ഷേർ ബഹാദൂർ ഡ്യൂബ
ഷേർ ബഹാദൂർ ഡ്യൂബ Sher Bahadur Deuba | |||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
शेरबहादुर देउवा | |||||||||||||||||||||||||||||||
![]() Deuba in 2013 | |||||||||||||||||||||||||||||||
Prime Minister of Nepal | |||||||||||||||||||||||||||||||
In office | |||||||||||||||||||||||||||||||
പദവിയിൽ വന്നത് 13 July 2021 | |||||||||||||||||||||||||||||||
പ്രസിഡന്റ് | Bidya Devi Bhandari | ||||||||||||||||||||||||||||||
മുൻഗാമി | Khadga Prasad Sharma Oli | ||||||||||||||||||||||||||||||
ഓഫീസിൽ 7 June 2017 – 15 February 2018 | |||||||||||||||||||||||||||||||
പ്രസിഡന്റ് | Bidya Devi Bhandari | ||||||||||||||||||||||||||||||
മുൻഗാമി | Pushpa Kamal Dahal | ||||||||||||||||||||||||||||||
പിൻഗാമി | Khadga Prasad Sharma Oli | ||||||||||||||||||||||||||||||
ഓഫീസിൽ 4 June 2004 – 1 February 2005 | |||||||||||||||||||||||||||||||
രാജാവ് | King Gyanendra | ||||||||||||||||||||||||||||||
മുൻഗാമി | Surya Bahadur Thapa | ||||||||||||||||||||||||||||||
പിൻഗാമി | Girija Prasad Koirala | ||||||||||||||||||||||||||||||
ഓഫീസിൽ 26 July 2001 – 4 October 2002 | |||||||||||||||||||||||||||||||
രാജാവ് | King Gyanendra | ||||||||||||||||||||||||||||||
മുൻഗാമി | Girija Prasad Koirala | ||||||||||||||||||||||||||||||
പിൻഗാമി | Lokendra Bahadur Chand | ||||||||||||||||||||||||||||||
ഓഫീസിൽ 12 September 1995 – 12 March 1997 | |||||||||||||||||||||||||||||||
രാജാവ് | King Birendra | ||||||||||||||||||||||||||||||
മുൻഗാമി | Man Mohan Adhikari | ||||||||||||||||||||||||||||||
പിൻഗാമി | Lokendra Bahadur Chand | ||||||||||||||||||||||||||||||
| |||||||||||||||||||||||||||||||
| |||||||||||||||||||||||||||||||
വ്യക്തിഗത വിവരങ്ങൾ | |||||||||||||||||||||||||||||||
ജനനം | Ashigram, Dadeldhura, Nepal | 13 ജൂൺ 1946||||||||||||||||||||||||||||||
രാഷ്ട്രീയ കക്ഷി | Nepali Congress (before 2002; 2007–present) | ||||||||||||||||||||||||||||||
മറ്റ് രാഷ്ട്രീയ അംഗത്വം | Nepali Congress (Democratic) (2002–2007) | ||||||||||||||||||||||||||||||
പങ്കാളി(കൾ) | Arzu Rana Deuba | ||||||||||||||||||||||||||||||
അൽമ മേറ്റർ | Tribhuvan University | ||||||||||||||||||||||||||||||
Cabinet | Fifth Deuba Cabinet | ||||||||||||||||||||||||||||||
ഒപ്പ് | ![]() | ||||||||||||||||||||||||||||||
വെബ്‌വിലാസം | opmcm | ||||||||||||||||||||||||||||||
2021 ജൂലൈ 13 മുതൽ നേപ്പാളിലെ പ്രധാനമന്ത്രിയാണ് ഷേർ ബഹാദൂർ ഡ്യൂബ(Sher Bahadur Deuba (Nepali: शेरबहादुर देउवा, pronounced [seɾ baːduɾ deu̯ba] (listen); ജനനം ജൂൺ 13 1946) നേരത്തെ നാലു തവണ അദ്ദേഹം 1995–1997, 2001–2002, 2004–2005, 2017–2018 നേപ്പാളിലെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. ഡഡേൽധുര–1 മണ്ഡലത്തിൽനിന്നുമുള്ള എം. പി ആണ് അദ്ദേഹം. 2016 മുതൽ നേപാളി കോൺഗ്രസിന്റെ പ്രസിഡണ്ടാണ് ഷേർ ബഹാദൂർ ഡ്യൂബ.
