ശാകി, അസർബയ്ജാൻ

Coordinates: 41°11′31″N 47°10′14″E / 41.19194°N 47.17056°E / 41.19194; 47.17056
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാകി

Şəki
Shaki montage. Clicking on an image in the picture causes the browser to load the appropriate article. rect 0 0 1200 441 Landscape of Shaki rect 0 447 618 1398 Caucasian Albanian church of Kish rect 618 447 1200 1056 Main façade detail of Khan's Palace of Shaki rect 618 1056 1200 1398 Round Temple of Caucasian Albania rect 0 1395 1200 1803 Fortress of Shaki </imagemap>
Official seal of ശാകി
Seal
ശാകി is located in Azerbaijan
ശാകി
ശാകി
Location of Shaki in Azerbaijan
Coordinates: 41°11′31″N 47°10′14″E / 41.19194°N 47.17056°E / 41.19194; 47.17056
CountryAzerbaijan
ഭരണസമ്പ്രദായം
 • Head of the Executive PowerElkhan Usubov
വിസ്തീർണ്ണം
 • ആകെച.കി.മീ.(3 ച മൈ)
ഉയരം700 മീ(2,300 അടി)
ജനസംഖ്യ
 (2017)[2]
 • ആകെ68,360
 • ജനസാന്ദ്രത7,600/ച.കി.മീ.(20,000/ച മൈ)
സമയമേഖലUTC+4 (AZT)
Postcode
AZ5500
ഏരിയ കോഡ്+994 02424
വെബ്സൈറ്റ്sheki-ih.gov.az

വടക്കുപടിഞ്ഞാറൻ അസർബൈജാനിൽ, നഗരം സ്ഥിതിചെയ്യുന്ന റയോണിന്റെ അതേ പേരിൽ അറിയപ്പെടുന്ന ഒരു നഗരമാണ് ശാകി. ഗ്രേറ്റർ കോക്കസസ് പർവ്വതനിരയുടെ തെക്ക് ഭാഗത്തായി ബാക്കുവിൽ നിന്ന് ഏകദേശം 240 കിലോമീറ്ററോളം (150 മൈൽ)  ദൂരത്തിൽ  വടക്കൻ അസർബൈജാനിലാണ് ശാകി നഗരം സ്ഥിതി ചെയ്യുന്നത്. ഈ നഗരത്തിലെ ആകെ ജനസംഖ്യ 63,000 ആണ്.

പദോൽപ്പത്തി[തിരുത്തുക]

അസർബൈജാനി ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, പട്ടണത്തിന്റെ പേരായ ശാകി ബിസി ഏഴാം നൂറ്റാണ്ടിൽ ആധുനിക അസർബൈജാൻ പ്രദേശത്തെത്തുകയും നിരവധി നൂറ്റാണ്ടുകളിലൂടെ അവിടം ജനസാന്ദ്രമാക്കുകയും ചെയ്ത ശാകന്മാരുടെ വംശനാമത്തിലേക്ക് പോകുന്നു. മധ്യകാല സ്രോതസ്സുകളിൽ, നഗരത്തിന്റെ പേര് ഷെക്ക്, ഷെക്കി, ഷാക്ക, ഷാക്കി, ഷക്നെ, ഷാക്കൻ, ഷാക്കാൻ, ഷെക്കിൻ എന്നിങ്ങനെ വിവിധ രൂപങ്ങളിൽ കാണപ്പെടുന്നു.

