ഷെൽ‌ഡൻ പെക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷെൽ‌ഡൻ പെക്ക്
ജനനം(1797-08-26)ഓഗസ്റ്റ് 26, 1797
കോൺവാൾ, വെർമോണ്ട്, അമേരിക്കൻ ഐക്യനാടുകൾ
മരണംമാർച്ച് 19, 1868(1868-03-19) (പ്രായം 70)
ബാബ്കോക്സ് ഗ്രോവ് (ഇന്നത്തെ ലൊംബാർഡ്, ഇല്ലിനോയിസ്), അമേരിക്കൻ ഐക്യനാടുകൾ
തൊഴിൽകലാകാരൻ
കർഷകൻ
സാമൂഹ്യപ്രവർത്തകൻ
പ്രസ്ഥാനംഅടിമത്തനിരോധന പ്രസ്ഥാനം
ഭൂഗർഭ റെയിൽ‌പ്പാത
Racial equality
Temperance movement
Public education
Women's rights
Pacifism
ജീവിതപങ്കാളി(കൾ)ഹാരിയറ്റ് കോറി (m.1825–1869; his death)
കുട്ടികൾജോൺ പെക്ക്
ചാൾസ് പെക്ക്
ജോർജ്ജ് പെക്ക്
അബിഗൽ പെക്ക്
അലാൻസൺ പെക്ക്
വാട്സൺ പെക്ക്
മാർത്ത പെക്ക്
ഹെൻറി പെക്ക്
സൂസൻ എലിസബത്ത് പെക്ക്
അബിഗൽ കോറി പെക്ക്
സാൻഫോർഡ് പെക്ക്
ഫ്രാങ്ക് ഹെയ്ൽ പെക്ക്
(പേരിടാത്ത ശിശു)
മാതാപിതാക്ക(ൾ)ജേക്കബ് പെക്ക്
എലിസബത്ത് ഗിബ്സ്

ഒരു അമേരിക്കൻ നാടോടി കലാകാരൻ, ഭൂഗർഭ റെയിൽ‌പ്പാതയുടെ മേൽനോട്ടക്കാരൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു ഷെൽ‌ഡൻ പെക്ക് (ജീവിതകാലം: ഓഗസ്റ്റ് 26, 1797 - മാർച്ച് 19, 1868). പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കൻ നാടോടി കലയുടെ ഉത്തമോദാഹരണമായിരുന്നു പെക്കിന്റെ ഛായാചിത്ര രചനയിലെ വ്യതിരിക്തമായ ശൈലി. അടിമത്തവിരുദ്ധ പ്രസ്ഥാനം, ആത്മനിയന്ത്രണം, പൊതുവിദ്യാഭ്യാസം, സ്ത്രീകളുടെ അവകാശങ്ങൾ, സമാധാനവാദം എന്നിവയുടെപേരിലും അദ്ദേഹം പ്രശസ്തനാണ്.[1]

മുൻകാല ജീവിതം വിദ്യാഭ്യാസം.[തിരുത്തുക]

ജേക്കബ്, എലിസബത്ത് പെക്ക് എന്നിവരുടെ ഒമ്പതാമത്തെ പുത്രനായി വെർമോണ്ടിലെ കോൺ‌വാളിലാണ് ഷെൽഡൻ പെക്ക് ജനിച്ചത്. പെക്കിന്റെ പൂർവ്വികർ ന്യൂ ഹാവൻ കോളനി കണ്ടെത്താൻ സഹായിക്കുകയും അതുപോലെതന്നെ ഒരു കൊല്ലനായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ പിതാവ് അമേരിക്കൻ വിപ്ലവ യുദ്ധത്തിൽ ഒരു സ്വകാര്യ ഭടനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.[2]

1825 ൽ പെക്ക് ഹാരിയറ്റ് കോറിയെ (1806-1887) വിവാഹം കഴിക്കുകയും ഈ ദമ്പതികൾക്ക് പതിമൂന്ന് മക്കളുണ്ടാവുകയും ചെയ്തു. 1828-ൽ ന്യൂയോർക്കിലെ ജോർദാൻ നഗരത്തിലേക്ക് താമസം മാറ്റിയ പെക്ക് കുടുബം1836-ൽ പടിഞ്ഞാറ്, ഷിക്കാഗോയിലേക്ക് താമസം മാറുന്നതുവരെ അവിടെ താമസിച്ചിരുന്നു. ഒരു വർഷത്തിനുശേഷം കുടുംബം ഷിക്കാഗോയിൽ നിന്ന് ഏകദേശം ഇരുപത്തിയഞ്ച് മൈൽ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബാബ്‌കോക്ക്സ് ഗ്രോവിൽ (ഇപ്പോൾ ലോംബാർഡ്) അന്തിമമായി വാസമുറപ്പിച്ചു. തന്റെ 160 ഏക്കറോളംവരുന്ന കൃഷിക്കളത്തിൽ, പെക്ക് ഒന്നര നിലയുള്ള ഒരു മരവീട് 1839 ൽ നിർമ്മിച്ച് പൂർത്തിയാക്കിയത് ഇന്നും നിലനിൽക്കുന്നു. കൃഷിയിടത്തിൽ വിളകൾ വളർത്തിയതോടൊപ്പം ചെമ്മരിയാടുകളേയും വളർത്തിയ അദ്ദേഹം തെക്കൻ മേഖല ആസ്ഥാനമായുള്ള പരുത്തി വ്യവസായത്തെയും ആഫ്രിക്കൻ അടിമപ്പണിക്കാരെയും ഉപയോഗിക്കാതെതന്നെ വസ്ത്രങ്ങൾക്കായി അസംസ്കൃത വസ്തുക്കൾ നിർമ്മിക്കാനുള്ള ഒരു മാർഗ്ഗം കണ്ടെത്തി. ഔപചാരിക കലാ വിദ്യാഭ്യാസം പെക്കിന് ലഭിച്ചുവെന്നതിനെ സൂചിപ്പിക്കുന്ന രേഖകളൊന്നുംതന്നെ കണ്ടെത്തിയിട്ടില്ല. പെക്ക് താമസിച്ചിരുന്ന കാലത്ത് വെർമോണ്ടിൽ സജീവമായിരുന്ന ഒരു പ്രാകൃത കലാ ചിത്രകാരനായിരുന്ന വില്യം ജെന്നിസിന്റെ രചനകൾ അദ്ദേഹത്തെ സ്വാധീനിച്ചിരിക്കാവുന്നതാണ്. കോൺ‌വാൾ യംഗ് ജെന്റിൽമാൻ സൊസൈറ്റിയുടെ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന ആർട്ട് ഇൻസ്ട്രക്ഷൻ പുസ്തകങ്ങൾ പെക്കിന് പ്രാപ്യമായിരുന്നു.[3]