ഡഡേൽധുര ജില്ലയിലെ ഗ്രാമമായ ആഷിഗ്രാമിൽ ജനിച്ച് വളർന്ന ദ്യൂബ അവിടെ പ്രാഥമിക വിദ്യാഭ്യാസവും ദോത്തിയിൽ സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കി. ത്രി-ചന്ദ്ര കോളേജിൽ നിന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ റിസർച്ച് ഫെല്ലോ ആയി രജിസ്റ്റർ ചെയ്തു.[1] 1991-ൽ ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഗിരിജ പ്രസാദ് കൊയ്‌രാളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1995-ൽ മൻമോഹൻ അധികാരി രണ്ടു വർഷത്തിനിടെ രണ്ടാം തവണ പാർലമെന്റ് പിരിച്ചുവിടാൻ ശ്രമിച്ചതിനെത്തുടർന്ന് ദ്യൂബ പ്രധാനമന്ത്രിയായി ഉയർന്നു. തന്റെ ആദ്യ ടേമിൽ ഇന്ത്യയുമായുള്ള മഹാകാളി ഉടമ്പടി ഒപ്പിടുന്നതിന് അദ്ദേഹം മേൽനോട്ടം വഹിച്ചു. 2001 ജൂലൈയിൽ മാവോയിസ്റ്റുകളുടെ ഉയർച്ചയ്‌ക്കിടയിലാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിപദം ആരംഭിച്ചത്, പിന്നീട് അദ്ദേഹം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിനെ (മാവോയിസ്റ്റ്) ഒരു "തീവ്രവാദ സംഘടന" ആയി പ്രഖ്യാപിക്കുകയും ചെയ്തു. 2002 ഒക്ടോബറിൽ ജ്ഞാനേന്ദ്ര രാജാവ് അദ്ദേഹത്തെ പുറത്താക്കി, പക്ഷേ 2004 ജൂണിൽ വീണ്ടും പ്രധാനമന്ത്രിയായി നിയമിതനായി. 2005-ലെ രാജാവിന്റെ അട്ടിമറിയെത്തുടർന്ന് അഴിമതി ആരോപണത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു, എന്നാൽ 2006 ഫെബ്രുവരിയിൽ മോചിപ്പിക്കപ്പെട്ടു.
ആദ്യകാല ജീവിതം[തിരുത്തുക]
പടിഞ്ഞാറൻ നേപ്പാളിലെ (ഇന്നത്തെ ഗാന്യാപ്ധുര റൂറൽ മുനിസിപ്പാലിറ്റി, സുദുർപഷ്ചിം പ്രവിശ്യ) ഡഡേൽധുര ജില്ലയിലെ ഒരു വിദൂര ഗ്രാമമായ ആഷിഗ്രാമിൽ 1946 ജൂൺ 13-നാണ് ഡ്യൂബ ജനിച്ചത്.[2] അസിഗ്രാം പ്രൈമറി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ദോത്തിയിലെ മഹേന്ദ്ര ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സീതാറാം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സെക്കൻഡറി വിദ്യാഭ്യാസവും നേടി. എസ്എൽസി പൂർത്തിയാക്കിയ ശേഷം, ദേവുബയെ ഉന്നത വിദ്യാഭ്യാസത്തിനായി ത്രി-ചന്ദ്ര കോളേജിൽ ചേർന്നു.[3]
രാഷ്ട്രീയ ജീവിതം[തിരുത്തുക]
വിദ്യാർത്ഥിയായിരിക്കെത്തന്നെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം മറ്റുള്ളവരോടൊപ്പം നേപ്പാളി കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ നേപ്പാൾ സ്റ്റുഡന്റ് യൂണിയൻ സ്ഥാപിച്ചു[2] . 1971 മുതൽ 1980 വരെ വിദ്യാർത്ഥി വിഭാഗത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. 1960 കളിലും 1970 കളിലും, നേപാളി പഞ്ചായത്ത് സംവിധാനത്തിനെതിരെ പ്രവർത്തിച്ചതിന് ദേയുബയ്ക്ക് ഒമ്പത് വർഷത്തേക്ക് ഇടയ്ക്കിടെയായി ജയി്ൽവാസം അനുഭവിക്കേണ്ടി വന്നു.[4]
1990-ലെ നേപാളീസ് വിപ്ലവകാലത്ത് അവിടെ നിലനിന്നിരുന്ന പാർട്ടിരഹിത പഞ്ചായത്ത് സംവിധാനത്തെ പിരിച്ചുവിടാനും ബഹുകക്ഷി ജനാധിപത്യത്തിന്റെ തുടക്കത്തിന് തുടക്കം കുറിക്കാനുമ്മയി സജീവമായി പ്രവർത്തിച്ചവരിൽ ഒരാളായിരുന്നു ഡ്യൂബ[5] അടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പിൽ അദ്ദേഹം ഡഡേൽധുര 1-ൽ നിന്ന് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[6] ഗിരിജ പ്രസാദ് കൊയ്‌രാളയുടെ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിച്ചു.