സംവാദം:കൊടുങ്ങല്ലൂർ കോട്ട

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേരിഫൈ ചെയ്യാൻ സാധിക്കുന്ന അവലംബങ്ങളാവണം..--♔ കളരിക്കൻ ♔ | സംവാദം 10:28, 30 ഒക്ടോബർ 2010 (UTC)[മറുപടി]

പരിശോധനായോഗ്യമായ എന്നതിനർത്ഥം, വെബിൽ വെരിഫൈ ചെയ്യാൻ പറ്റുന്ന എന്നല്ലല്ലോ. ലേഖനത്തിലെ രണ്ട് അവലംബങ്ങളും കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയിരിക്കുന്ന പുസ്തകങ്ങളല്ലേ? പുസ്തകം കൈയിലുള്ള ആർക്കും പരിശോധിക്കാനാവും.--Vssun (സുനിൽ) 10:42, 30 ഒക്ടോബർ 2010 (UTC)[മറുപടി]
അവലംബങ്ങൾ എല്ലാം ഓൺലൈൻ ആകണമെന്ന് നിർബന്ധിക്കണ്ട കാര്യമില്ല, വ്യക്തമായി നിർവചിച്ചിട്ടുള്ള ഓഫ് ലൈൻ അവലംബങ്ങൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്, പ്രത്യേകിച്ച് ശ്രദ്ധേയമായ ഗ്രന്ഥങ്ങളിൽ നിന്നുള്ളവ --കിരൺ ഗോപി 13:02, 30 ഒക്ടോബർ 2010 (UTC)[മറുപടി]
ഇതും കാണുക, മാത്രമല്ല ഈ പുസ്തകം വായിച്ചിട്ടുള്ളവർ ആകണമെന്നില്ലല്ലോ എല്ലവരും...--♔ കളരിക്കൻ ♔ | സംവാദം 18:15, 30 ഒക്ടോബർ 2010 (UTC)[മറുപടി]
അങ്ങിനെ അവിടെ പറഞ്ഞിട്ടില്ലല്ലോ? Verifiability in this context means that anyone should be able to check that material in a Wikipedia article has already been published by a reliable source. The principle of verifiability implies nothing about ease of access to sources: some online sources may require payment, while some print sources may be available only in university libraries. ഈ നിർവചനം വ്യക്തമായി വായിച്ചു നോക്കുക .--കിരൺ ഗോപി 05:31, 31 ഒക്ടോബർ 2010 (UTC)[മറുപടി]
ഇത് വീണ്ടും വായിക്കുക Verifiability in this context means that anyone should be able to check that material.... ::::anyone എന്നൽ ഏതൊരു വിക്കിപീഡിയനും അല്ലേ...അതോ അഡ്മിൻ മാത്രമാണോ??--♔ കളരിക്കൻ ♔ | സംവാദം 07:51, 31 ഒക്ടോബർ 2010 (UTC)[മറുപടി]
ഏതൊരാൾക്കും ലഭിക്കത്തക്കതാകണം എന്നെ ഒള്ളു, ഒരു reliable source ആകണം. ഓൺ ലൈൻ ആകണം എന്നില്ല --കിരൺ ഗോപി 08:03, 31 ഒക്ടോബർ 2010 (UTC)[മറുപടി]
