സംവാദം:കോടിയേരി ബാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആഭ്യന്തരമന്ത്രിയുടെ പേര്‌ കൊടിയേരി ബാലകൃഷ്ണൻ എന്നാണെന്നു തോന്നുന്നു. കാരണം സ്ഥലത്തിന്റെ പേര്‌ കൊടിയേരി എന്നാണ്‌ കോടിയേരി എന്നല്ല. കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള ഒരു സ്ഥലമാണ് കൊടിയേരി. ഇനി ഇത് വീട്ടുപേരാണോ എന്നും ഉറപ്പില്ല.--അനൂപൻ 09:34, 5 ഏപ്രിൽ 2008 (UTC)

☒N കോടിയേരി ആണ്‌ ശരി - ഇതു സ്ഥലപ്പേരാണ്‌ - നേരത്തെ കോടിയേരി എന്ന പേരിൽ ഒരു പഞ്ചായത്ത് ഉണ്ടായിരുന്നു. (ഭരണം കൈക്കലാക്കാൻ) ഈ പഞ്ചായത്തിനെ തലശ്ശേരി മുനിസിപ്പലിറ്റിയുമായി ലയിപ്പിച്ചതാണ്‌. അഞ്ചു വർഷം കഴിഞ്ഞപ്പോൾ പുതിയ ഗവണ്മെന്റ് തിരിച്ചു കോടിയേരി പഞ്ചായത്താക്കി, പക്ഷെ പഞ്ചായത്താക്കി മാറ്റാൻ ഗവണ്മെറ്റിനു അധികാരമില്ലെന്നു ഹൈക്കോടതി വിധി ഉണ്ടായതിനാൽ ഇപ്പോൾ കോടിയേരി, തലശ്ശേരി മുനിസിപ്പലിറ്റിയുടെ ഭാഗമാണ്‌ --ഷാജി 14:18, 5 ഏപ്രിൽ 2008 (UTC)