെ സാക്ഷികളും മുസ്സ്ലിങ്ങുകളും ഒരെ അഭിപ്രായക്കാരാണെന്ന് തോന്നിക്കും. ക്രിസ്ത്യാനികൾ യേശുവിനെ ഒരു പ്രവാചകനായും കൂടെ കാണുന്നില്ലെ? യേശു യോഹന്നാൾ മുഖാന്തരം വെളിപ്പാട് പുസ്തകങ്ങളിലും, മത്തായി 24-അം അദ്ധ്യായത്തിലും ധാരാളം പ്രവചനങ്ങൾ പറഞ്ഞതിനാൽ അതിലൊരു തെറ്റുമില്ല എന്ന് കരുതുന്നു. കൂടാതെ യേശുവിനെ മോശയിലും വലിയ പ്രവാചകനായി വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ യഹോവയുടെ സാക്ഷികൾക്കും മറ്റ് പരമ്പരാഗത ക്രിസ്ത്യാനികൾക്കുമുള്ള പ്രധാന വ്യത്യാസമെന്താണെന്ന് വ്യക്തമാക്കിയെഴുതിയിട്ടുണ്ട്. മുസ്ലിങ്ങുകൾ യേശുവിനെ പ്രവാചകനായി മാത്രം കാണുന്നു എന്നതാണ് വ്യത്യാസം..---സ്നേഹശലഭം:സം‌വാദം 16:50, 18 ഓഗസ്റ്റ് 2010 (UTC)[reply]

float --ജേക്കബ് 20:24, 18 ഓഗസ്റ്റ് 2010 (UTC)[reply]
ലേഖനത്തിൽ യഹോവയുടെ സാക്ഷികൾപോലെയുള്ള ചെറിയ വിഭാഗങ്ങൾക്ക് അധികപ്രാധാന്യം നൽകി ഒരു വലിയ പാരായുടെ ആവശ്യം ഇല്ല. ആയതിനാൽ ചുരുക്കിയിരിക്കുന്നു..--‌സ്നേഹശലഭം:സം‌വാദം 17:10, 24 ഓഗസ്റ്റ് 2010 (UTC)[reply]

മത പരിവർത്തനത്തിന് വിധേയമാക്കി???[തിരുത്തുക]

കത്തോലിക്കാ-പ്രോട്ടസ്റ്റൻറ് വിഭാഗങ്ങൾ കേരളത്തിൽ അസംഖ്യം അവർണ്ണരെ മത പരിവർത്തനത്തിന് വിധേയമാക്കി പരിവർത്തിത ക്രൈസ്തവർ എന്ന വിഭാഗം ഉടലെടുത്തു. മതവിശ്വാസം പ്രചരിപ്പിക്കുവാനും, ആർക്കും തങ്ങൾക്ക് ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കുവാനും സ്വാതന്ത്യ്രമുള്ള നാട്ടിൽ ഇത്തരത്തിൽ വളച്ചെഴുതേണ്ട കാര്യമില്ലല്ലോ? തിരുത്തിയിട്ടുണ്ട്. -- സിജോ വർഗ്ഗീസ്, മൈക്കാവ് 07:21, 11 ഡിസംബർ 2010 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:ക്രിസ്തുമതം&oldid=867546" എന്ന താളിൽനിന്ന് ശേഖരിച്ചത്