അങ്ങനെയെങ്കിൽ ഇൻഡ്യയിൽ നിന്നും ലക്ഷക്കണക്കിന് കി.മീ അകലെ ഇരിക്കുന്ന ഞാൻ എന്ന anyone എങ്കിനെ ഇത് varify ചെയ്യും, ഒരു പക്ഷേ വിക്കിമീഡിയ ഫൗണ്ഡേഷൻ കാർ ഏതെങ്കിലും കാരണവശാൽ ഇത് varify ചെയ്യണമെന്നു തോന്നിയാൽ എന്തു ചെയ്യും, ഇത് online ൽ ലഭ്യമാക്കാമോ..--♔ കളരിക്കൻ ♔ | സംവാദം 11:03, 31 ഒക്ടോബർ 2010 (UTC)[മറുപടി]
അവിടെ വ്യക്തമാക്കിയിട്ടുണ്ടല്ലോ anyone എന്ന് ഇത് everyone എന്ന് തെറ്റിദ്ധരിക്കണ്ട, ആധികാരികത നോക്കണം എന്നു നിർബന്ധമുള്ളവർക്ക് കാശു കൊടുത്ത് ആ പുസ്തകം വാങ്ങി നോക്കേണ്ടി വരും--കിരൺ ഗോപി 11:23, 31 ഒക്ടോബർ 2010 (UTC)[മറുപടി]
anyone - ആരെങ്കിലും, ആർക്കെങ്കിലും, everyone - എല്ലാവരും, എല്ലാവർക്കും -- ശരിയല്ലേ..ഒന്നാമത് ഇതിന്റെ ഉള്ളടക്കം എന്താണെന്ന് ബാഹ്യലോകത്തിൻ കാണാവുന്ന രീതിയിൽ ലഭ്യമാക്കേണ്ടിയിരിക്കുന്നു...രണ്ടാമത് നിലവിൽ കിട്ടാത്ത ഒരു പുസ്തകമുപയോഗിച്ച് എന്ത് വേണമെങ്കിലും എഴുതാമെന്ന സ്ഥിതി ഭാവിയിൽ വരാൻ പാറ്റില്ല, ഉദഃ ഇറ്റലിയിൽ ഇറങ്ങിയ ഒരു പുസ്തകത്തിൽ ഒരു കോട്ടയെക്കുറിച്ച് പ്രദിപാദിച്ചിട്ടുണ്ടെങ്കിൽ, മറ്റുള്ളവർക്ക് കാണാവുന്നതും പരിശോധിക്കാവുന്നതുമായ രീതിയിൽ അത് ലഭ്യമാക്കേണ്ടി വരും,അല്ലാത്ത് പക്ഷം ഇതെല്ലാം വെറും കണ്ടുപിടിത്തം എന്നേ പറയാനാവൂ.....--♔ കളരിക്കൻ ♔ | സംവാദം 13:11, 31 ഒക്ടോബർ 2010 (UTC)[മറുപടി]
കണ്ടെത്തൽ എന്നു തോന്നുന്നവയ്ക്ക് തെളിവ് ആവിശ്യപ്പെടാം, എന്നാൽ അനാവിശ്യമായി തെളിവുകൾ ചോദിക്കുന്ന രീതി ഒരു നശീകരണപ്രവർത്തനമായെ കണക്കാക്കു, മുന്നറിയിപ്പുകൾ അവഗണിച്ച് ചെയ്യുകയാണങ്കിൽ തടയപ്പെട്ടേക്കാം. ലോകത്തിന്റെ ഏതുകോണിലുള്ള പുസ്തകത്തിൽ നിന്നാണങ്കിലും അവലംബം കൊടുക്കുന്നതിൽ തെറ്റില്ല. reliable source ആകണം എന്നുമാത്രം. --കിരൺ ഗോപി 14:06, 31 ഒക്ടോബർ 2010 (UTC)[മറുപടി]
