സംവാദം:കുട്ടിയും കോലും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുട്ടിയും കോലും എന്ന പേരല്ലേ കേരളത്തിൽ കൂടുതലായും ഉപയോഗിക്കുന്നത് (തെക്കൻ കേരളത്തിൽ മാത്രമല്ല.. മദ്ധ്യ കേരളത്തിലും അങ്ങനെത്തന്നെ). അതല്ലേ തലക്കെട്ടിനു യോജിച്ചത്?--Vssun 06:02, 3 ജൂലൈ 2007 (UTC)

മധ്യതിരുവതാംകൂറിൽ അളവുകൾക്ക് ചെവിക്കുട്ട, ചാത്തി, ഉമ്മർ, ഐറ്റി, നാലുവീടൻ, അങ്കേറ എന്നിങ്ങനെ വിളിപ്പേരുണ്ടെന്നു തോന്നുന്നു. ഏത് ഏതിൻ എന്നതിൽ ഉറപ്പില്ല. :)മൻ‌ജിത് കൈനി 05:06, 4 ജൂലൈ 2007 (UTC)
ഞങ്ങടെ നാട്ടിൽ (കണ്ണൂർ) 1.എക്ക്, 2.ശാന്തി, 3.മുട്ടി, 4.നല്ല, 5.റൻഗ്‌, ... നല്ല,... എന്നിങ്ങനെയാ. ഇതിൽ അഞ്ചെണ്ണം ശരിയാ ബാക്കി ഒാർമ്മയില്ല. അതുപോലെ എക്കിന്‌ തള്ളവിരലും ചൂണ്ടുവിരലുമുപയോഗിച്ച്‌ കുട്ടി തൂക്കി പിടിച്ചും, മുട്ടിക്ക്‌ ആദ്യം കൈകൾ പിന്നോട്ട്‌ കെട്ടുന്ന രീതിയിൽ കോലുകൊണ്ട്‌ കുട്ടിക്ക്‌ കൃത്യം മൂന്ന് മുട്ട്‌/തട്ട്‌ കൊടുക്കുന്നു, പിന്നീട്‌ കുട്ടി വായുവിലിട്ട്‌ കോലുകൊണ്ടടിച്ച്‌ കറക്കി പിന്നീട്‌ നീളത്തിൽ അടിച്ചു തെറിപ്പിക്കണം. ഏറ്റവും ബുദ്ധിമുട്ടുള്ളതാണ്‌ മുട്ടിയെന്ന് എല്ലാരും പറയാറുണ്ട്‌. കുട്ടിയും കോലും എന്നു തന്നെയാ എല്ലാരും പറയാറ്.‌ ഏതോ ഒരു പുസ്തകത്തിലും ഇങ്ങനെ കണ്ടിരുന്നു.--സാദിക്ക്‌ ഖാലിദ്‌ 06:49, 4 ജൂലൈ 2007 (UTC)

അളവുകൾ ചാലക്കുടി രീതി[തിരുത്തുക]

  • തുടക്കത്തിൽ കുട്ടി നിലത്തെ കുഴിയിൽ നിന്നു കോരുന്നു.. ഇതിനെ കോരി എന്നോ കുത്തിക്കോരി എന്നൊക്കെ പറയാറുണ്ട്.
    • ഇതിനു പുറകേ ഒറ്റക്കൈയ്യൻ.. അതായത് കുട്ടിയും കോലും ഒരേ കൈയിൽ പിടിച്ച് കുട്ടി മുകളിലേക്കിട്ട് അടിച്ചു പറപ്പിക്കുന്ന രീതി..

1,2..3 എന്നിങ്ങനെയുള്ള പൂർണ്ണസംഖ്യകളിൽ അളവ് അവസാനിച്ചാലും.. മുകളിലെ രണ്ടും കളിക്കണം.. പൂർണ്ണസംഖ്യകൾക്കിടയിലുള്ള അളവുകൾ താഴെയുള്ളതാണ്‌

  • സാസ - കാൽ
  • മുറി - കുട്ടി ഇടതു കൈയിൽ, കോൽ വലതു കൈയിൽ.. (എല്ലാർക്കും ഇഷ്ടപ്പെട്ടത്.. മുറിയിൽ അളവ് അവസാനിപ്പിക്കാൻ കള്ളക്കൊതി എടുക്കാറുണ്ട് :))
  • നാഴി - ഇടതു കൈയിലെ ചൂണ്ടു വിരലിനും ചെറുവിരലിനും മുകളിൽ കുട്ടി മറ്റു വിരലുകൾ മടക്കിപ്പിടിക്കുന്നു
  • ഐറ്റി - ഇടതു കൈ മടക്കിപ്പിടിച്ച് (അതായത് കൈ ഏകദേശം വലത്തേ തോളിനു മുകളിലെത്തും) കൈമുട്ടിനു മുകളിലുള്ള ഭാഗത്ത് കുട്ടി വക്കുന്നു
  • ആറേങ്ക് - മുകളിലേക്ക് നോക്കിക്കൊണ്ട് കണ്ണിനു മുകളിൽ കുട്ടി വക്കുന്നു