ചരിത്രം[തിരുത്തുക]

ഒന്നാം നൂറ്റാണ്ടിലെ അൽബേനിയൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്നു ഷാക്കി. പുരാതന അൽബേനിയക്കാരുടെ പ്രധാന ക്ഷേത്രം സ്ഥിതിചെയ്തിരുന്നതും അവിടെയായിരുന്നു. ഷാക്കി രാജ്യം 11 ഭരണ പ്രവിശ്യകളായി വിഭജിക്കപ്പെട്ടിരുന്നു. അറബ് അധിനിവേശത്തിനുമുമ്പുള്ള കാലത്ത് ഒരു പ്രധാന രാഷ്ട്രീയ സാമ്പത്തിക നഗരമായിരുന്നു ഷാക്കി. എന്നാൽ അറബികളുടെ ആക്രമണ ഫലമായി ഷാകി മൂന്നാമത്തെ എമിറേറ്റിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. അറബ് കാലിഫേറ്റ് ദുർബലമായ കാലഘട്ടത്തിൽ ഒരു സ്വതന്ത്ര ജോർജിയ ഭരണകൂടമായ ഹെറെറ്റി സ്ഥാപിക്കപ്പെട്ടു.[3] അസർബൈജാനിലെ അറ്റാബെഗുകളും ഖ്വാറസ്മിയൻ സാമ്രാജ്യവും ഈ നഗരത്തെ ഭരിച്ചിരുന്നു.

പ്രാചീനകാലം[തിരുത്തുക]

2700 വർഷത്തിലേറെ പഴക്കമുള്ള ബൃഹത്തായ വാസസ്ഥലങ്ങളുടെ തെളിവുകൾ ഷാക്കിയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കരിങ്കടലിന്റെ വടക്ക് ഭാഗത്ത് നിന്ന് ഡെർബെൻഡ് ചുരം വഴി തെക്കൻ കോക്കസസിലേയ്ക്കും അവിടെ നിന്ന് ഏഴാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിലേക്കും കടന്ന് അലഞ്ഞുനടന്ന ഒരു വിഭാഗം ഇറാനിയൻ ജനതയായിരുന്നു ശാകന്മാർ. തെക്കൻ കോക്കസസിലെ സകസേന എന്നു വിളിക്കപ്പെട്ടിരുന്ന പ്രദേശത്തെ ഫലഭൂയിഷ്ഠമായ ഒരു ഭൂഭാഗം അവർ കൈവശപ്പെടുത്തിയിരുന്നു. ശാകന്മാർ കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങളിലൊന്നായിരുന്നു ഷാക്കി നഗരം. യഥാർത്ഥ വാസസ്ഥലത്തിന്റെ കാലം വെങ്കലയുഗത്തിന്റെ അവസാനത്തിലാണെന്ന് കരുതപ്പെടുന്നു. മംഗോളിയൻ അധിനിവേശത്തിന് മുമ്പ് അസർബൈജാനിലെ അറ്റാബെഗുകളും ഖ്വാറസ്മിയൻ സാമ്രാജ്യവും ഈ നഗരം ഭരിച്ചിരുന്നു.

ഫ്യൂഡൽ കാലഘട്ടം[തിരുത്തുക]

ഒൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ശാക കാംബാനുമായി (പടിഞ്ഞാറ്)[4] ചേരുകയും പതിനാലാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഹുലാഗു ഖാന്റെ ഭരണം തകർന്നതിനുശേഷം, സിദി അഹമ്മദ് ഒർലറ്റിന്റെ ഭരണത്തിനുകീഴിൽ സ്വാതന്ത്ര്യം നേടുകയും ചെയ്തു.[5] 1500 കളുടെ തുടക്കത്തിൽ, സഫാവിദ് രാജാവ് ഇസ്മായിൽ I (കാലം: 1501–1524) ഈ പ്രദേശം കീഴടക്കിയെങ്കിലും സഫാവിഡ് പരമാധികാരത്തിനുകീഴിൽ നഗരം അതിന്റെ പരമ്പരാഗത ഭരണാധികാരികളുടെ ഭരണത്തിൽത്തന്നെ തുടർന്നു.[6] ഇസ്മായിലിന്റെ പുത്രനും പിൻഗാമിയുമായിരുന്ന ഷാ തഹ്മാസ്പ് (കാലം. 1524–1576) ഈ സംവിധാനം അവസാനിപ്പിച്ചുകൊണ്ട് 1551 ൽ പട്ടണം ഭരിക്കുന്നതിനായി ആദ്യത്തെ ക്വിസിൽബാഷ് ഗവർണറെ നിയമിച്ചു.[7] 1578 നും 1603 നുമിടയിലും 1724 നും1735 നും ഇടയിലുമായി രണ്ടുതവണ ഓട്ടോമൻ‌മാർ തങ്ങളുടെ ആക്രമണങ്ങളിലൂടെ സഫാവിഡ് ഭരണത്തിന് ഇടങ്കോലിട്ടു. 1743 ൽ നാദർ ഷായുടെ ഭരണകാലത്ത് കൊക്കേഷ്യൻ ഖാനേറ്റുകളിലെ ഏറ്റവും ശക്തമായ ഫ്യൂഡൽ സംസ്ഥാനങ്ങളിലൊന്നായിരുന്ന ശാകി ഖാനേറ്റ് സ്ഥാപിതമായി. ശാക്കി ഖാനേറ്റ് നിലനിന്നിരുന്ന കാലത്ത് നഗരത്തിലെ പ്രാദേശിക ജനങ്ങൾ പട്ടുനൂൽപ്പുഴു വളർത്തൽ, കരകൌശലം, വ്യാപാരം എന്നിവയിൽ ഏർപ്പെട്ടിരുന്നു.[8] കിഷ് നദിയിലെ വെള്ളപ്പൊക്കത്തിന്റെ ഫലമായി ശാകി നഗരം ഭാഗികമായി നശിപ്പിക്കപ്പെടുകയും ഇന്നത്തെ നഗരത്തിന്റെ സ്ഥാനത്ത് അതിന്റെ ജനസംഖ്യ പുനരധിവസിപ്പിക്കപ്പെടുകയും ചെയ്തു.[9]

ആധുനിക കാലഘട്ടം[തിരുത്തുക]

1813 ൽ ഗുലിസ്ഥാൻ ഉടമ്പടി പ്രകാരം ഈ പ്രദേശം റഷ്യ പൂർണമായും പിടിച്ചടക്കുകയും 1819 ൽ ഖാനേറ്റ് നിർത്തലാക്കിക്കൊണ്ട് അതിന്റെ സ്ഥാനത്ത് ശാക്കി പ്രവിശ്യ സ്ഥാപിക്കുകയും ചെയ്തു. 1840 ൽ ഷെമാഖ, ബാക്കു, സുഷ, ലങ്കാരൻ, ഡെർബന്റ്, കുബാൻ എന്നീ പ്രവിശ്യകളുമായി ശാക്കി പ്രവിശ്യ ലയിപ്പിക്കപ്പെടുകയും കാസ്പിയൻ ഒബ്ലാസ്റ്റ് രൂപീകരിക്കപ്പെടുകയും ചെയ്തു. അതേസമയംതന്നെ ശാകിയുടെ പേര് നുഹ എന്നാക്കി മാറ്റുകയും ചെയ്തു. 1846 ൽ ഓബ്ലാസ്റ്റ് പിരിച്ചുവിടുകയും ഇത് ഷെമാഖ ഗവർണറേറ്റിന്റെ റയോൺ ആസ്ഥാനമായി മാറുകയും ചെയ്തു. 1859 ൽ ഷെമാഖയിലുണ്ടായ ഭൂകമ്പത്തെത്തുടർന്നുള്ള കാലത്ത് ഗവർണറേറ്റിന്റെ പേര് ബാക്കു ഗവർണറേറ്റ് എന്നായി പുനർനാമകരണം ചെയ്തു. 1868 ഫെബ്രുവരി 19 ന്, നുഹ റയോൺ 1 ആയി പുതുതായി സൃഷ്ടിക്കപ്പെട്ട യെലിസാവെറ്റ്പോൾ ഗവർണറേറ്റിലേക്ക് കൈമാറ്റം നടത്തി. സോവിയറ്റ് യൂണിയൻ സ്ഥാപിതമായതിനുശേഷം അത് നുഹ റയോണിന്റെ കേന്ദ്രമായി മാറി. 1963 ജനുവരി 4 ന്‌ ഇത്‌ നിർത്തലാക്കുകയും ഒരു വർ‌ത്താഷെനിലേയ്ക്ക്‌ ബന്ധിപ്പിക്കുകയും ചെയ്‌തു. നുഹ ഒന്ന് 1965 ൽ വീണ്ടും സ്ഥാപിക്കപ്പെടുകയും ഒടുവിൽ നഗരവും റയോണും 1968 ൽ അവയുടെ പരമ്പരാഗത പേരിലേയ്ക്ക് തിരിച്ചുവരുകയും ചെയ്തു.

