സംവാദം:ഒന്നാം ഇ.എം.എസ്. നമ്പൂതിരിപ്പാട് മന്ത്രിസഭ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് തമ്മിൽ എന്താണ് വ്യത്യാസം.--രാജേഷ് ഉണുപ്പള്ളി Talk‍ 04:44, 3 നവംബർ 2013 (UTC)[മറുപടി]

വിത്യാസമില്ല. മെർജ് ചെയ്യാവുന്നതാണ്--117.218.66.74 05:01, 3 നവംബർ 2013 (UTC)[മറുപടി]

ലേഖനങ്ങള് തമ്മിൽ സാമ്യമില്ല[തിരുത്തുക]

നിയമസഭയിലുള്ള എല്ലാവരും മന്ത്രിസഭയിൽ വരില്ല എന്ന വ്യത്യാസമുണ്ട്. ഈ ലേഖനം മന്ത്രിസഭയെക്കുറിച്ചു മാത്രമാണ്, നിയമസഭയെക്കുറിച്ചല്ല. ബിപിൻ (സംവാദം) 06:46, 3 നവംബർ 2013 (UTC)[മറുപടി]

രണ്ടുലേഖനങ്ങളും തമ്മിൽ വ്യത്യാസമുണ്ട്.ഇതു മന്ത്രിസഭയെക്കുറിച്ചുള്ള ലേഖനമാണ്. രാജേഷ് കൊടുത്തിട്ടിള്ള ലിങ്ക് നിയമസഭയെക്കുറിച്ചുള്ള ലേഖനമാണ്. ഒരേ നിയമസഭയിൽ തന്നെ ഒന്നിലധികം മന്ത്രിസഭകൾ വന്നേക്കാം.

രണ്ടാം കേരളനിയമസഭയിൽ രണ്ടു മന്ത്രിസഭകളുണ്ടായിരുന്നു. 22.2.1960 - 26.9.1962 കാലഘട്ടത്തിൽ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്നു. 26.9.1962 മുതൽ 10.9.1964 വരെ ആർ. ശങ്കർ മുഖ്യമന്ത്രിയായി.

മൂന്നാം കേരള നിയമസഭയിൽ 6.3.1967 മുതൽ 1.11.1969 വരെ ഈ.എം.എസ്. മുഖ്യമന്ത്രിയായപ്പോൾ 1.11.1969 - 3.8.1970 കാലഘട്ടത്തിൽ അച്യുതമേനോൻ നേതൃത്വം നല്കിയ മറ്റൊരു മന്ത്രിസഭയാണുണ്ടായിരുന്നത്.

അഞ്ചാം കേരള നിയമസഭ നാലുമന്ത്രിസഭകൾക്ക് സാക്ഷിയായി. കെ. കരുണാകരൻ (25.3.1977 - 25.4.1977), ഏ.കെ. ആന്റണി(27.4.1977 - 27.10.1978), പി.കെ. വാസുദേവൻ നായർ(29.10.1978 - 7.10.1979), സി.എച്ച്. മുഹമ്മദുകോയ(12.10.1979 - 1.12.1979) എന്നിവർ മുഖ്യമന്ത്രിയായുള്ള മന്ത്രിസഭകളായിരുന്നു അവ.

ആറാം കേരള നിയമസഭയിൽ ഈ.കെ. നായനാർ മന്ത്രിസഭയും(25.01.1980 - 20.10.1981) കെ. കരുണാകരൻ(28.12.1981 - 17.03.1982) മന്ത്രിസഭയുമുണ്ടായിരുന്നു.

ഒൻപതാം കേരളനിയമസഭ കെ. കരുണാകരൻ മന്ത്രിസഭയേയും (24.6.1991 - 16.3.1995) എ.കെ. ആന്റണി മന്ത്രിസഭയേയും (22.3.1995 - 9.5.1996) കണ്ടു.

പതിനൊന്നാം കേരളനിയമസഭയിലും രണ്ടു മന്ത്രിസഭകളുണ്ടായി. ഏ.കെ. ആന്റണി(17.5.2001 - 28.8.2004) മന്ത്രിസഭയും ഉമ്മൻ ചാണ്ടി(31.8.2004 - 12.5.2006) മന്ത്രിസഭയും.

