ശിവാജി പാർക്ക്, മുംബൈ

Coordinates: 19°01′36″N 72°50′17″E / 19.026724°N 72.838047°E / 19.026724; 72.838047
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഛത്രപതി ശിവജി മഹാരാജ് പാർക്ക്

छत्रपती शिवाजी महाराज उद्यान
അർബൻ പാർക്ക്
മുംബൈയിലെ ശിവാജി പാർക്ക് മൈതാനം
മുംബൈയിലെ ശിവാജി പാർക്ക് മൈതാനം
ഛത്രപതി ശിവജി മഹാരാജ് പാർക്ക് is located in Mumbai
ഛത്രപതി ശിവജി മഹാരാജ് പാർക്ക്
ഛത്രപതി ശിവജി മഹാരാജ് പാർക്ക്
Coordinates: 19°01′36″N 72°50′17″E / 19.026724°N 72.838047°E / 19.026724; 72.838047
രാജ്യംഇന്ത്യ
സംസ്ഥാനംമഹാരാഷ്ട്ര
ജില്ലമുംബൈ സിറ്റി
നഗരംമുംബൈ
ഭാഷകൾ
 • ഔദ്യോഗികംമറാഠി
സമയമേഖലUTC+5:30 (IST)
പിൻ
400 028
വെബ്സൈറ്റ്www.shivajipark.com

മുംബൈയിലെ ദാദറിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതു പാർക്കാണ് ചത്രപതി ശിവാജി മഹാരാജ് പാർക്ക്. ശിവാജി പാർക്ക് എന്നാണ് പരക്കെ അറിയപ്പെടുന്നത്. മുംബൈ നഗരത്തിലെ ഏറ്റവും വലിയ ഉദ്യാനമാണിത്. ആസാദ് മൈദാൻ, ആഗസ്ത് ക്രാന്തി മൈദാൻ (ഗോവാലിയ ടാങ്ക്) മുതലായവയെ പോലെ, ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള സ്ഥലമാണിത്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും രാഷ്ട്രീയവും സാമൂഹികവുമായ അനവധി സമ്മേളനങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. 112,937 ചതുരശ്ര മീറ്റർ (27.907 ഏക്കർ) വിസ്തീർണ്ണമുള്ള ഈ പാർക്ക് ഇന്ത്യൻ ക്രിക്കറ്റിന്റെ തൊട്ടിൽ[1] എന്നും അറിയപ്പെടുന്നു. സ്പോർട്സ് കരിയറിൽ മികവ് തെളിയിക്കാൻ കായികതാരങ്ങളെയും സ്പോൺസർമാരെയും സഹായിക്കുന്നതിനുള്ള ഒരു നല്ല വേദിയായി ശിവാജി പാർക്ക് പരിഗണിക്കപ്പെടുന്നു. ക്രിക്കറ്റിൽ നെറ്റ് പ്രാക്റ്റീസ് സൗകര്യം, ടെന്നീസ് കോർട്ട്, സ്കേറ്റിംഗ് റിങ്ങ്, മല്ലാഖമ്പ് പരിശീലനത്തിനുള്ള സ്ഥലം തുടങ്ങിയവ ഈ പാർക്കിലുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

പാർക്കിന്റെ ആന്തരിക ചുറ്റളവ് 1.17 കിലോമീറ്റർ ആണ് (0.73 മൈൽ). മൈതാനത്തിന്റെ ആകെ വിസ്തീർണ്ണം 112,937 ചതുരശ്ര മീറ്റർ (27.907 ഏക്കർ) ആണ്. ഇതിന്റെ പകുതിയോളം വിവിധ ക്ലബ്ബുകളുടെയും മറ്റും അധീനതയിലാണ്[2]. ശിവാജി പാർക്ക് ജിംഖാന, ബംഗാൾ ക്ലബ്ബ് തുടങ്ങി 31-ഓളം സംഘടനകൾ ഇവിടെ പ്രവർത്തിക്കുന്നു. ശേഷിക്കുന്ന ഭാഗം കായികവിനോദങ്ങൾക്കും മറ്റുമായി പൊതുജനങ്ങൾക്ക് ലഭ്യമാണ്. പാർക്കിലേക്കുള്ള പ്രധാന പ്രവേശന കവാടം കിഴക്കുഭാഗത്താണ്. ഈ വഴി കാൽനടയാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ചരിത്രം[തിരുത്തുക]

