ശരദിന്ദു ബന്ദോപാധ്യായ്
Sharadindu Bandyopadhyay | |
---|---|
പ്രമാണം:SharadinduBandyopadhyayPic.jpg | |
ജനനം | Jaunpur, United Provinces of Agra and Oudh, British India (now in Uttar Pradesh, India) | 30 മാർച്ച് 1899
മരണം | 22 സെപ്റ്റംബർ 1970 Pune, Maharashtra, India | (പ്രായം 71)
തൊഴിൽ | Writer |
ഭാഷ | Bengali |
ശ്രദ്ധേയമായ രചന(കൾ) | Byomkesh Bakshi |
ശരദിന്ദു ബന്ദോപാധ്യായ് ( শরদিন্দু বন্দোপাধ্যায়; 30 March 1899 – 22 September 1970) പ്രശസ്ത ബംഗാളി കഥാകൃത്താണ്. ചരിത്രാഖ്യായികകളും കുറ്റാന്വേഷണ നോവലുകളും, വൈവിധ്യമാർന്ന ചെറുകഥകളും, തിരക്കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. എങ്കിലും തന്റെ പ്രിയ മാധ്യമം ചെറുകഥയാണെന്ന് അദ്ദേഹം പറയുന്നു..[1] . ബ്യോംകേശ് ബക്ഷി എന്ന സത്യാന്വേഷി പ്രധാന കഥാപാത്രമായുളള കുറ്റാന്വേഷണക കഥകൾ അത്യധികം ജനപ്രീതി നേടിയവയാണ്. സത്യജിത് റേയാണ് ചിഡിയാഖാന((চিড়িয়াখানা)) എന്ന ചിത്രത്തിലൂടെ ബ്യോംകേശിനെ ആദ്യമായി ചലച്ചിത്രരംഗത്ത് എത്തിച്ചത്.
ജീവിതരേഖ
[തിരുത്തുക]ഉത്തർപ്രദേശിലെ ജോൻപൂരിലാണ് ശരദിന്ദു ബന്ദോപാധ്യായ് ജനിച്ചത്. പിതാവ് താരാഭൂഷൺ മാതാവ് ബിജലിപ്രഭാ. ബാല്യകാലം ചെലവഴിച്ചത് ഉത്തരകൊൽക്കത്തയിലെ ബാരാനഗറിലായിരുന്നു. വിദ്യാസാഗർ കോളേജിൽ നിന്ന് ബി.എ. ബിരുദം നേടിയ ശേഷം, പട്നയിൽ വെച്ച് നിയമ പഠനം പൂർത്തിയാക്കി. പത്നി പാരുൾ [2] 1938-ൽ വാസസ്ഥാനം മുംബായിലേക്കു മാറ്റി. പിന്നീട്. 1952 മുതൽ മരണം വരെ പൂണെയിലായിരുന്നു സ്ഥിര താമസം.
വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി നഗരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട തുംഗഭദ്രാർ തീരെ എന്ന ചരിത്ര നോവലിന് രബീന്ദ്ര പുരസ്കാർ ലഭിച്ചു. , ശരദ്സ്മൃതി പുരസ്കാർ , മതിലാൽ പുരസ്കാർ എന്നീ ബഹുമതികളും നേടിയിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]ആദ്യത്തെ ചെറുകഥ പ്രേതപുരി (1915) ആയിരുന്നു. 1922-ലാണ് ആദ്യത്തെ കവിതാ സമാഹാരം യൌവനസ്മൃതി പുറത്തിറങ്ങിയത്. 180-ൽ പരം ചെറുകഥകളെഴുതിയിട്ടുണ്ട്. ബ്യോംകേശ് കേന്ദ്രകഥാപാത്രമായിട്ടുളള പല കഥകളും ബംഗാളി സിനിമയിലേക്ക് പകർത്തപ്പെട്ടിട്ടുണ്ട്.
നോവലുകൾ
[തിരുത്തുക]- കാലേർ മന്ദിരാ [কালের মন্দিরা] (1951)
- ഗൌർമല്ലാർ [গৌড়মল্ললার] (1954)
- തുമി സന്ധ്യാർ മേഘ് [তুমি সন্ধ্যার মেঘ] (1958)
- കുമാരസംഭബേർ കബി [কুমারসম্ভবের কবি] (1963)
- തുംഗഭദ്രാർ തീരെ [তুঙ্গভদ্রার তীরে] (1965)
- ഝിന്ദേർ ബന്ദി [ঝিন্দের বন্দী]
- ദാദാർ കീർത്തി [দাদার কীর্তি]
- ബിഷേർ ധോയാবিষের ধোঁয়া
- ഛായാപഥിക് ছায়াপাথিক
- രിംഝിംরিম ঝিম
- മൻചോരാ (মনচোরা )
- ബഹു ജുഗേർ ഒപാർ ഹൊതെ বাহু য়ুগের অপার হতে
- രാജദ്രോഹി (রাজদ্রোহি )
- അഭിജാതക് (আভিজাতক)
- ഷൈൽ ഭവൻ (শৈল ভবন )
സമാഹാരങ്ങൾ
[തിരുത്തുക]പല സമാഹാരങ്ങളിലുമായി അദ്ദേഹത്തന്റെ മുഴുവൻ രചനകളും പ്രസ്ദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ബ്യോംകേശ് ബക്ഷി കഥകളുടെ ഇംഗ്ലീഷു പരിഭാഷകളും ലഭ്യമാണ്.[3]
- ഗല്പോസംഗ്രഹ
- ഐതിഹാസിക് കഹിനി സമഗ്ര
- ദഷ്ടി ഉപന്യാസ്
- നാടക് ഒ ചിത്രനാട്യ സമഗ്ര
- ബ്യോമകേശ് സമഗ്ര
- ശരദിന്ദു ഒമ്നിബസ് (1-12 ഭാഗങ്ങൾ )
അവലംബം
[തിരുത്തുക]- ↑ Sharadindu Bandopadhyay (2010). Galpasangraha. Kolkata: Ananda Publishers Pvt. Ltd. ISBN 81-7756-142-1.
{{cite book}}
: Cite has empty unknown parameter:|1=
(help) - ↑ ശരദിന്ദു ബന്ദോപാധ്യായ്
- ↑ Saradindu Bandopadhyay (2003). BYOMKESH BAKSHI STORIES. Rupa. ISBN 9788129100962.
{{cite book}}
: Cite has empty unknown parameter:|1=
(help)