മരണവും പാരമ്പര്യവും[തിരുത്തുക]

1869 മാർച്ച് 19 ന് ഭാര്യയേയും പതിമൂന്ന് മക്കളിൽ പത്തുപേരേയും ബാക്കിയാക്കി പെക്ക് അന്തരിച്ചു. മൃതദേഹം ലോംബാർഡ് സെമിത്തേരിയിലാണ് അടക്കം ചെയ്തത്. അദ്ദേഹത്തിന്റെ ഇളയ മകൻ ഫ്രാങ്ക് സൂക്ഷിച്ചിരുന്ന ഒരു ദിനക്കുറിപ്പ് പുസ്തകം നീഗ്രോ ആത്മീയത, ഭൂഗർഭ റെയിൽ‌റോഡ് എന്നിവ പ്രമാണീകരിക്കുന്നതിന് ഏറെ ഉപയുക്തമാണെന്ന് ചരിത്രകാരന്മാർ കണ്ടെത്തിയിരുന്നു.

ഷെൽഡൻ പെക്ക് ഹോംസ്റ്റഡ്[തിരുത്തുക]

ഷെൽഡൻ പെക്കിന്റെ 1839 ലെ ഭവനം അദ്ദേഹത്തിന്റെ ചെറുമകൾ ലോംബാർഡ് ഹിസ്റ്റോറിക്കൽ സൊസൈറ്റിക്ക് കൈമാറി. ഒരു ആക്ടിവിസ്റ്റ്, കലാകാരൻ എന്നീ നിലകളിലെ പെക്കിന്റെ പ്രവർത്തിക്കായി സമർപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയമായ ഷെൽഡൻ പെക്ക് ഹോംസ്റ്റഡായി ഇത് ഇപ്പോൾ പ്രവർത്തിക്കുന്നു.[4]

രചനകളുടെ കലാമൂല്യം[തിരുത്തുക]

നാടോടി, പ്രാകൃത കലകളുടെ നിലവാരത്തിലുണ്ടായ ഉന്നതിയെ പ്രതിഫലിപ്പിക്കുന്ന ഷെൽഡൻ പെക്കിന്റെ കലാരചനകളുടെ മൂല്യം കാലങ്ങളായി ഗണ്യമായ രീതിയിൽ ഉയർന്നു. ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷിക്കാഗോ, ഷിക്കാഗോ ഹിസ്റ്ററി മ്യൂസിയം, ന്യൂയോർക്ക് നഗരത്തിലെ അമേരിക്കൻ ഫോക്ക് ആർട്ട് മ്യൂസിയം എന്നിവയുൾപ്പെടെ അമേരിക്കൻ ഐക്യനാടുകൾക്ക് ചുറ്റുമുള്ള വിവിധ മ്യൂസിയങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണാവുന്നതാണ്. പെക്ക് ഒരിക്കലും തന്റെ സൃഷ്ടികളിൽ ഒപ്പുവയ്ക്കാതെയിരുന്നതിനാൽ, "പുതിയ" പെക്ക് ഛായാചിത്രങ്ങൾ നിരന്തരം കണ്ടെത്തപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Turner, Glennette Tilley. The Underground Railroad in Illinois, 2001.
  2. Lipman, Jean and Armstrong, Tom. American Folk Painters of the Three Centuries, 1980.
  3. Lipman, Jean and Armstrong, Tom. American Folk Painters of the Three Centuries, 1980.
  4. "Freedom of Information Act | Lombard, IL". Villageoflombard.org. Retrieved 30 July 2019.
"https://ml.wikipedia.org/w/index.php?title=ഷെൽ‌ഡൻ_പെക്ക്&oldid=3536046" എന്ന താളിൽനിന്ന് ശേഖരിച്ചത്