കുറുവങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പന്തലായനി വില്ലേജിൽ ഉൾപെട്ട ഒരു ഗ്രാമമാണു കുറുവങ്ങാട്. പഴയ കുറുമ്പ്രനാട് ദേശത്തെ നാടുവാഴികളും പടത്തലവൻമാരിൽ പ്രധാനിമാരുമായിരുന്ന കുറുങ്ങോത്ത് നമ്പിമാരുടെ നാട് എന്ന അർത്ഥത്തിലാവാം കുറുവങ്ങാട് എന്ന പേരു വന്നത്. കൊയിലാണ്ടി മുൻസിപ്പാലിറ്റിയുടെ ഭാഗമാണെങ്കിലും തികഞ്ഞ ഗ്രാമ്യാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശമാണു കുറുവങ്ങാട്.


ഭൂമിശാസ്ത്രം[തിരുത്തുക]

പടിഞ്ഞാറ് ഭാഗത്ത് പെരുവണ്ണാമൂഴിയിൽ നിന്നും വരുന്ന വലിയ കനാലും കിഴക്കുഭാഗത്ത് കണയങ്കോട് പുഴയും കുറുവങ്ങാടിനു അതിരിടുന്നു.തെക്കു ഭാഗത്ത് ചെങ്ങോട്ട്കാവ്‌ പഞ്ചായത്തിലെ മേലൂർ, എളാട്ടേരി പ്രദേശങ്ങളും വടക്കു ഭാഗത്ത് പെരുവട്ടൂർ, മുത്താമ്പി ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നു. പഴയ കാലം മുതലെ സെൻട്രൽ കുറുവങ്ങാട്, സൗത്ത് കുറുവങ്ങാട് എന്നിങ്ങനെ കുറുവങ്ങാടിനെ രണ്ടു ഭാഗങ്ങളായി തരം തിരിച്ചിട്ടുൺടായിരുന്നു. കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാത സൗത്ത് കുറുവങ്ങാടിലൂടെയാണു കടന്നു പോകുന്നത്. കൊയിലാണ്ടിയിൽ നിന്നും മണമ്മൽ വഴി അണേലക്കടവിലേക്കുള്ള പാത കടന്നു പോകുന്ന പ്രദേശമാണു സെൻട്രൽ കുറുവങ്ങാട്.


ചരിത്രം[തിരുത്തുക]

കുറുമ്പ്രനാട് രാജാക്കന്മാരായിരുന്ന ബാലുശ്ശേരി കോവിലകത്തെ പടനായകന്മാരിൽ വാൾനമ്പിമാർ എന്നറിയപ്പെട്ടിരുന്ന ചെമ്പക്കോട്ടെ നമ്പിമാരായിരുന്നു കുറുവങ്ങാട്ടെ ദേശവാഴികൾ. ചെമ്പക്കോട്ട് നമ്പിമാരുടെ കുടുംബ ക്ഷേത്രമായിരുന്നു മണക്കുളങ്ങര ഭഗവതീ ക്ഷേത്രം കുറുവങ്ങാട് ഗ്രാമത്തിലെ ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രമാണു.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

വരകുന്നിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് ഇൻഡസ്ട്രിയൽ ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട‌്‌ കുറുവങ്ങാട്ടെ ഒരു പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണു. ജില്ലയിലെ മറ്റു ഭാഗങ്ങളിൽ നിന്നും അയൽ ജില്ലകളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ ഈസ്ഥാപനത്തിൽ പഠനം നടത്തുന്നു.സെൻട്രൽ കുറുവങ്ങാട്ടെ കാക്രാട്ട് കുന്നിലുള്ള ഹരിജൻ ക്ഷേമ വകുപ്പിന്റെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിരവധി വിദ്യാർത്ഥികൾ പരിശീലനം നേടുന്നുൺട്. കുറുവങ്ങാട് സൗത്ത് യു.പി. സ്കൂളും, കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളും, ചനിയേരി മാപ്പിള എൽ.പി. സ്കൂളുമാണു കുറുവങ്ങാട്ടേ മറ്റു പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

"https://ml.wikipedia.org/w/index.php?title=കുറുവങ്ങാട്&oldid=2323090" എന്ന താളിൽനിന്ന് ശേഖരിച്ചത്