ഷാരോൺ എസിയാമക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാരോൺ എസിയാമക
ജനനം
ഷാരോൺ ചിസോം എസിയാമക

(1992-10-24) ഒക്ടോബർ 24, 1992  (31 വയസ്സ്)
ദേശീയതനൈജീരിയൻ
തൊഴിൽനടി, മോഡൽ, ഫെമിനിസ്റ്റ്, നിർമ്മാതാവ്
സജീവ കാലം1997–present
ബന്ധുക്കൾതെൽമ എസിയാമക (സഹോദരി)

നൈജീരിയൻ നടിയും[1] ഫെമിനിസ്റ്റുമാണ്[2] ഷാരോൺ ചിസോം എസിയാമക (ജനനം: ഒക്ടോബർ 24, 1992) ബാലതാരമായി ആരംഭിച്ച അവർ പ്രശസ്ത ടെലിവിഷൻ സീരിയലുകളായ ഷുഗ, കാല & ജമാൽ, ഡോറത്തി മൈ ലവ് എന്നിവയിലെ വേഷങ്ങളിലൂടെ പ്രശസ്തയാണ്.[3] അഭിനയത്തിന് പുറമെ നിർമ്മാതാവ്, മോഡൽ, ടെലിവിഷൻ അവതാരക കൂടിയാണ് അവർ.[4]

സ്വകാര്യ ജീവിതം[തിരുത്തുക]

എസിയാമക 1992 ഒക്ടോബർ 24 ന് നൈജീരിയയിലെ ലാഗോസിൽ ജനിച്ചു. ലാഗോസ് സ്റ്റേറ്റ് ഓഫ് സൗത്ത് വെസ്റ്റേൺ നൈജീരിയയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ[4] ആദ്യത്തെ സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റും വെസ്റ്റ് ആഫ്രിക്കൻ സീനിയർ സ്കൂൾ സർട്ടിഫിക്കറ്റും നേടി. അവരുടെ അനുജത്തി തെൽമ എസിയാമകയും നൈജീരിയയിലെ ഒരു ബാല കലാകാരിയാണ്. [1]

കരിയർ[തിരുത്തുക]

ബാലനടിയായി അഞ്ചാം വയസ്സിൽ അഭിനയ ജീവിതം ആരംഭിച്ച അവർ നോളിവുഡ് ചിത്രമായ നാരോ എസ്‌കേപ്പിൽ പ്രശസ്ത നോളിവുഡ് നടൻ പീറ്റ് എഡോച്ചിക്കൊപ്പം അഭിനയിച്ചു. 2000-ൽ ഡിയർ മദർ എന്ന ദുരന്ത ത്രില്ലർ ചിത്രത്തിൽ അഭിനയിച്ചു. ഇത് നോളിവുഡ് സിനിമയിൽ കൂടുതൽ ജനപ്രീതി നേടി. ആ ചിത്രത്തിലെ അഭിനയത്തിന് പിന്നീട് ആഫ്രിക്ക മൂവി അക്കാദമി അവാർഡിലെ ബെസ്റ്റ് കിഡ് നടിക്കുള്ള അവാർഡ് നേടി.[4][3]

കൗമാരപ്രായത്തിൽ, ബേണിംഗ് ഡിസയർ, ഡോറത്തി മൈ ലവ് ആൻഡ് സീക്രട്ട്സ് ഓഫ് ദി നൈറ്റ് തുടങ്ങി നിരവധി ഹോം സിനിമകളിൽ അഭിനയിച്ചു. തുടർന്ന് 2016-ൽ കാല & ജമാൽ എന്ന ടെലിവിഷൻ പരമ്പരയിൽ 'ബോലേഡ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതേസമയം 2013-ൽ ഷുഗ എന്ന ടെലിവിഷൻ പരമ്പരയിലെ 'രാജകുമാരി' എന്ന കഥാപാത്രമായി തിരഞ്ഞെടുക്കപ്പെട്ടു. വലിയ പ്രശസ്തി നേടി 2018 വരെ അവർ ഈ കഥാപാത്രത്തിന്റെ അഭിനയം തുടർന്നു. താ ജോൺസൺ, ഹൈ സ്കൂൾ മ്യൂസിക്കൽ നൈജീരിയ എന്നീ പരമ്പരകളിലും അവർ അഭിനയിച്ചിട്ടുണ്ട്.[4][3] ഏറ്റവും മികച്ച നൈജീരിയൻ നടിക്കുള്ള ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്സ് അവാർഡിനും സിറ്റി പീപ്പിൾ എന്റർടൈൻമെന്റ് അവാർഡിനും അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു.[1]

ഫിലിമോഗ്രാഫി[തിരുത്തുക]

വർഷം സിനിമ കഥാപാത്രം ഇനം കുറിപ്പുകൾ
1997 നാരോ എസ്കേപ് ബാലനടി സിനിമ
2000 ഡീയർ മദർ ബാലനടി സിനിമ
2004 ലിറ്റിൽ ഏയ്ഞ്ചൽ' ഹോം മൂവി
2004 ബേർണിംഗ് ഡിസയർ ഹോം മൂവി
2004 ബേർണിംഗ് ഡിസയർ 2 ഹോം മൂവി
2005 ഡൊറാത്തി മൈ ലൗവ് ഹോം മൂവി
2005 ഡൊറാത്തി മൈ ലൗവ് 2 ഹോം മൂവി
2007 സീക്രട്ട്സ് ഓഫ് ദി നൈറ്റ് ഹോം മൂവി
2007 സീക്രട്ട്സ് ഓഫ് ദി നൈറ്റ് 2 ഹോം മൂവി
2016 കാല & ജമാൽ ബോലേഡ് ട.വി. പരമ്പര
2013–18 ഷുഗ രാജകുമാരി ട.വി. പരമ്പര

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Sharon Ezeamaka biography". Austine Media. Retrieved 15 November 2020.
  2. "I don't have time for men – Sharon Ezeamaka, actress". Sun News Online. Retrieved 15 November 2020.
  3. 3.0 3.1 3.2 "Top 4 Nollywood actors that are now grown up". Austine Media. Retrieved 15 November 2020.
  4. 4.0 4.1 4.2 4.3 "9 Nollywood celebrities that started out their career as child actors". Austine Media. Retrieved 15 November 2020.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷാരോൺ_എസിയാമക&oldid=3681440" എന്ന താളിൽനിന്ന് ശേഖരിച്ചത്