[6] കൊയ്‌രാള പാർലമെന്റ് പിരിച്ചുവിടുകയും 1994-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സർക്കാർ പരാജയപ്പെടുകയും ചെയ്തതിനെത്തുടർന്ന്, നേപ്പാളി കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവായി ദ്യൂബ തിരഞ്ഞെടുക്കപ്പെട്ടു.[7][8] 1995-ൽ മൻമോഹൻ അധികാരി വീണ്ടും പാർലമെന്റ് പിരിച്ചുവിടാൻ ശ്രമിച്ചതിനെത്തുടർന്ന് സുപ്രീം കോടതി ഇതിനെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയും 1995-ൽ ദ്യൂബയെ പ്രധാനമന്ത്രിയായി നിയമിക്കുകയും രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയുമായി ഒരു കൂട്ടുകക്ഷി സർക്കാരിന് നേതൃത്വം നൽകുകയും ചെയ്തു.[9][10][11]
അവലംബം[തിരുത്തുക]
- ↑ "Sher Bahadur Deuba". World Leaders Forum. ശേഖരിച്ചത് 14 July 2021.
- ↑ 2.0 2.1 Pradhan, Shirish B (13 July 2021). "Sher Bahadur Deuba's immediate task is to usher in political stability in Nepal". Outlook. മൂലതാളിൽ നിന്നും 13 July 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 July 2021.
- ↑ "शेरबहादुर देउवा प्रधानमन्त्री निर्वाचित (फोटोफिचर)". Annapurna Post (ഭാഷ: നേപ്പാളി). മൂലതാളിൽ നിന്നും 23 February 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 July 2021.
- ↑ "Nepal (1946–present)". University of Central Arkansas (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 13 July 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 July 2021.
- ↑ "Nepal king bows to protests: from the archive: April 9, 1990". The Guardian (ഭാഷ: ഇംഗ്ലീഷ്). 9 April 1990. മൂലതാളിൽ നിന്നും 13 July 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 July 2021.
- ↑ 6.0 6.1 "Sher Bahadur Deuba". Office of the Prime Minister and Council of Ministers. മൂലതാളിൽ നിന്നും 13 July 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 July 2021.
- ↑ Whelpton, John (21 March 2010). "Girija Koirala obituary". The Guardian (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 9 September 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 July 2021.
- ↑ Chapagain, Kiran; Yardley, Jim (21 March 2010). "Girija Prasad Koirala, Former Nepal Premier, Dies at 85". The New York Times (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. മൂലതാളിൽ നിന്നും 13 July 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 July 2021.
- ↑ "Communist Government Is Dissolved in Nepal". The New York Times (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 11 September 1995. ISSN 0362-4331. മൂലതാളിൽ നിന്നും 2 February 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 July 2021.
- ↑ "The passing of a Communist veteran". Frontline (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 13 July 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 July 2021.
- ↑ "Two steps forward, one step back: the Nepal peace process" (PDF). Conciliation Resources. മൂലതാളിൽ നിന്നും 13 July 2021-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 13 July 2021.