ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊയിലാണ്ടിയിൽ ഏകദേശം 3 കി മി കിഴക്കു ഭാഗത്തായി മണക്കുളങ്ങര ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. സാമൂതിരിമാരുടെ കാലത്തു തന്നെ ക്ഷേത്രത്തിനു പ്രാധാന്യം ലഭിച്ചിരുന്നു.[അവലംബം ആവശ്യമാണ്] ചെമ്പക്കോട്ട് പണിക്കർമാരായിരുന്നു മണക്കുളങ്ങര ക്ഷേത്രത്തിന്റയും കുറുവങ്ങാട് ശിവക്ഷേത്രത്തിന്റെയും അധികാരികൾ. സാമൂതിരിയുടെ പിൻബലം ചെമ്പക്കോട്ട് പണിക്കർക്ക് ഉണ്ടായിരുന്നതിന് തെളിവായി സാമൂതിരി നൽകിയ ചെങ്കോൽ ഇന്നും ക്ഷേത്രത്തിലുണ്ട് .

പദോൽപ്പത്തി[തിരുത്തുക]

മണൽ നിറഞ്ഞ കുളമുള്ള പ്രദേശം എന്നതു കൊണ്ടാകാം മണൽ കുളങ്ങര എന്ന പേര് സിദ്ധിച്ചത്.[അവലംബം ആവശ്യമാണ്] ഒരു വിശാലമായ പാടത്തിന്റെ മധ്യഭാഗത്താണ് ക്ഷേത്രം. ഒരു കാലത്ത് ഈ ഭാഗത്തുകൂടി പുഴ ഒഴുകിയിരുന്നതായി തെളിവുകൾ ഉണ്ട് .

ഐതിഹ്യം[തിരുത്തുക]

ഭഗവതി ക്ഷേത്രത്തോട് അനുബന്ധിച്ച് പരദേവതാ ക്ഷേത്രമുണ്ട് . ഒരിക്കൽ ബാലൂശ്ശേരി കോട്ടയിൽ നിന്ന് പരദേവത തുരുത്തിയിൽ തറവാട് പടിപ്പുരയിൽ എത്തിയെന്നും തുടർന്ന് പരദേവതാ ചൈതന്യം ഇപ്പോൾ ഈ ക്ഷേത്രത്തിൽ കാണുന്ന ആൽത്തറയിൽ കിരാത രൂപത്തിൽ ഇരുന്നന്നും പിന്നിട് പരദേവതാ സങ്കൽപത്തിൽ ക്ഷേത്രം പണിഞ്ഞന്നും വിശ്വസിക്കപെടുന്നു.

ഉത്സവം[തിരുത്തുക]

മണക്കുളങ്ങര ഉത്സവം നടക്കുന്നത് മകരം 30 കുംഭം 1 എന്നി ദിവസങ്ങളിലാണ്. പണ്ട് കാലത്ത് കൊടിയേറിയ ഉത്സവമായിരുന്നു നടന്നിരുന്നത്. മണക്കുളങ്ങരഉത്സവത്തെ ഉച്ചാൽ ഉത്സവം എന്നാണ് പറയുന്നത് .സൂര്യൻ തന്റെ പ്രതാപത്തിന്റെ ഉച്ചത്തിൽ നിൽക്കുന്ന രാശിയാണ് ഉച്ചാൽ. ഉച്ചാൽ ദിവസത്തിന് മൂന്നു ദിവസം മുമ്പ് വീടുകളിൽ നനച്ചു വരക്കൽ എന്നൊരു ചടങ്ങുണ്ട്. നാലാം ദിവസം വീടുകളിൽ ശീപോതിവെക്കൽ ചടങ്ങുണ്ട് (ശ്രീ ഭഗവതി ).

ഈ അടുത്ത കാലം വരെ ഉൽസവത്തിന് കോമരമുണ്ടായിരുന്നു. രാവുണ്ണി കുറുപ്പും ,വട്ടാം കണ്ടി കുഞ്ഞിരാമൻ നായരുമായിരുന്നു ദേവി സന്നിധിയിലെ കോമരങ്ങൾ.

മണക്കുളങ്ങരെയെ സംബന്ധിച്ചിടത്തോളം ജാതി വ്യവസ്ഥ അത്ര കർശനമായിരുന്നില്ല ഇതിനു തെളിവാണ് ചെറിയ വിളക്ക് ദിവസം ഉൽസവത്തിന് നടക്കുന്ന തണ്ടാൻ മാരുടെ താലപ്പൊലി. പാളയും പൂക്കുലയും താലപ്പൊലിയേന്തി ക്ഷേത്ര മുറ്റത്തെ അരിക്കിണറിൽ ചൊരിയുന്നു. ഉച്ചാൽ ദിവസം കുറവങ്ങാട് ശിവക്ഷേത്രത്തിൽ നിന്ന് വൈകിട്ട് തുടങ്ങുന്ന ആനയോട് കൂടിയ താലപ്പൊലി എഴുന്നള്ളത്ത് ഉണ്ട്.