സംവാദം:എ.കെ. ലോഹിതദാസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തോപ്പിൽ ഭാസിയുടെ നാടകവേദിക്കായി 1986-ൽ നാടകത്തിന് തിരക്കഥ എഴുതിക്കൊണ്ട് അദ്ദേഹം മലയാള നാടകവേദിയിൽ പ്രവേശിച്ചു. തോപ്പിൽ ഭാസിയുടെ ഇടതുപക്ഷ (സി.പി.ഐ) ചായ്‌വുള്ള ‘കേരള പീപ്പിൾസ് ആർട്സ് ക്ലബ്’ എന്ന നാടകവേദിക്കായി ആയിരുന്നു ആദ്യ തിരക്കഥ. ഈ തിരക്കഥയ്ക്ക് ലോഹിതദാസിന് സംസ്ഥാന അവാർഡ് ലഭിച്ചു.

നാടകത്തിന്റെ ലിഖിതപാഠത്തിന് തിരക്കഥ എന്നു പറയാറില്ല. ഡോ.മഹേഷ് മംഗലാട്ട് 06:44, 20 മേയ് 2007 (UTC)[മറുപടി]

നാടകം എഴുതിക്കൊണ്ട് എന്നു പറയാമോ? ഇംഗ്ലീഷിൽ A play by author, Drama screenplay, എന്നൊക്കെയാണ് പറയാറുള്ളത്. എന്താണ് ശരിയായ തർജ്ജിമ? Simynazareth 06:55, 20 മേയ് 2007 (UTC)simynazareth[മറുപടി]

തോപ്പിൽ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്കു വേണ്ടി നാടകരചനനിർവഹിച്ചുകൊണ്ട് എന്നായാൽ പോരേ? നാടകം,ലിഖിതപാഠം എന്നെല്ലാം നാടകകൃതിയെക്കുറിച്ച് പറയും.തിരക്കഥ Screenplayയ്ക്കുള്ള വാക്കാണ്. ഡോ.മഹേഷ് മംഗലാട്ട് 05:26, 21 മേയ് 2007 (UTC)[മറുപടി]

തിരുത്തി. തെറ്റു ചൂണ്ടിക്കാണിച്ചതിന് നന്ദി. Simynazareth 05:37, 21 മേയ് 2007 (UTC)simynazareth[മറുപടി]

1997-ൽ ഭൂതക്കണ്ണാ‍ടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്. ഈ ചിത്രത്തിന്‌ മികച്ച ചലചിത്രത്തിനുള്ള 45-ആമത് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. ഭൂതക്കണ്ണാടിക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ടോ? -- റസിമാൻ ടി വി 07:30, 7 ജൂലൈ 2009 (UTC)[മറുപടി]

ഇല്ല, 1997-ലെ ദേശീയ അവാർഡ് ലഭിച്ച ചിത്രം ദേ ഇവിടെ കാണാം. ഭൂതക്കണ്ണാടിക്ക് ലഭിച്ചത് സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ്.--Subeesh Talk‍ 10:04, 7 ജൂലൈ 2009 (UTC)[മറുപടി]


  • ആറാമതായി കൊടുത്തിരിക്കുന്ന അവലംബം തെറ്റാണല്ലോ അതിൽ പുരസ്കാരങ്ങളെക്കുറിച്ച് ഒന്നും തന്നെ കാണുന്നില്ല. ലേഖനത്തിൽ എല്ലാ പുരസ്കാരങ്ങൾക്കും അവലംബമായിക്കൊടുത്തിരിക്കുന്നത് അതാണു താനും.--Subeesh Talk‍ 10:18, 7 ജൂലൈ 2009 (UTC)[മറുപടി]
അന്നത്തെ മാതൃഭൂമിയിൽ "ദാസിനെത്തേടിവന്ന പുരസ്കാരങ്ങൾ" എന്ന ഒരു വാർത്തയുണ്ടായിരുന്നു. ഇപ്പോൾ തപ്പിയിട്ട് കാണുന്നില്ല. :(--Vssun 12:22, 7 ജൂലൈ 2009 (UTC)[മറുപടി]
എന്തായാലും ദേശീയപുരസ്കാരപരാമർശം നീക്കം ചെയ്തു. --Vssun 14:35, 7 ജൂലൈ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:എ.കെ._ലോഹിതദാസ്&oldid=664318" എന്ന താളിൽനിന്ന് ശേഖരിച്ചത്