അനാവശ്യമായി തെളിവു ചോദിക്കുക എന്നൊരു രീതി വിക്കിയിലില്ല എന്ന് കരുതുന്നു, മറിച്ച് തെളിവില്ലാത്തതാണെന്ന് ഒരാൾ പറഞ്ഞാൽ തെളിവ് കൊടുക്കേണ്ട ബാധ്യസ്ഥത ലേഖന കർത്താവിനുണ്ട്..ഇല്ലെങ്കിൽ കണ്ടുപിടിത്തമാണെന്ന് പറയാം...അത് ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്യാം, ഈ ലേഖനത്തിനും അത് തന്നെ സ്ഥിതി..--♔ കളരിക്കൻ ♔ | സംവാദം 14:44, 31 ഒക്ടോബർ 2010 (UTC)[മറുപടി]
@കിരൺ: 'അവലംബങ്ങൾ എല്ലാം ഓൺലൈൻ ആകണമെന്ന് നിർബന്ധിക്കണ്ട കാര്യമില്ല' എന്നല്ല, പറയണ്ടത്: ഇന്റർനെറ്റിനെ വല്ലാതെ ആശ്രയിക്കുന്നതാണ് വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രശ്നം. ആധികാരികം എന്നു പറയാവുന്ന സ്രോതസ്സുകൾ നെറ്റിൽ (എല്ലാവർക്കും ലഭിക്കത്തക്ക വിധത്തിലുള്ളത്) കുറവാണ്. മലയാളത്തിൽ തീരെ ഇല്ല. കേരളസർക്കാറിന്റെ ഔദ്യഗികവെബ്സൈറ്റ് സർക്കാർ കാര്യങ്ങൾക്ക് അവലംബിക്കാം. പക്ഷേ, മലയാളസാഹിത്യത്തെക്കുറിച്ച് അതിൽ വിവരിക്കുന്ന ഭാഗം യഥാർഥത്തിൽതൃതീയസ്രോതസ്സേ ആകുന്നുള്ളൂ. എന്തെങ്കിലും കാര്യത്തെക്കുറിച്ച്, എഴുതുക, അവലംബം നൽകുക എന്ന് കണ്ടാൽ ഉടൻ ഗൂഗിളിൽ തിരയുകയും ഓൺലൈൻ പത്രങ്ങൾ വെബ്പോർട്ടലുകൾ (ദാറ്റ്സ് മലയാളംetc.) വിവരങ്ങൾ ചേർക്കുകയും ചെയ്യും. ഈ രീതി ഒഴിവാക്കുന്ന ലേഖനങ്ങളാണ് കൂടുതൽ ആധികാരികം എന്ന് പരിശോധിച്ചാൽ മനസ്സിലാകും. 'printed matters are sacred' എന്ന വിചാരംകൊണ്ടല്ല ഇത് പറയുന്നത്.

@ബിനു: പ്രാപ്യതകൊണ്ട് ഉദ്ദേശിക്കുന്നത് അവലംബിക്കുന്നത് പ്രസിദ്ധീകരിക്കപ്പെടാതെ ഏതെങ്കിലും സർവകലാശാലയുടെയും തറവാടിന്റെയും മൂലയിൽ പൊടിപിടിച്ചുകിടക്കുന്ന ഗവേഷണപ്രബന്ധങ്ങൾ, താളിയോലകൾ എന്നിവയാകരുത് എന്നാണ്; ഭാഷയും അവ്വിധമായിരിക്കണം. ലേഖനത്തിൽ പറയുന്ന മലയാളപുസ്തകം ഭാഷയറിയാവുന്ന ആർക്കും പരിശോധിക്കാനാവും ആവശ്യമെങ്കിൽ. അതിനാണ് പുസ്തകത്തെക്കുറിച്ച് ആവശ്യമായ വിശദാംശങ്ങൾ നൽകുന്നത്. അവ ഉപയോഗിച്ച് ഇറ്റലിയിലെന്നല്ല, ലോകത്ത് എവിടെയും പ്രസിദ്ധീകരിച്ച അംഗീകൃതപ്രസാധകരുടെ പുസ്തകം താങ്കൾക്ക് നേടാവുന്നതാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ മികച്ച ലേഖനങ്ങൾ പരിശോധിച്ചാൽ അവ ഏറ്റവുമധികം ആശ്രയിക്കുന്നത് പുസ്തകങ്ങളാണെന്നു മനസ്സിലാകും. തർക്കുത്തരം പറയാതെ വസ്തുത മനസ്സിലാക്കാൻ ശ്രമിക്കുക.

