സംവാദം:എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാമാട്ടിയല്ലേ?--Vssun (സുനിൽ) 02:27, 20 ജൂൺ 2010 (UTC)[മറുപടി]

അക്ഷരത്തെറ്റായിരുന്നിരിക്കണം. തലക്കെട്ട് മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 04:49, 20 ജൂൺ 2010 (UTC)[മറുപടി]

അവിചാരിതമാണെന്ന് കരുതുന്നില്ല. ലേഖനത്തിൽ നിരവധി സ്ഥലങ്ങളിൽ അങ്ങനെ കാണുന്നുണ്ട്.--Vssun (സുനിൽ) 06:44, 20 ജൂൺ 2010 (UTC)[മറുപടി]

PRD സൈറ്റിൽ മാമാട്ടി ആണ് -- റസിമാൻ ടി വി 07:08, 20 ജൂൺ 2010 (UTC)[മറുപടി]
CDയുടെ കവറിൽ മാമാട്ടുക്കുട്ടിയമ്മയ്ക്ക് എന്ന് കണ്ടു. വാങ്ങാത്തതിനാൽ സിനിമയിൽ എന്താണെന്നറിയില്ല.--Naveen Sankar 07:11, 20 ജൂൺ 2010 (UTC)[മറുപടി]
ക്ലിപ്പിന്റെ തുടക്കം കാണുക - മാമാട്ടു തന്നെ. പാട്ടും കേൾക്കുക.--Naveen Sankar 07:21, 20 ജൂൺ 2010 (UTC)[മറുപടി]
"മാമാട്ടുക്കുട്ടിയമ്മേ മാമുണ്ണാനോടിവായോ.." എന്ന വരി ശ്രദ്ധിക്കുക--Naveen Sankar 07:24, 20 ജൂൺ 2010 (UTC)[മറുപടി]
ആകെ കൺഫ്യൂഷനാകുന്നല്ലോ. പത്രങ്ങളിലും ഫീച്ചറുകളിലും ഗൂഗിൾ സർച്ചിലുമൊക്കെ മാമാട്ടിക്കാണ് മൃഗീയഭൂരിപക്ഷം. ഇതെങ്ങനെ സംഭവിച്ചു? -- റസിമാൻ ടി വി 07:30, 20 ജൂൺ 2010 (UTC)[മറുപടി]

ജീവിതത്തിൽ ആദ്യമായി കേട്ടോർമ്മയുള്ള പാട്ടിലൊന്നായിരിക്കണം ഇത്. ഇപ്പോൾ കേട്ടപ്പോൾ മാത്രമാണ് മാമാട്ടിയല്ല മാമാട്ടുവാണെന്ന് മനസിലായത്. --Vssun (സുനിൽ) 07:38, 20 ജൂൺ 2010 (UTC)[മറുപടി]

ഇനി ഫാസിലിന്റെ പടമല്ലേ? ഇരട്ട ക്ലൈമാക്സ് പോലെ ഇരട്ടപേരുണ്ടോ?‌--Vssun (സുനിൽ) 07:39, 20 ജൂൺ 2010 (UTC)[മറുപടി]

പ്രിയ സുഹൃത്തുക്കളേ.., സിനിമയിൽ എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് എന്നു തന്നെയാണ്‌. സ്നേഹപൂർവ്വം--Pathaayan 01:02, 21 ജൂൺ 2010 (UTC)[മറുപടി]