ചരിത്രത്തിലുടനീളം പലതവണ നശിപ്പിക്കപ്പെട്ട ഈ നഗരം അതിനാൽത്തന്നെ, ഇവിടെ നിലവിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള ഏറ്റവും പുരാതനമായ ചരിത്ര-വാസ്തുവിദ്യാ സ്മാരകങ്ങളെന്നു പറയാവുന്നത് 16 മുതൽ 19 വരെ നൂറ്റാണ്ടുകളിൽ മാത്രമുള്ളതാണ്.  നിരവധി നൂറ്റാണ്ടുകളായി ഒരു പട്ടുനൂൽ പ്രജനന കേന്ദ്രമെന്ന നിലയിലും ശാകി പ്രശസ്തമായിരുന്നു. യഥാർഥത്തിൽ ഒരു താഴ്ന്ന പ്രദേശത്ത് കിഷ് നദിയുടെ ഇടത് കരയിലായി ആദ്യം സ്ഥിതിചെയ്തിരുന്ന ഈ പട്ടണം 1772 ലെ വിനാശകരമായ വെള്ളപ്പൊക്കത്തെത്തുടർന്ന് ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഷാക്കി ഖാനാറ്റിന്റെ തലസ്ഥാനമായി മാറുകയും ചെയ്തു. നഗരത്തിന്റെ പുതിയ സ്ഥാനം നുഖ ഗ്രാമത്തിനടുത്തായതിനാൽ, 1968 വരെ ഇത് നഖ എന്നറിയപ്പെടുകയും 1968 ൽ ശാകി എന്ന പേരിലേക്ക് തിരിച്ചു വരുകയും ചെയ്തു.

റിപ്പബ്ലിക് കാലഘട്ടം[തിരുത്തുക]

