സംവാദം:ഏകാന്തതയുടെ നൂറ് വർഷങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1897-ൽ ഈ നോവൽ പ്രസിദ്ധീകരിച്ചു :::: ഇത് തെറ്റല്ലേ ? 1967 അല്ലെ ഇത് രസിദ്ധീകരിച്ചതു ?--—ഈ തിരുത്തൽ നടത്തിയത് Ashok.tcr (സം‌വാദംസംഭാവനകൾ)

തിരുത്തി.--റോജി പാലാ (സംവാദം) 10:22, 9 ജൂലൈ 2012 (UTC)

"അദ്ദേഹവും സ്വന്തം നാട്ടുകാരും കൂട്ടുകാരും ഭാര്യയും ഒക്കെ കഥാപാത്രങ്ങളായ ഒരു നോവലായിരുന്നു അത്" എന്നു പറയുന്നതു ശരിയോ? നോവൽ പത്തിരുപതു വർഷം മുൻപ് വായിച്ചിട്ടുണ്ട്. അതിനെക്കുറിച്ചും വല്ലതുമൊക്കെ വായിച്ചിട്ടുണ്ട്. Macondo മാർക്കേസിന്റെ ഗ്രാമത്തിന്റെ ചിത്രമാകാം. എന്നാൽ മാർക്കേസും ഭാര്യയും ഒക്കെ നോവലിൽ കഥാപാത്രങ്ങളാണെങ്കിൽ അത് ഓർമ്മയിലില്ല. കൊളംബിയയുടെ കഥ നോവലിസ്റ്റിന്റെ തന്നെ കഥയാണ് എന്ന അർത്ഥത്തിൽ എഴുതിയതാണെങ്കിൽ അതു വ്യക്തമാക്കേണ്ടി വരും. ഇപ്പോൾ എഴുതിയിരിക്കുന്നതു മാറ്റി എഴുതേണ്ടി വരും.ജോർജുകുട്ടി (സംവാദം) 12:11, 9 ജൂലൈ 2012 (UTC)