1925 ൽ ബ്രിട്ടീഷുകാരുടെ കാലത്ത് ബോംബെ മുനിസിപ്പൽ കോർപ്പറേഷൻ സ്ഥാപിച്ചതാണ് ഈ പാർക്ക്. 1927 വരെ ഈ സ്ഥലത്തിന് മാഹിം പാർക്ക് എന്നറിയപ്പെട്ടിരുന്ന ഈ പാർക്കിന് മുനിസിപ്പൽ കൗൺസിലർ അവന്തിക ഗോഖലെയുടെ നിർദ്ദേശപ്രകാരം ഛത്രപതി ശിവാജിയുടെ പേര് നൽകി. ദാദർ ഹിന്ദു ജിംഖാന എന്ന പേരിൽ അറിയപ്പെടുന്ന ശിവാജി പാർക്ക് ജിംഖാന 1927 ലാണ് ഇവിടെ ആദ്യത്തെ ടെന്നീസ് കോർട്ട് തുറന്നത്. 1931 നവംബറിൽ അതിന്റെ പവലിയനും ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടായ്മയ്ക്കു പുറമേ, 1947 ൽ സ്വാതന്ത്ര്യത്തിന് ശേഷം ശിവാജി പാർക്ക് സംയുക്ത മഹാരാഷ്ട്രാ പ്രക്ഷോഭത്തിലെ പ്രധാന ശക്തികേന്ദ്രമായിരുന്നു. 1960 ൽ ഇപ്പോഴത്തെ മഹാരാഷ്ട്ര സംസ്ഥാനത്തിന് രൂപം നൽകിയത് ഈ പ്രക്ഷോഭമായിരുന്നു. ആ കാലഘട്ടത്തിൽ പ്രമുഖ എഴുത്തുകാരനും, നാടകകൃത്തും, കവിയുമായിരുന്ന ആചാര്യ പ്രഹ്ലാദ് കേശവ് ആത്രേ ഈ പ്രസ്ഥാനത്തെ നയിച്ചു. ലക്ഷക്കണക്കിന് ജനക്കൂട്ടത്തെ ഈ പാർക്കിൽ അഭിസംബോധന ചെയ്ത്, "ലോർഡ് ഓഫ് ശിവാജി പാർക്ക്" എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു. ശിവസേനയുടെ രാഷ്ട്രീയ സമ്മേളനങ്ങൾ ഇവിടെ പതിവായി നടന്നിരുന്നു. കൂടാതെ മറ്റു പല രാഷ്ട്രീയ റാലികളും നടന്നിട്ടുണ്ട്. നിശ്ശബ്ദ വിപ്ലവമായി പ്രഖ്യാപിച്ചു. 2009 സെപ്തംബറിൽ രാഷ്ട്രീയ റാലികളുടെ ശബ്ദമലിനീകരണത്തെക്കുറിച്ച് സമർപ്പിക്കപ്പെട്ട പൊതു താൽപ്പര്യ ഹർജിയെ തുടർന്ന് 2010 മെയ് മാസത്തിൽ ബോംബെ ഹൈക്കോടതി ഈ പ്രദേശത്തെ ശബ്ദരഹിത മേഖലയായി പ്രഖ്യാപിച്ചു[3]. ശിവസേന നേതാവ് ബാൽ ഠാക്കറേയുടെ ഭൗതികശരീരം ദഹിപ്പിച്ചത് ഈ പാർക്കിൽ ആയിരുന്നു.[4][5][6]

അവലംബം[തിരുത്തുക]

  1. https://thewire.in/sport/ajit-wadekar-a-captain-and-coach-who-always-knew-how-to-manage-his-team
  2. "BMC: Clubs have taken over half of Shivaji Park". The Times of India. 17 September 2014. Retrieved 24 September 2014.
  3. "Mumbai's Shivaji Park declared silence zone". The New Indian Express. 6 May 2010. Archived from the original on 2016-03-04. Retrieved 24 September 2014.
  4. "Shiv Sena chief Bal Thackeray cremated, Uddhav lights funeral pyre".
  5. "Bal Thackeray's funeral procession on way to Shivaji Park".
  6. "Cremation at Shivaji Park, Time: 5 to 6pm".
"https://ml.wikipedia.org/w/index.php?title=ശിവാജി_പാർക്ക്,_മുംബൈ&oldid=3818716" എന്ന താളിൽനിന്ന് ശേഖരിച്ചത്