സംവാദം:കൂടിയാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"സംസ്കൃത നാടകങ്ങളും കേരളത്തിലെ പ്രാചീന അഭിനയരീതികളുമായി സമ്മേളിച്ച ഒരു ദൃശ്യകലയാണ് മോഹിനിയാട്ടം." -കൂടിയാട്ടം എന്നല്ലേ--പ്രവീൺ:സംവാദം‍ 04:44, 28 ഒക്ടോബർ 2007 (UTC)

എന്തായാലും കൂടിയാട്ടം എന്ന് തിരുത്തി :) Dhruvarahjs 04:55, 28 ഒക്ടോബർ 2007 (UTC)

ബൗദ്ധരുടെ സംഭാവനയെപ്പറ്റി എഴുതാതിരിക്കുന്നത് മോശമല്ലേ. പ്രത്യേകിച്ച് മാധവ ചാക്യാരും കുഞ്ചുണ്ണി രാജായും അതേപ്പറ്റി നാട്യകല്പദ്രുമത്തിൽ പ്രതിപാദിച്ചിട്ടുമുള്ളപ്പോൾ..? --ചള്ളിയാൻ ♫ ♫ 11:27, 3 ഏപ്രിൽ 2009 (UTC)

മതപ്രചരണത്തിനും ജനങ്ങളിലേക്ക് ആശയങ്ങൾ എളുപ്പം എത്തിക്കുവാനുമായും നാട്യകലയെ വളർത്തിക്കൊണ്ടുവന്ന ബൗദ്ധരായിരുന്നു. --ചള്ളിയാൻ ♫ ♫ 11:53, 3 ഏപ്രിൽ 2009 (UTC)


ബൌദ്ധപ്രാഭവകാലത്ത് തന്നെ കൂത്ത് ആരംഭിച്ചിരുന്നു എന്നതിനെ പറ്റിയുള്ള വിവരങ്ങൾ വേഗം തന്നെ ചേർക്കാം. തെളിവ് കൈയിലുണ്ട്.AnjanaMenon 12:01, 3 ഏപ്രിൽ 2009 (UTC)

കൂത്തും കൂടിയാട്ടവും തമ്മിലുള്ള ബന്ധവും ചേർക്കണം. --ചള്ളിയാൻ ♫ ♫ 12:24, 3 ഏപ്രിൽ 2009 (UTC)

ബൌദ്ധപ്രാഭവകാലത്തെ ഉള്ള കൂടിയാട്ടത്തിനെ പറ്റിയും കൂത്തും കൂടിയാട്ടവും തമ്മിലുള്ള ബന്ധവും ലേഖനത്തിൽ ചേർത്തിട്ടുണ്ട്. തെളിവും നൽകിയിട്ടുണ്ട്. :) AnjanaMenon 16:11, 3 ഏപ്രിൽ 2009 (UTC)

[തിരുത്തുക]

  • രണ്ടാംചേരസാമ്രാജ്യത്തോളമേ കൂടിയാൽ കൂടിയാട്ടത്തിനു പഴക്കം കരുതാനാവൂ. ഏതാണ്ട് 7-8 നൂറ്റാണ്ടിൽ എഴുതപ്പെട്ട ചിലപ്പതികാരത്തിൽ ഒരു ചാക്യാരുടെ അഭിനയത്തെക്കുറിച്ചു പറയുന്നുണ്ടത്രേ. എന്തായാലും ആര്യാധിപത്യം നടന്നതിനുശേഷമേ കൂടിയാട്ടംപോലൊരു കലാരൂപം നിലവിൽ വരൂ. കൂടിയാട്ടവുമായി ബന്ധപ്പെടുത്തിപ്പറയുന്ന കുലശേഖരവർമ്മ ആദിചേരനായിരിക്കാനിടയില്ലെന്നും അദ്ദേഹത്തോടൊപ്പം കൂടിയാട്ടത്തെ ചിട്ടപ്പെടുത്തിയ തോലന്റെ കാലം പതിനൊന്നാം നൂറ്റാണ്ടായിരിക്കണമെന്നുമാണ്‌ ചരിത്രകാരന്മാരുടെ നിഗമനം.

ലേഖനത്തിൽ സംശയലേശമന്യേ രണ്ടുനൂറ്റാണ്ടിലധികം പഴക്കമെന്നും സംസ്കൃതനാടകത്തിന്റെ ഏറ്റവും പ്രാചീനരൂപം എന്നുമൊക്കെ തട്ടിവിട്ടിരിക്കുന്നു! ക്രിസ്ത്വബ്ദം ആദിശതകങ്ങളിൽതന്നെ നിലന്നിന്നിരുന്ന കൂത്തും കൂടിയാട്ടവും ക്ഷേത്രങ്ങളിനോടനുബന്ധിച്ച കലാപ്രദർശനങ്ങളായി മാറി - എന്ന് ആവർത്തിക്കുന്നു. സംഘകൃതികളിൽ പറയുന്ന കൂത്തിന്‌ ഈ കൂത്തുമായി പുലബന്ധമില്ല എന്നതാണ്‌ സത്യം.

  • കൂടിയാട്ടത്തിന്റെ ചരിത്രം എന്ന പേരിൽ സംസ്കൃതനാടകങ്ങളെക്കുറിച്ച് വിവരിച്ചത് അസ്ഥാനത്താണ്‌. ഇതിനൊക്കെ അവലംബം കിട്ടുമായിരിക്കും. പക്ഷേ, ചരിത്രവസ്തുതകളെ പാടേ അവഗണിക്കുകയാണ്‌ ഈ ഭാഷ്യങ്ങൾ.
  • പ്രശസ്ത ചാക്യാർകൂത്ത്-കൂടിയാട്ടം കലാകാരനായ യശഃശരീരനായ ഗുരു നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാർ ആണ് ചാക്യാർ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതിൽ‌കെട്ടുകൾക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു.

ഗുരു മാധവചാക്യാർ തീർച്ചയായും ബഹുമാന്യനാണ്‌. പക്ഷേ പ്രശംസയ്ക്കുമേൽ പ്രശംസകോണ്ട് അദ്ദേഹത്തിനുതന്നെ കുറച്ചിലാക്കുന്നവണ്ണമുള്ള ഈ എഴുത്ത് വിക്കിപീഡിയയ്ക്ക് യോജിച്ചതല്ല.--തച്ചന്റെ മകൻ 19:34, 19 മാർച്ച് 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കൂടിയാട്ടം&oldid=668213" എന്ന താളിൽനിന്ന് ശേഖരിച്ചത്