സംവാദം:ഇസ്‌ലാമിക വസ്ത്രധാരണ രീതി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യാന്ത്രികവിവർത്തനം[തിരുത്തുക]

ലേഖനം മൊത്തത്തിൽ യാന്ത്രിക വിവർത്തനം നടത്തിയരൂപത്തിലാണ് കാണുന്നത്.--Irshadpp (സംവാദം) 09:48, 24 ഓഗസ്റ്റ് 2020 (UTC)[മറുപടി]

പ്രസക്തമല്ലാത്ത ചിത്രങ്ങൾ[തിരുത്തുക]

ചെറിയ ഒരു ലേഖനമായ ഈ താളിൽ ഇത്രയധികം ചിത്രങ്ങൾ ചേർക്കുന്നതിന്റെ പ്രസക്തി എന്താണ്. ചേർക്കപ്പെട്ട ചിത്രങ്ങൾ ലേഖനവുമായി ബന്ധമില്ലാത്തതായി തോന്നുന്നു. ഇസ്‌ലാമിക വസ്ത്രധാരണരീതി എന്നത് ഒരു മതനിയമത്തെ പറ്റി എഴുതപ്പെട്ടതായാണ് തോന്നുന്നത്. ഇംഗ്ലീഷ് ലേഖനത്തിലും അങ്ങനെയാണ് കാണപ്പെടുന്നത് (3700 വാക്കുകളുള്ള ഇംഗ്ലീഷ് ലേഖനത്തിൽ വിഷയബന്ധിതമായ 9 ചിത്രങ്ങളുള്ളപ്പോൾ 195 വാക്കുകളുള്ള ഇവിടെ 13 ചിത്രങ്ങളാണ്- അതും വിഷയബന്ധമില്ലാത്തവയാണ് അധികവും). ഇവിടെ ജോർദ്ദാനിലെ രാജകുടുംബത്തിലെ നാല് ചിത്രങ്ങൾ, തുർക്കിയിലെ മൂന്ന് നേതാക്കൾ തുടങ്ങിയ ചിത്രങ്ങൾ ചേർക്കപ്പെട്ടത് ലേഖനത്തിൽ അപ്രസക്തമായി തോന്നുന്നു. ഇംഗ്ലീഷ് ലേഖനത്തെ ആസ്പദമാക്കി ഒരു പൊളിച്ചെഴുത്ത് ഉദ്ദേശിക്കുന്നുണ്ട്.--Irshadpp (സംവാദം) 06:29, 2 മാർച്ച് 2021 (UTC)[മറുപടി]

ശക്തിയായി പ്രതിഷേധിക്കുന്നു[തിരുത്തുക]

ഇസ്ലാമിക വസ്ത്രധാരണരീതിയെപ്പറ്റിയുള്ള ലേഖനത്തിൽ ലോകത്തെ വിവിധയിടങ്ങളിലെ ഇസ്ലാം മതത്തിലെ അംഗങ്ങളുടെ വസ്ത്രധാരണത്തിന്റെ ചിത്രങ്ങൾ ചേർത്തത് നീക്കിയതിൽ അതിശക്തമായി പ്രതിഷേധിക്കുന്നു. നമ്മുടെ അജണ്ട നടപ്പാക്കാൻ വിക്കിലേഖനത്തെ ഉപയോഗിക്കരുത്.--Vinayaraj (സംവാദം) 13:43, 3 മാർച്ച് 2021 (UTC)[മറുപടി]

തൊട്ടുമുകളിലെ സംവാദത്തിൽ പങ്കെടുക്കാമോ?--Irshadpp (സംവാദം) 14:00, 3 മാർച്ച് 2021 (UTC)[മറുപടി]