--Vssun 06:59, 4 ജൂലൈ 2007 (UTC)

ആറേങ്ക്‌ തന്നെയാ ഞങ്ങടെ റെൻഗ്‌. കുത്തിക്കോരിക്ക്‌ ചിള്ളോൻ (ചിള്ളിയെടുക്കുന്നത്‌ കൊണ്ടായിരിക്കാം) എന്നാണ്‌ പറയുന്നത്‌. ചിള്ളോനു മുമ്പായി ഫീൽഡിംഗ്‌ വിഭാഗം റെഡിയാണോ എന്നറിയാൻ ചിള്ളോൻ കാത്തോ... എന്നു വിളിച്ച്‌ ചോദിക്കൽ നിർബന്ധമാണ്‌. പൊതുവെ നാടൻ കളികളിൽ എന്തെങ്കിലും ഫൗൾ കാണിക്കുന്നതിനെ ഇൽസ്‌ എന്നും പറയാറുണ്ട്‌. --സാദിക്ക്‌ ഖാലിദ്‌ 08:03, 4 ജൂലൈ 2007 (UTC)

കളിരീതി[തിരുത്തുക]

നിലവിലുള്ള കളിരീതി എവിടെ പ്രചാരത്തിലുള്ളതാണ് എന്ന് വ്യക്തമാക്കുന്നത് നന്നായിരിക്കും. മറ്റിടങ്ങിളിൽ ഉള്ള രീതീകൾ താഴെത്താഴെയായി ചേർക്കുകയുമാവാം. --Vssun (സുനിൽ) 10:26, 25 ജൂലൈ 2011 (UTC)

കുട്ടനാട് ഭാഗത്ത്[തിരുത്തുക]

1 ഒറ്റ ക്കുറ്റി 2 ദാസ് 3 മുറി 4 നാഴി 5 ഐറ്റി 6 ആറേങ്കോൽ 7 പണം ഒന്ന്! --Arayilpdas 01:36, 27 സെപ്റ്റംബർ 2011 (UTC)

തൃശ്ശൂർ[തിരുത്തുക]

  1. ചൊട്ട
  2. കൊമ്പ്
  3. മുച്ച
  4. ഞാത്തി
  5. മഞ്ച
  6. ആനപ്പൊക്കം
  7. എഴുത്താണി
  8. മെട്ട
  9. ?

വിശ്വപ്രഭViswaPrabhaസംവാദം 11:41, 25 ഏപ്രിൽ 2013 (UTC)

കോട്ടയം-പാലാ[തിരുത്തുക]

പാലാ രീതിയിൽ ഇങ്ങനെ ആണ് കളിച്ചു വന്നിരുന്നത്:

  • 1. ഏക്കു

നിലത്തു കുഴി കുത്തി അതിനു കുറുകെ കുട്ടി വച്ച് കോരി അടിക്കുന്നത്.

  • 2 ചാത്തി

കാൽ വിരലുകല്ക്ക് മുകളിലായി പാദത്തിൽ കുട്ടി വച്ചിട്ട് പൊക്കി ഇട്ടു അടിക്കുന്നത്.

  • 3 മുറി

ഇടതു കയ്യില ചൂണ്ടുവിരലും തള്ളവിരലും കൊണ്ട് കുട്ടി തൂക്കി പിടിച്ചു അടിക്കുന്നത്.

  • 4 നാഴി/നായി

ഇടതു കയ്യുടെ നാല് വിരലുകൾക്ക് മുകളിൽ കുട്ടി വച്ചിട്ട് പൊക്കി ഇട്ടു അടിക്കുന്നത്.

  • 5 ഐറ്റി

ഇടതു കൈ മടക്കി പിടിച്ചു കൈമുട്ടിനു മുകളിൽ കുട്ടി വച്ചിട്ട് പൊക്കി ഇട്ടു അടിക്കുന്നത്.

  • 6 ആറെങ്ക്

മുഖം ചെരിച്ചു പിടിച്ചു കണ്ണിനു മുകളിൽ മുകളിൽ കുട്ടി വച്ചിട്ട് പൊക്കി ഇട്ടു അടിക്കുന്നത്.

ആറെങ്ക് പൂർത്തിയാക്കിയാൽ ഒരു പണം ആയി. വീണ്ടും എക്കുവിൽ നിന്നും തുടരും. അങ്ങനെ പണം രണ്ട് , പണം മൂന്ന് എന്നിങ്ങനെ സ്കോർ കണക്കാക്കും.— ഈ തിരുത്തൽ നടത്തിയത് 161.225.196.111 (സംവാദംസംഭാവനകൾ)

കുറ്റിയും കോലും ലയിപ്പിക്കുന്നത്[തിരുത്തുക]

അനുകൂലിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:33, 3 ഒക്ടോബർ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കുട്ടിയും_കോലും&oldid=3443174" എന്ന താളിൽനിന്ന് ശേഖരിച്ചത്