സംവാദം:അനിത നായർ
ശ്രദ്ധേയത
[തിരുത്തുക]പ്രശസ്തയായ ഒരു ഇൻഡോ-ഇംഗ്ലീഷ് എഴുത്തുകാരി തന്നെയാണ് അനിത നായർ. അവരുടെ ശ്രദ്ധേയത ചോദ്യം ചെയ്യുന്നതിന് മുൻപ് ഒന്നു ഗൂഗിൾ ചെയ്തു നോക്കാമായിരുന്നു. 'തെളിവ്' ചോദിക്കുന്നതിൽ വിരോധമില്ലെന്നു മാത്രമല്ല ലേഖനങ്ങളുടെ നിലവാരം മോശമാകാതിരിക്കുവാനും സഹായകരമാണ്. അതു തുടരുക തന്നെ വേണം. പക്ഷേ, അവലംബങ്ങളുടെ അപര്യാപ്തത ഉണ്ടെന്നു തോന്നുന്ന വരികൾക്ക് തെളിവ്' ചോദിക്കുന്നതോടൊപ്പം നെറ്റിൽ ഒന്നു തിരഞ്ഞു വിശ്വസനീയമായ അവലംബങ്ങൾ ലഭ്യമാണോ എന്ന് നോക്കുകയും ലഭ്യമാണെങ്കിൽ അവ ചേർത്ത് ലേഖനത്തിന്റെ വിശ്വാസ്യതയും നിലവാരവും ഉയർത്തുവാനുള്ള ചെറിയ ശ്രമം കൂടി നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഏതായാലും ചോദിച്ച അവലംബങ്ങൾ ഒരോന്നായി ചേർത്തു കൊള്ളാം.---Johnchacks (സംവാദം) 02:39, 13 ഫെബ്രുവരി 2012 (UTC)
- എല്ലാം അഭിമുഖങ്ങളാണല്ലോ ?? അല്ലാതെ ഒരെണ്ണം കിട്ടിയത് ഇതും !! ഇതൊട്ട് വിശ്വസിക്കാനും വയ്യ. --സുഗീഷ് (സംവാദം) 04:25, 13 ഫെബ്രുവരി 2012 (UTC)
- അഭിമുഖങ്ങളോടൊപ്പം അവരെ പരിചയപ്പെടുത്തുന്ന ഒരു ഭാഗം കൂടിയുണ്ട്. ---Johnchacks (സംവാദം) 05:15, 13 ഫെബ്രുവരി 2012 (UTC)
ഇതാ നെറ്റിൽ നിന്നും അനിത നായരെപ്പറ്റിയും അവരുടെ കൃതികളെപ്പറ്റിയും ലഭ്യമായ ചില പരാമർശങ്ങൾ: http://books.google.co.in/books?id=ftg5MspixicC&pg=PA115&lpg=PA115&dq=Ladies+Coupe+was+rated+as+one+of+2002%27s+top+five+books&source=bl&ots=iwxKZwRMNJ&sig=dnLhKW-Lzl1JscNH5EoRSrX6sUE&hl=en&sa=X&ei=cAs4T87aKsS3rAfkhfDVBQ&ved=0CCYQ6AEwAQ#v=onepage&q=Ladies%20Coupe%20was%20rated%20as%20one%20of%202002%27s%20top%20five%20books&f=false
http://www.harpercollins.co.in/AIS_File/1004_AISOctoberFinalFilewithnewisbnchange.pdf
http://impressions.org.in/jan11/ar_alpanar.html
http://www.languageinindia.com/oct2009/chandradissertation.html
http://www.induswomanwriting.com/famous-indian-women-writers.html
http://www.penguinbooksindia.com/puffin/Authors/_Anita_Nair.aspx
http://www.worldcat.org/identities/lccn-no00-15380
ഈ ലിങ്കുകളുടെ ആധികാരികതയും വിവരങ്ങളുടെ വിശ്വസനീയതയും സുഗീഷിനു വിട്ടു തരുന്നു. ---Johnchacks (സംവാദം) 05:15, 13 ഫെബ്രുവരി 2012 (UTC)
അനിത നായരെപ്പറ്റിയുള്ള സ.വി.കോ ലേഖനത്തിന്റെ കണ്ണിയും ഇവിടെ ചേർക്കുന്നു ---Johnchacks (സംവാദം) 15:40, 13 ഫെബ്രുവരി 2012 (UTC)
- അനിത നായർ ശ്രദ്ധേയതയുള്ള ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയാണ്. ശ്രദ്ധേയത ഫലകം ചേർത്തത് ആവശ്യമില്ലെന്ന് കരുതുന്നു . --അനൂപ് | Anoop (സംവാദം) 16:35, 13 ഫെബ്രുവരി 2012 (UTC)
- എഴുത്തുകാരുടെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാം. താഴെക്കാണിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കപ്പെടുന്നുണ്ടെങ്കിൽ വ്യക്തി വിക്കിപീഡിയയിൽ വരാൻ തക്കവണ്ണം ശ്രദ്ധേയനാണെന്ന് കണക്കാക്കാം.
- സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി
- ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10
- പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി:
- 50 വർഷത്തിനു ശേഷവും പുതിയ പ്രതികൾ പുറത്തിറങ്ങുന്നു
- കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക
- പാഠപുസ്തകമായി അംഗീകരിച്ച കൃതി
- രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി
- മറ്റ് ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി
ഇത്രയുമാണ് എഴുത്തുകാരുടെ ശ്രദ്ധേയതാ നയത്തിൽ പറഞ്ഞിരിക്കുന്നത്. ഇതിൽ പാലിക്കാൻ സാധ്യതയുള്ളത് 25 ലേറെ ഭാഷകളിലേയ്ക്കുള്ള വിവർത്തനം എന്ന കാര്യം മാത്രമാണ്..
ഭാഷകൾ ഏതൊക്കെ എന്നു പോലും പറയാതെ 25ലേറേ ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്തിട്ടുണ്ട് എന്നു പറഞ്ഞിട്ട് ഒരു കാര്യവുംഇല്ല.--സുഗീഷ് (സംവാദം) 17:37, 13 ഫെബ്രുവരി 2012 (UTC)
മുകളിൽ ചേർത്തിരിക്കുന്ന മാനദണ്ഡങ്ങളിൽ ഒന്നല്ല മൂന്നെണ്ണം കൃത്യമായും പാലിക്കുന്നുണ്ടെന്ന് നിസ്സംശയം പറയാം.
- ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10. ഇതാ നോക്കുക:
- Satyr of the Subway & Eleven Other Stories --- Penguin, Har Anand Books
- The Better Man --- Penguin ,Picador ,DC Books
- Ladies Coupé --- Penguin, DC Books
- Puffin Book of World Myths and Legends --- Puffin Books (children's imprint of Penguin Books)
- Living Next Door To Alise ---Puffin Books
- Mistress --- Penguin, DC Books
- Magical Indian Myths --- Penguin Books, Mathrubhumi Books
- Goodnight and God Bless ---Penguin
- Lessons In Forgetting --- HarperCollins,DC Book
- Chemmeen --- HarperCollins
- പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി:
Better Man, Ladies Coupé എന്നിവ Best Sellers ആണ്. ഇവയിൽ Ladies Coupé നല്ല രീതിയിൽ നിരൂപകപ്രശംസ നേടിയിട്ടുണ്ട്. Mistress പോലെയുള്ള മറ്റ് കൃതികളും മാധ്യമശ്രദ്ധ നേടിയവയാണ്.
- മറ്റ് ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി
25-ലേറെ ഭാഷകൾ എന്ന് പല അവലംബങ്ങളിലും പറയുന്നുണ്ടല്ലോ? അങ്ങനെയിരിക്കെ അവയുടെ പട്ടിക വേണമെന്ന് ശഠിക്കാമോ? ടോൾസ്റ്റോയിയുടെ, ദസ്തയേവ്‌സ്കിയുടെ അല്ലെങ്കിൽ മറ്റേതെങ്കിലും സാഹിത്യകാരന്മാരുടെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ട ഭാഷകളുടെ സമ്പൂർണ്ണ പട്ടിക തപ്പിയെടുത്ത് നിരത്താനാവുമോ? അവിടെയും അൻപതിലേറെ ഭാഷകൾ അല്ലെങ്കിൽ നൂറിലേറെ ഭാഷകൾ എന്ന രീതിയിലുള്ള വിവരമേ ലഭ്യമാവുകയുള്ളൂ. ഇനി ലേഡീസ് കൂപ്പ വിവർത്തനം ചെയ്യപ്പെട്ട 25 ഭാഷകൾ ഏതൊക്കെയാണെന്നു ആവർത്തിച്ച് ചോദിച്ചാൽ അതിൽ ഹിന്ദി മുതൽ ക്രൊയേഷ്യനും സെർബിയനും ഹീബ്രുവും വരെയുണ്ടെന്നു പറയാം. ഒരു ഏകദേശ ധാരണ ലഭിക്കണമെങ്കിൽ ആ കൃതിയുടെ പ്രസാധകരുടെ പട്ടിക നോക്കിയാൽ മതിയാകും. ---Johnchacks (സംവാദം) 16:40, 14 ഫെബ്രുവരി 2012 (UTC)
ജന്മസ്ഥലം
[തിരുത്തുക]ഷൊർണ്ണൂരിനടുത്തുള്ള മുണ്ടക്കോട്ടുകുറുശ്ശിയിലാണ് അനിത ജനിച്ചതെന്നാണ് ഇംഗ്ലീഷ് വിക്കിയിലടക്കം പലയിടങ്ങളിലും കാണുന്നത്. എന്നാൽ അനിതയുമായുള്ള ഈ അഭിമുഖത്തിൽ "I wasn’t really born in Mundakottakurissi. In fact I was born at Shornur. However Mundakottakurissi is my ancestoral village and I have very strong roots there." എന്നു പറയുന്നത് അടിസ്ഥാനമാക്കി ജന്മസ്ഥലം ഷൊർണ്ണൂർ എന്ന് തന്നെ ഈ ലേഖനത്തിൽ ചേർത്തിരിക്കുന്നു. ---Johnchacks (സംവാദം) 03:06, 13 ഫെബ്രുവരി 2012 (UTC)