ശ്രബാനി നന്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Srabani Nanda
Srabani Nanda Bronze Medalist - Indian Team 2017 (cropped).jpg
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംSrabani Nanda
പൗരത്വം ഇന്ത്യ
Sport
രാജ്യംIndia
കായികമേഖലSprinter
ഇനം(ങ്ങൾ)100 metre, 200 metre, 4x100m relay
 
മെഡലുകൾ
Women’s athletics
Representing  ഇന്ത്യ
Commonwealth Games
Bronze medal – third place 2010 Delhi 4x100 m relay
Asian Games
2010 Guangzhou

ഇന്ത്യയിൽ നിന്നുള്ള ഓട്ടക്കാരിയാണ് ശ്രബാനി നന്ദ (Srabani Nanda). 100 മീറ്റർ, 200 മീറ്റർ,4X100 റിലേ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള ഇവർ ഒഡീഷ സ്വദേശിയാണ്. ഒഡീഷയിൽ കന്തമാൽ ജില്ലയിൽ ആണ് ശ്രബാനിയുടെ ജന്മ സ്ഥലം. ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ വളരെയധികം മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

നേട്ടം[തിരുത്തുക]

ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ വളരെയധികം മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

അന്തർദേശീയം[തിരുത്തുക]

  • റിയോ ഒളിമ്പിക്സ് 2016 ഇൽ 200 മീറ്റർ വിഭാഗത്തിൽ ശ്രബാനി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അൽമാട്ടി 2016 ഇൽ നടന്ന കൊസനോവ് മെമ്മോറിയൽ മീറ്റിൽ 23.07 ഇൽ ആണ് ശ്രബാനി ഫിനിഷ് ചെയ്തത്. 23.20 സെക്കന്റ് ആയിരുന്നു യോഗ്യത നേടാൻ വേണ്ടത്.
  • 2016 ഇൽ ആസ്സാമിൽ നടന്ന ദക്ഷിണ ഏഷ്യൻ ഗെയിംസിൽ 100 മീറ്റർ, 200 മീറ്റർ എന്നിവയിൽ സ്വർണ്ണം, വെള്ളി മെഡൽ എന്നിവ നേടിയിരുന്നു,
  • ഡൽഹിയിൽ ജവഹർ ലാൽ നെഹ്രു സ്റ്റേഡിയത്തിൽ 2010 ഒക്ടോബറിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ 4*100 മീറ്റർ റിലേയിൽ 45.25 സെക്കന്റിൽ പൂർത്തിയാക്കി വെങ്കല മെഡൽ നേടിത്തന്നതിലും ശ്രബാനി ഉണ്ടായിരുന്നു.
  • പൂനെയിൽ 2008 ഇൽ നടന്ന കോമൺ വെൽത്ത് യൂത്ത് ഗെയിംസിൽ റിലേയിൽ സ്വർണ്ണം കരസ്ഥമാക്കിയിരുന്നു.
  • 2007 ഇൽ [[കൊളംബോ|കൊളംബോയിൽ നടന്ന ദക്ഷിണ ഏഷ്യൻ ഗെയിംസിൽ 100, 200 മീറ്ററിൽ വെങ്കലം കരസ്ഥമാക്കിയിരുന്നു.

ദേശീയം[തിരുത്തുക]

  • പതിനഞ്ചാമത് ദേശീയ സീനിയർ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പെൺ-വിഭാഗം 100 മീറ്ററിൽ വെള്ളിമെഡൽ കരസ്ഥമാക്കിയിട്ടുണ്ട് (11.98 സെക്കന്റ്). ഝാർക്കണ്ടിലെ റാഞ്ചിയിൽ 2010 ഇൽ ആയിരുന്നു മത്സരം. 4*100 മീറ്ററിൽ അനുരാധ ബിസ്വാൽ, രേണുബാല മഹാന്ത, സരസ്വതി ചന്ത് എന്നിവരുടെ കൂടെ ശ്രബാനിയുമുണ്ടായിരുന്നു.
  • 2009 ഇൽ നവംബറിൽ നടന്ന ഇരുപത്തിയഞ്ചാമത് ദേശീയ ജൂനിയർ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 പെൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ(12.11 സെക്കന്റ്), 200 മീറ്റർ (25.04 സെക്കണ്ട്) സ്വർണ്ണ മെഡലും ശ്രബാനിക്ക് സ്വന്തം.[1]

അവലംബം[തിരുത്തുക]

  1. http://www.orisports.com
"https://ml.wikipedia.org/w/index.php?title=ശ്രബാനി_നന്ദ&oldid=2786620" എന്ന താളിൽനിന്ന് ശേഖരിച്ചത്