സംവാദം:ഈനാമ്പേച്ചി (ജനുസ്സ്)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊട്ടിച്ചക്കിയെ ഈ താളിലേക്ക് തിരിച്ചുവിടാമല്ലോ അല്ലേ? —ഈ തിരുത്തൽ നടത്തിയത് Vssun (സം‌വാദംസംഭാവനകൾ)


ഈനാമ്പേച്ചിയ്ക്ക് ഇങ്ങനെയും ഒരു പേരുണ്ടോ? ഉണ്ടാകാം. ഈ ലേഖനത്തിൽ ഇംഗ്ലീഷ് ലേഖനത്തിൽ ഉള്ള വിവരങ്ങൾ മാത്രമേയുള്ളു. കേരളത്തിലും കാണപ്പെടുന്ന കൗതുകകമുണർത്തുന്ന ഒരു ജന്തു എന്ന നിലയ്ക്ക്, കൂടുതൽ വിവരങ്ങൾ ലേഖനത്തിൽ ചേർക്കാനുണ്ടാകും. ഈനാമ്പേച്ചിയെക്കുറിച്ച് കേരളത്തിലെ ചില പ്രദേശങ്ങളിൽ പ്രേതപ്പേടി പോലും ഉണ്ടെന്നു കേട്ടിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് രാഷ്ട്രീയവും മറ്റും എഴുതാൻ ബുദ്ധിമുട്ടുണ്ടായപ്പോൾ, കേരളത്തിലെ പത്രങ്ങൾ നേരിട്ട വിഷയദാരിദ്ര്യം പരിഹരിക്കാൻ ഈനാമ്പേച്ചി ഏറെ ഉപകരിച്ചു. എവിടെയെങ്കിലും ഒരീനാമ്പേച്ചിയെ കണ്ടാൽ അത് ഒന്നാം പേജിൽ വെണ്ടക്കാ തലക്കെട്ടിൽ വാർത്ത ആയിരുന്നു അന്ന്. ഈനാമ്പേച്ചികളുടെ ആ സുവർണ്ണയുഗത്തിൽ അവയെക്കുറിച്ചുള്ള പരമ്പര വരെ മലയാളമനോരമയിൽ വന്നിട്ടുണ്ട്. ഈനാമ്പേച്ചിയുമായുള്ള ഇന്റർ‌വ്യൂ വന്നതായി മാത്രം ഓർമ്മയില്ലെന്നേയുള്ളൂ.:)Georgekutty 11:52, 28 ഓഗസ്റ്റ് 2010 (UTC)[മറുപടി]
രാത്രി ചുരുണ്ടുകൂടി പന്തുപോലെ ഉരുണ്ടുപോകുന്ന ഈ ജീവിക്ക് നാട്ടിൽ പറയുന്ന പേരാണ്‌ പൊട്ടിച്ചക്കി എന്നത്. ഈ പേര് എത്രത്തോളം വ്യാപകമാണെന്നറിയില്ല. ചെറുപ്പത്തിൽ പ്രേതപിശാചുക്കളുമായി ബന്ധപ്പെടുത്തി പിള്ളേരെ പേടിപ്പിക്കുന്നത് ഈ പേരുകൊണ്ടായിരുന്നു. റീഡയറക്റ്റ് ചെയ്യുന്നു. പിന്നെ ഈ ജീവിയുടെ ശബ്ദത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? --Vssun (സുനിൽ) 12:11, 28 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഉടുമ്പ് എന്ന് പറയുന്നതും ഇതിനെ ആണോ? അതോ ഇതേ കുടുംബത്തിൽ പെടുന്ന വേരൊരു ജീവി ആണോ അത്?--ഷിജു അലക്സ് 14:04, 28 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അല്ലല്ല. ഉടുമ്പ് സസ്തനി പോലുമല്ല. അതൊരു ഉരഗമാണ്‌, മോണിട്ടർ ലിസാഡ്Georgekutty 14:34, 28 ഓഗസ്റ്റ് 2010 (UTC)[മറുപടി]