സംവാദം:ആര്യഭടൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആര്യഭടീയം ഗീതിവൃത്തത്തിൽ ആണോ? ആര്യാവൃത്തത്തിൽ ആണെന്നാണു് എന്റെ അറിവു്.

ഉദാഹരണത്തിനു്, പൈയുടെ മൂല്യം തരുന്ന ഈ ശ്ലോകം നോക്കൂ:

ചതുരധി/കം ശത/മഷ്ടഗു/ണം ദ്വാ/ഷഷ്ടി/സ്തഥാ ച/തുർത്ഥാ/ണാം
അയുത/ദ്വയവി/ഷ്കംഭ/സ്യാസ/ന്നോ വൃ/ത്ത/പരിണാ/ഹഃ

ഉത്തരാർദ്ധത്തിൽ ആറാമത്തെ ഗണത്തിൽ നാലു മാത്രകളില്ല, ഒരു ലഘു മാത്രമേ ഉള്ളൂ എന്നു ശ്രദ്ധിക്കുക.

ആര്യാവൃത്തത്തിൽ എഴുതിയതുകൊണ്ടാണു് ആര്യഭടീയം എന്ന പേരു പുസ്തകത്തിനും ആര്യഭടൻ എന്ന പേരു ഗ്രന്ഥകർത്താവിനും കിട്ടിയതു് എന്നു് എവിടെയോ കേട്ടിട്ടുണ്ടു്. ശരിയാണോ എന്നറിയില്ല. Umesh | ഉമേഷ് 18:47, 13 ഓഗസ്റ്റ്‌ 2006 (UTC)

ആര്യഭടീയത്തെപ്പറ്റിയുള്ള ഇംഗ്ലീഷ് വിക്കിപീഡിയ [ലേഖനത്തിൽ] ഇങ്ങനെ കാണുന്നു:

The Aryabhatiya begins with an introduction called the "Dasagitika" or "Ten Giti Stanzas."

ആര്യഭടീയത്തിലെ ആദ്യത്തെ പത്തു ശ്ലോകങ്ങൾ ഗീതിവൃത്തത്തിലാണെന്നാണു് ഇതിന്റെ അർത്ഥം. “ഗീതിവൃത്തത്തിലുള്ള ശ്ലോകങ്ങൾ” എന്നാണോ “പത്തു ശ്ലോകങ്ങൾ എന്നാണോ “ദശഗീതിക” എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു് എന്നറിയില്ല. അതുപോലെ ആര്യാവൃത്തത്തെയും ഗീതി എന്നു വിളിക്കുമോ എന്നറിയില്ല. ഈ രണ്ടു കാരണങ്ങൾ കൊണ്ടാണു ലേഖനങ്ങൾ നേരേ എഡിറ്റു ചെയ്യാതെ ഞാൻ അഭിപ്രായങ്ങൾ ഇവിടെ ഇട്ടതു്. ഇംഗ്ലീഷ് വിക്കിപീഡിയയിലും തെറ്റുകളുണ്ടെങ്കിൽ തിരുത്തണമല്ലോ. Umesh | ഉമേഷ് 18:11, 14 ഓഗസ്റ്റ്‌ 2006 (UTC)

ആര്യഭടീയം പരിശോധിച്ചു. ഗീതികാപാദത്തിലെ ആദ്യത്തെ ഒരു ശ്ലോകമൊഴികെ പിന്നീടുള്ള പത്തു ശ്ലോകങ്ങളും ഗീതിവൃത്തത്തിൽ ആണു്. ബാക്കി പുസ്തകം മുഴുവനും ആര്യാവൃത്തത്തിൽ ആണു്. ലേഖനത്തിൽ വേണ്ട തിരുത്തുകൾ ചെയ്യാം. Umesh | ഉമേഷ് 14:17, 16 ഓഗസ്റ്റ്‌ 2006 (UTC)


ആര്യഭടന്റെ ജന്മദേശം[തിരുത്തുക]

ആര്യഭടനെക്കുറിച്ചുള്ള ലേഖനത്തിൽ http://ml.wikipedia.org/wiki/%E0%B4%86%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AD%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B5%8D%E2%80%8D ആര്യഭടൻ കേരളീയനാണ്‌ എന്ന പ്രസ്താപനക്ക്‌ തെളിവ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌
അദ്ദേഹത്തിന്റെ കൃതിയായ ആര്യഭടീയത്തിന്റെ ആദ്യകോപ്പി നമുക്ക്‌ കിട്ടിയത്‌ മലയാളത്തിലണ്‌ ഇതൊരു തെളിവല്ലേ? Manojps 04:33, 17 ഓഗസ്റ്റ്‌ 2007 (UTC)


എ.ഡി. 500- കാലഘട്ടത്തിൽ ‍ ആണ് ആര്യഭടൻ ജീവിച്ചിരുന്നത് എന്നു ലേഖനത്തിൽ തന്നെ കാണുന്നു. അന്ന് മലയാള ഭാഷ ഉണ്ടായിരുന്നോ? അപ്പോ മലയാളത്തിൽ ലഭിച്ചു എന്നു പറയുന്നത് എങ്ങനെ? ആര്യഭടീയം സംസ്കൃതത്തിലല്ലേ രചിച്ചത്.

