സംവാദം:ആണി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാൽപാദത്തിൽ ഉണ്ടാവുന്ന ഒരു രോഗത്തിന് ആണി രോഗം എന്ന് കേരളത്തിൽ പരക്കെ അറിയപ്പെടുന്നുണ്ട്. നാനാർത്ഥപേജ് ആവശ്യമായി വന്നേക്കാം. noble 07:32, 14 ജനുവരി 2009 (UTC)[മറുപടി]

അതെ, പക്ഷെ ആണി എന്ന തലക്കെട്ട് ഇതിലേക്ക് തന്നെയായിരിക്കണം --ജുനൈദ് (സം‌വാദം) 07:41, 14 ജനുവരി 2009 (UTC)[മറുപടി]

ഇത് ആണി, മറ്റേത് ആണിരോഗം, വേറൊന്നുണ്ട്, ആവണി മാസം അതും ആണി എന്നറിയപ്പെടും. ആണി നെയിൽ മാത്രം മതി എന്നാണെന്റെ അഭിപ്രായം --ചള്ളിയാൻ ♫ ♫ 07:55, 14 ജനുവരി 2009 (UTC)[മറുപടി]

നഖത്തിനും nail എന്ന് തന്നെയല്ലേ പറയുന്നത്? --ജുനൈദ് (സം‌വാദം) 08:21, 14 ജനുവരി 2009 (UTC)[മറുപടി]
രണ്ട് വസ്തുക്കളെ തമ്മിൽ ബന്ധിപ്പിച്ചു നിർത്താൻ ഉപയോഗിക്കുന്ന ഏതു വസ്തുവിനേയും ആണി എന്നു പറയുമല്ലോ.  ഉദാഹരണം - അച്ചാണി.  

അത് അച്ചുതണ്ടിൽ ചക്രം ഉറപ്പിച്ചുനിർത്താനുള്ള ആണിയല്ലേ. മരം കൊണ്ടുള്ള ആണികൾ ഇപ്പോഴും ധാരാളമായിത്തന്നെ ഉപയോഗിക്കുന്നുണ്ടല്ലൊ. അതുകൊണ്ട് ഇരുമ്പാണിയെ മാത്രം ആണിയുടെ ഗണത്തിൽ പെടുത്തുന്നത് ഉചിതമാവില്ലല്ലോ. --Chandrapaadam 15:39, 6 ഫെബ്രുവരി 2009 (UTC)[മറുപടി]

ചിലയിടങ്ങളിൽ വെള്ളം പോകുന്ന തോടിനും ആണി എന്നു പറയുന്നത് കേട്ടിട്ടുണ്ട്. --ജ്യോതിസ് 23:12, 6 ഫെബ്രുവരി 2009 (UTC)[മറുപടി]

ആണിക്കല്ല് എന്നു പറയുന്നത് എന്താൺ്?--Chandrapaadam 05:52, 7 ഫെബ്രുവരി 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആണി&oldid=660192" എന്ന താളിൽനിന്ന് ശേഖരിച്ചത്