2008 ഡിസംബർ 8 ന് ക്യോട്ടോ സിറ്റി കൗൺസിൽ ചെയർമാൻ ഡെയ്‌സാകു കടോകാവയിൽനിന്നുള്ള കത്തിൽ, വേൾഡ് ഹിസ്റ്റോറിക്കൽ സിറ്റീസ് ലീഗിലെ അംഗമായിരുന്നു ഷാക്കി എന്ന് വ്യക്തമാക്കപ്പെട്ടു. 2008 ഒക്ടോബറിൽ നടന്ന വേൾഡ് സിറ്റിസ് ലീഗിന്റെ യോഗത്തിന് ശേഷമാണ് ഷാക്കി ഇതിലെ അംഗമായിത്തീർന്നത്. 2012 ൽ നവീകരണ, നിർമാണ മേഖലയിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ തിരിച്ചറിയപ്പെടുകയും ഷാക്കി സിറ്റി എക്സിക്യൂട്ടീവ് അതോറിറ്റിയും വാസ്തുവിദ്യാ നഗരവൽക്കരണ സമിതിയും ചേർന്ന് ഷാക്കി നഗരത്തിലെ പൊതു നവീകരണ പദ്ധതി തയ്യാറാക്കുകയും ചെയ്തു. പൊതുപദ്ധതി അനുസരിച്ച്, നിരവധി അടിസ്ഥാന സൌകര്യങ്ങൾ നടപ്പാക്കുന്നതോടൊപ്പം നഗരം പടിഞ്ഞാറൻ ദിക്കിലേയ്ക്ക് വികസിപ്പിക്കാനും ഓക്സുഡ്, ഇഞ്ച, കിഷ്, ക്വോക്സ്മുഖ് ഗ്രാമങ്ങൾ ഷാക്കിയിലേക്ക് ഉൾപ്പെടുത്താനും പദ്ധതിയിട്ടിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഗ്രേറ്റർ കോക്കസസിന്റെ മഞ്ഞുമലകളാൽ വലയം ചെയ്യപ്പെട്ട ശാകി നഗരത്തിന്റെ ചില ഭാഗങ്ങൾ 3000 മുതൽ 3600 മീറ്റർ വരെ ഉയരത്തിലെത്തുന്നു. ചക്രവാതങ്ങളും ചുഴലിക്കൊടുങ്കാറ്റുകളും വായു പിണ്ഡങ്ങളും പ്രാദേശിക വാതങ്ങളുമുൾപ്പെട്ട ഒരു കാലാവസ്ഥയാണ് ഷാക്കിയിലേത്. ശാകി നഗരത്തിലെ ശരാശരി വാർഷിക താപനില 12 ° സെൽഷ്യസ് ആണ്. ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ ശരാശരി താപനില 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ വ്യത്യാസപ്പെടുന്നു. പ്രദേശത്തിനു ചുറ്റുമുള്ള മലയോര വനങ്ങൾ നഗരത്തെ വെള്ളപ്പൊക്കത്തിൽ നിന്നും വേനൽക്കാലത്തെ അത്യധികമായ ചൂടിൽനിന്നും സംരക്ഷിക്കുന്നു. കിഷ്, ഗുർജാന എന്നിവയാണ് നഗരത്തിലൂടെ ഒഴുകുന്ന പ്രധാന നദികൾ. അസർബയ്ജാൻ സോവിയറ്റ് ആധിപത്യത്തിലായിരുന്ന കാലത്ത്, പലരും ധാതു നീരുറവകളിൽ കുളിക്കാനായി ശാകിയിലേക്ക് എത്താറുണ്ടായിരുന്നു.

അവലംബം[തിരുത്തുക]

  1. "Shaki, Azerbaijan Page". ശേഖരിച്ചത് 3 July 2008.
  2. World Gazetteer: Azerbaijan[പ്രവർത്തിക്കാത്ത കണ്ണി] – World-Gazetteer.com
  3. "Sheki history". Azerbaijan Tour Agency. മൂലതാളിൽ നിന്നും 21 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 December 2010.
  4. Encyclopaedia Iranica. Arrān
  5. "Shaki", in Historical Dictionary of Azerbaijan 1999, p. 117
  6. Nasiri, Ali Naqi; Floor, Willem M. (2008). Titles and Emoluments in Safavid Iran: A Third Manual of Safavid Administration. Mage Publishers. പുറം. 279. ISBN 978-1933823232.
  7. Nasiri, Ali Naqi; Floor, Willem M. (2008). Titles and Emoluments in Safavid Iran: A Third Manual of Safavid Administration. Mage Publishers. പുറം. 279. ISBN 978-1933823232.
  8. "Sheki history". Azerbaijan Tour Agency. മൂലതാളിൽ നിന്നും 21 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 December 2010.
  9. Sharifov, Azad. "Paradise in the Caucasus Foothills". azer.com. ശേഖരിച്ചത് 7 December 2010.
"https://ml.wikipedia.org/w/index.php?title=ശാകി,_അസർബയ്ജാൻ&oldid=3925141" എന്ന താളിൽനിന്ന് ശേഖരിച്ചത്