ഈ ലേഖനത്തിന്റെ കാര്യത്തിലാണെങ്കിൽ കൂടുതൽ അവലംബങ്ങൾ ആകാം. സംശയിക്കേണ്ട വിവരം കാണുന്നില്ല. ഉണ്ടെങ്കിൽ തെളിവ് ചോദിക്കാമല്ലോ--തച്ചന്റെ മകൻ 16:47, 31 ഒക്ടോബർ 2010 (UTC)[മറുപടി]
അങ്ങനെയെങ്കിൽ online ലോ മറ്റും ലഭ്യമാകാത്ത(പ്രശസ്തമായ)ഇറ്റാലിയൻ ഭാഷയിലുള്ള ഒരു പുസ്തക ഞാൻ എടുത്ത്, ഒരു ലേഖനമുണ്ടാക്കിയാൽ അതിൻ ബാക്കിയുള്ളവർ എങ്ങനെ ശ്രദ്ധേയത് ആവശ്യപ്പെടും.ആരെങ്കിലും ചോദിച്ചാലും പറയാമല്ലോ പോയി പുസ്തകം വാങ്ങി നോക്കാൻ...--♔ കളരിക്കൻ ♔ | സംവാദം 10:32, 1 നവംബർ 2010 (UTC)[മറുപടി]
ലേഖനം വായിക്കുന്നവർക്ക് പ്രാപ്യമായിരിക്കുന്ന ഭാഷയായിരിക്കണം എന്നു പറഞ്ഞുവല്ലോ. മലയാളത്തിൽ ഉചിതമായ പുസ്തകങ്ങളില്ലെങ്കിൽ ഇംഗ്ലീഷ് പുസ്തകങ്ങളെ ആശ്രയിക്കാം. രണ്ടിലും അവ്വിധം പുസ്തകമില്ലെങ്കിൽ അപൂർവം മൂന്നാമതൊരു ഭാഷയിലുള്ള പുസ്തകം സ്വീകരിക്കാം. അപ്പോൾ അവലംബമായി സ്വീകരിച്ചിരിക്കുന്ന ഭാഗവും അതിന്റെ മലയാളവിവർത്തനവും നിർബന്ധമായും ഉദ്ധരിക്കണം. അവലംബിച്ചിരിക്കുന്ന ഏതു പുസ്തകത്തിലും, അതിനാസ്പദമായ വിവരം കൃത്യണോ എന്ന് താങ്കൾ സംശയിക്കുന്നുവെങ്കിൽ താങ്കൾക്ക് ഉദ്ധരണിയും പേജ് നമ്പറും ആവശ്യപ്പെടാവുന്നതാണ്. ഇതൊക്കെ കളിക്കാൻ വേണ്ടിയല്ല, വിക്കിപീഡിയ മെച്ചപ്പെടുത്താനാണെന്ന ബോധമുണ്ടാവണമെന്നുമാത്രം. അതിനു വേണ്ട മര്യാദയും പക്വതയും ഉത്തരവാദിത്തവും ആർജ്ജിക്കുകതന്നെ വേണം.
അനാവശ്യമായ ഈ ചർച്ച തുടരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. വിക്കിപീഡിയ മെച്ചപ്പെടുത്താൻ നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം. ജയ് വിക്കി :)--തച്ചന്റെ മകൻ 11:22, 1 നവംബർ 2010 (UTC)[മറുപടി]
തച്ചൻ മകന്റെ ഈ വാക്കുകളൊക്ക ഏതെങ്കിലും നയത്തിലുണ്ടോ എന്നറിയില്ല, അധവാ ഇല്ലെങ്കിൽ കൂട്ടിച്ചേർക്കാൻ താൽപ്പര്യപ്പെടുന്നു (വിക്കിക്ക് മെച്ചമുള്ളവ) മാത്രമല്ല ഈ സംവാദം താളിലേക്കൊരു ലിങ്കും കൊടുക്കണം... --♔ കളരിക്കൻ ♔ | സംവാദം 14:38, 1 നവംബർ 2010 (UTC)[മറുപടി]