ആര്യ ഭടന്റെ ജന്മദേശത്തെ പറ്റി തർക്കങ്ങൾ ഉണ്ട്. ഗുജറാത്ത് ആണെന്നും കേരളമാണെന്നും രണ്ട് വാദങ്ങൾ ഉണ്ട്. ഗുജറാത്ത് ആണെന്ന വാദത്തിനാണെന്നു തോന്നുന്നു ഇപ്പോൾ കൂടുതൽ തെളിവുകൾ ഉള്ളത്. റിസേർച്ച് ചെയ്യേണ്ട വിഷയമാണത്. --Shiju Alex 04:54, 17 ഓഗസ്റ്റ്‌ 2007 (UTC)


അദ്ദേഹത്തിന്റെ കൃതി ലഭിച്ചത് കേരളത്തിൽ നിന്നാണ്‌ എന്നാണ്‌ അതിനർത്ഥം അല്ലാതെ മലയാളത്തിൽ എന്നല്ല. --ചള്ളിയാൻ 05:41, 17 ഓഗസ്റ്റ്‌ 2007 (UTC)


[1] ഈ പി ഡി എഫ് ഫയൽ കാണുക.--Shiju Alex 06:03, 17 ഓഗസ്റ്റ്‌ 2007 (UTC)

" എ.ഡി. 500 -ല് കേരളത്തിൻറെ വ്യവഹാര ഭാഷ മലയാളമല്ലായിരുന്നില്ലല്ലോ?. അപ്പോൾ പിന്നെ മലയാളത്തിൽ ആ കൃതി ലഭിക്കാനിടയില്ല. മാത്രവുമല്ല. പാലിയിലോ സംസ്കൃതത്തിലോ ആണ് അത് രചിക്കപ്പെട്ടത്. അത് വായിക്കുന്നവർ നിരവധി അക്കാലത്ത് കേരളത്തിൽ ഉണ്ടായിരുന്നു. മലയാളം തർജ്ജമയുടെ ആവശ്യമേ ഉണ്ടായിരുന്നില്ല.


പിന്നെ ആദ്യകൃതി കിട്ടുന്നതു കൊണ്ട് അദ്ദേഹം കേരളീയനാവുന്നില്ല. മറ്റു ബുദ്ധമതക്കാരെ പോലെ കേരളത്തിലും അദ്ദേഹം വന്നിരുന്നു. ശ്രീലങ്കയിൽ നിന്നോ ശ്രീലങ്കയിലേക്കുള്ള മാർഗ്ഗ മദ്ധ്യേയോ. കേരളത്തിൽ ജ്ഞാനികളെ ദൈവ തുല്യം ആരാധിച്ചിരുന്നുവല്ലോ, മാത്രവുമല്ല. ജ്യോതിശാസ്രത്രത്തെ രാജാക്കന്മാരടക്കം വളരെ താല്പര്യപൂര്വ്വം പഠിച്ചിരുന്നു. അക്കാലത്തെ പ്രബലരായിരുന്ന ഈഴവരിൽ ഒരു വിഭാഗം ജ്യോതിഷപഠനം പ്രധാന വിഷയമായി എടുത്തിരുന്നു. അങ്ങനെയായിരിക്കണം ആര്യഭടന്റെ ഗ്രന്ഥം കേരളത്തിൽ ഇത്ര സ്വീകാര്യമായതും അതിന്റെ ആദ്യ കോപ്പി (സംസ്കൃതത്തിൽ) ഇവിടെ നിന്ന് ലഭിച്ചതും [2] വായിച്ചില്ല. സമയം കിട്ടുമ്പോൾ വായിക്കാം. --ചള്ളിയാൻ ♫ ♫ 02:18, 1 സെപ്റ്റംബർ 2008 (UTC)[മറുപടി]

മഹാരാഷ്ട്രയാണെന്ന് ഇംഗ്ലീഷ് വിക്കി..--Vssun 10:45, 17 നവംബർ 2008 (UTC)[മറുപടി]

തിരിച്ചുവിടൽ[തിരുത്തുക]

ആര്യഭടൻ എന്നത് ഒരു ഗണിതശാസ്ത്രജ്ഞന്റെ പേരും ആര്യഭട്ട എന്നത് കൃത്രിമോപഗ്രഹത്തിന്റെ പേരും അല്ലേ? ഇപ്രകാരം തിരിച്ചുവിടൽ പറ്റുമോ?Salini 00:43, 1 സെപ്റ്റംബർ 2008 (UTC)Salini[മറുപടി]

ആര്യഭട്ട എന്ന കൃതിമ ഉപഗ്രഹത്തെക്കുറിച്ചു കുറച്ച് 1-2 ഖണ്ഡിക എഴുതിയാൽ ആ തിരിച്ചു വിടൽ താൾ ഒഴിവാക്കാം.--Shiju Alex|ഷിജു അലക്സ് 02:04, 1 സെപ്റ്റംബർ 2008 (UTC)[മറുപടി]

ആര്യഭട്ടൻ എന്ന പേരിൽ രണ്ട് ഗണിതശാസ്ത്രജ്ഞന്മാരുണ്ട്.ഒരാൾ 5ആം നൂറ്റാണ്ടിലും രണ്ടാമത്തേയാൾ 10അം നൂറ്റാണ്ടിലും.http://www.nationmaster.com/encyclopedia./Aryabhata-II Salini 01:18, 4 സെപ്റ്റംബർ 2008 (UTC)Salini[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആര്യഭടൻ&oldid=660644" എന്ന താളിൽനിന്ന് ശേഖരിച്ചത്