അതിനാൽ മേൽപ്പറഞ്ഞ ലേഖനങ്ങൾ തമ്മിൽ ലയിപ്പിക്കേണ്ടതില്ല.

എന്നാൽ കേരളത്തിലെ മന്ത്രിസഭകൾ എന്ന മറ്റൊരു ലേഖനം വിക്കിപീഡിയയിൽ ഉണ്ട്. അതുമായി ഈ ലേഖനം ലയിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. ജോസ് ആറുകാട്ടി 08:44, 3 നവംബർ 2013 (UTC)[മറുപടി]

കേരളത്തിലെ മന്ത്രിസഭകൾ എന്ന ലേഖനത്തിലെ 1957-1959 (ഒന്നാം നിയമസഭ) എന്ന ഉപതലക്കെട്ടിൽ നിന്നും പ്രധാനലേഖനം എന്ന നിലയിൽ ഇതിലേക്ക് ലിങ്ക് നൽകിയിട്ടുള്ളതിനാൽ പ്രസ്തുത ലേഖനവുമായും ഇത് ലയിപ്പിക്കേണ്ടതില്ല എന്നു കരുതുന്നു. ഈ ലേഖനം സ്വതന്ത്രമായി നിർത്താവുന്നതാണ്. ജോസ് ആറുകാട്ടി 08:53, 3 നവംബർ 2013 (UTC)[മറുപടി]
float ബിപിൻ (സംവാദം) 09:00, 3 നവംബർ 2013 (UTC)[മറുപടി]
ലയിപ്പിക്കേണ്ടത്തില്ല --പ്രശാന്ത് ആർ (സംവാദം) 14:11, 3 നവംബർ 2013 (UTC)[മറുപടി]
രണ്ടും രണ്ടാണന്ന് വിശദികരിക്കുമ്പോൾ മനസിലാകും. മൂന്നമതൊരാളിന്റെ കണ്ണിൽ എന്താണ് വരുന്നത് എന്നതിനെകൂടി നാം ശ്രദ്ധിക്കുന്നത് നല്ലതല്ലെ. ലേഖനങ്ങൾ വേറിട്ടു നിൽക്കുമ്പോൾ ആ ആർട്ടിക്കിൾ വായിക്കുന്നയാൾക്ക് കൺഫ്യൂഷൻ ഉണ്ടാക്കാം. കേരള നിയമസഭയിൽ നമ്മുക്ക് എത്ര മന്ത്രിസഭകളും ഉപവിഭാഗമായി ചേർത്ത് ലേഖനത്തെ വിശദീകരിക്കരുതെ. ഇത് എന്റെ മാത്രം അഭിപ്രായം. നിങ്ങൾ തീരുമാനിക്കു.--രാജേഷ് ഉണുപ്പള്ളി Talk‍ 15:12, 3 നവംബർ 2013 (UTC)[മറുപടി]
ഈ ലേഖനം കുറച്ചു വിപുലമാണ്, ഒന്നിന്റെ ഉപവിഭാഗമാക്കാൻ കഴിയില്ല. അതുകൊണ്ടാണ് പുതിയ താൾ തുടങ്ങിയത്. ബിപിൻ (സംവാദം) 15:19, 3 നവംബർ 2013 (UTC)[മറുപടി]

float--117.218.66.74 05:21, 5 നവംബർ 2013 (UTC)[മറുപടി]

വ്യവസായ ബന്ധബിൽ എന്ന ഉപതലക്കെട്ടിൽ അവസാന ഭാഗം മുറിഞ്ഞു പോയതായി കാണുന്നു. ആരെങ്കിലും ശരിയാക്കിയാൽ നന്നായിരുന്നു--Apnarahman (സംവാദം) 01:21, 6 നവംബർ 2013 (UTC)--Apnarahman (സംവാദം) 01:21, 6 നവംബർ 2013 (UTC)[മറുപടി]

ശരിയാക്കിയിട്ടുണ്ട് ബിപിൻ (സംവാദം) 04:29, 6 നവംബർ 2013 (UTC)[മറുപടി]